- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
മധ്യവയസ്കയായ കൊലയാളിക്കുവേണ്ടി രാജ്യവ്യാപക തിരച്ചിൽ
മിനിസോട്ട: ഭർത്താവിനെയും രൂപസാദൃശ്യമുള്ള മറ്റൊരു സ്ത്രീയേയുംകൊലപ്പെടുത്തി പൊലീസ് വലയത്തിൽ നിന്നും രക്ഷപ്പെട്ട ലോയ്സ് റിയാസ്സിന്(56) വേണ്ടിയുള്ള രാജ്യവ്യാപക തിരച്ചിൽ പൊലീസ് ഊർജ്ജിതപ്പെടുത്തി.മൂന്നു മക്കളും ഒരു കൊച്ചു മകനുമുള്ള ലോയ്സ്, ഭർത്താവ് ഡേവിഡ്റിയാസിനെ മാർച്ച് 23 നാണ് വെടിവച്ചു കൊലപ്പെടുത്തിയത്. ഡേവിഡുമായി ബിസിനസ് ബന്ധമുണ്ടായിരുന്ന സുഹൃത്ത് ഡേവിഡിനെ കാണാനില്ലെന്ന വിവരം പൊലീസ് അറിയിച്ചു. തുടർന്നു വീട്ടിൽ എത്തി പരിശോധിച്ച പൊലീസിനുനിരവധി വെടിയുണ്ടകൾ തലയിലും ദേഹത്തും തുളച്ചുകയറി നിലയിൽ ഡേവിഡിനെമൃതദേഹം കണ്ടെത്തി. ഭാര്യ ലോയ്സിനു വേണ്ടി പൊലീസ് വല വിരിച്ചെങ്കിലും ഇവർ അതിവിദഗ്ധമായിരക്ഷപ്പെട്ടു. തുടർന്ന് രണ്ടാഴ്ചക്കു ശേഷം ഫ്ലോറിഡാ ഫോർട്ട്മയേഴ്സിൽ ഇവരുടെ രൂപ സാദൃശ്യമുള്ള പമീല ഹച്ചിസനുമായി (59) ബന്ധംസ്ഥാപിച്ചു. ഏപ്രിൽ 9 ന് പമീലയെ ഫോർട്ട് മയേഴ്സ് ബീച്ചിൽവെടിയേറ്റു മരിച്ച നിലയിൽ കണ്ടെത്തി. ഇവരുടെ ക്രെഡിറ്റ് കാർഡുംഡ്രൈവിങ് ലൈസൻസും തിരിച്ചറിയൽ രേഖകളും വാഹനവും കൈക്കലാക്കി ലൊയ്സ്അവിടെ നിന്നും കടന്നു
മിനിസോട്ട: ഭർത്താവിനെയും രൂപസാദൃശ്യമുള്ള മറ്റൊരു സ്ത്രീയേയുംകൊലപ്പെടുത്തി പൊലീസ് വലയത്തിൽ നിന്നും രക്ഷപ്പെട്ട ലോയ്സ് റിയാസ്സിന്(56) വേണ്ടിയുള്ള രാജ്യവ്യാപക തിരച്ചിൽ പൊലീസ് ഊർജ്ജിതപ്പെടുത്തി.മൂന്നു മക്കളും ഒരു കൊച്ചു മകനുമുള്ള ലോയ്സ്, ഭർത്താവ് ഡേവിഡ്റിയാസിനെ മാർച്ച് 23 നാണ് വെടിവച്ചു കൊലപ്പെടുത്തിയത്.
ഡേവിഡുമായി ബിസിനസ് ബന്ധമുണ്ടായിരുന്ന സുഹൃത്ത് ഡേവിഡിനെ കാണാനില്ലെന്ന വിവരം പൊലീസ് അറിയിച്ചു. തുടർന്നു വീട്ടിൽ എത്തി പരിശോധിച്ച പൊലീസിനുനിരവധി വെടിയുണ്ടകൾ തലയിലും ദേഹത്തും തുളച്ചുകയറി നിലയിൽ ഡേവിഡിനെമൃതദേഹം കണ്ടെത്തി.
ഭാര്യ ലോയ്സിനു വേണ്ടി പൊലീസ് വല വിരിച്ചെങ്കിലും ഇവർ അതിവിദഗ്ധമായിരക്ഷപ്പെട്ടു. തുടർന്ന് രണ്ടാഴ്ചക്കു ശേഷം ഫ്ലോറിഡാ ഫോർട്ട്മയേഴ്സിൽ ഇവരുടെ രൂപ സാദൃശ്യമുള്ള പമീല ഹച്ചിസനുമായി (59) ബന്ധംസ്ഥാപിച്ചു. ഏപ്രിൽ 9 ന് പമീലയെ ഫോർട്ട് മയേഴ്സ് ബീച്ചിൽ
വെടിയേറ്റു മരിച്ച നിലയിൽ കണ്ടെത്തി. ഇവരുടെ ക്രെഡിറ്റ് കാർഡുംഡ്രൈവിങ് ലൈസൻസും തിരിച്ചറിയൽ രേഖകളും വാഹനവും കൈക്കലാക്കി ലൊയ്സ്അവിടെ നിന്നും കടന്നുകളഞ്ഞു.
ഗാംബ്ലിങ്ങിൽ വലിയ തുക നഷ്ടപ്പെട്ട ലോയ്സ് പണത്തിനു വേണ്ടിയാണ് കൊലനടത്തിയതെന്നു പൊലീസ് പറഞ്ഞു. അവസാനമായി ടെക്സസ് കോർപസ്‌ക്രിസ്റ്റിയിലാണ് ഇവർ പ്രത്യക്ഷപ്പെട്ടത്. ഇവർ അപകടകാരിയാ ണെന്നുംഇവരെ കണ്ടെത്തുന്നതിന് പൊലീസ് അന്വേഷണം
രാജ്യവ്യാപകമാക്കിയിരിക്കുകയാണെന്നും ലി കൗണ്ടി ഷെറിഫ് ഓഫിസ് അറിയിച്ചു. പുഞ്ചിരിക്കുന്ന മുഖവുമായി സഞ്ചരിക്കുന്ന ഇവർ മറ്റൊരു കൊലകൂടിനടത്തുന്നതിനു മുമ്പ് കണ്ടെത്തുന്നതിന് പൊതുജനങ്ങളുടെ സഹകരണവുംഅഭ്യർത്ഥിച്ചിട്ടുണ്ട്.