- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡൽഹിയിൽ ഓടിക്കൊണ്ടിരുന്ന കാറിൽ പതിനാറുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി; മദ്യം നൽകിയ ശേഷം പീഡനം; ദൃശ്യങ്ങൾ പ്രതികൾ ചിത്രീകരിച്ചു; അവശനിലയിലായ പെൺകുട്ടി ചികിത്സയിൽ; മൂന്ന് പ്രതികൾ അറസ്റ്റിൽ
ഡൽഹി: ഡൽഹിയിൽ ഓടിക്കൊണ്ടിരുന്ന കാറിൽ വച്ച് പതിനാറുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി. തെക്കൻ ഡൽഹിയിലെ വസന്ത് വിഹാറിൽ നിന്ന് ഉത്തർപ്രദേശിലെ ഗസിയാബാദിലേക്കുള്ള 44 കിലോമീറ്റർ യാത്രക്കിടയിലാണ് പെൺകുട്ടിയെ പ്രതികൾ ക്രൂരമായി ആക്രമിച്ചത്. ജൂലൈ 6നാണ് സംഭവം.
പീഡനത്തിന്റെ ദൃശ്യങ്ങൾ അക്രമികൾ ക്യാമറയിൽ പകർത്തുകയും ചെയ്തു. സംഭവുമായി ബന്ധപ്പെട്ട് പെൺകുട്ടിയുടെ വീടിന് സമീപം താമസിക്കുന്ന മൂന്ന് പ്രതികൾ അറസ്റ്റിലായി.
പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ് പീഡനത്തിന് ഇരയായത്. ഒരു സുഹൃത്തിന്റെ വീട്ടിൽ നിന്നും മടങ്ങുമ്പോൾ വസന്ത് വിഹാർ മാർക്കറ്റിൽ വെച്ച് പ്രതികളിൽ രണ്ടുപേരെ കണ്ടുമുട്ടിയിരുന്നതായി പെൺകുട്ടി പൊലീസിനോട് പറഞ്ഞു. ഇവരുമായി മാർക്കറ്റിൽ കറങ്ങിനടക്കുമ്പോൾ മൂന്നാമത്തെയാൾ കാറുമായി തന്നെ വാഹനത്തിൽ കയറ്റിയതായി പെൺകുട്ടി പറയുന്നു.
മദ്യം കുടിപ്പിച്ച ശേഷം തന്നെ കാറിൽ കയറ്റിയെന്നാണ് പെൺകുട്ടിയുടെ ആരോപണം. നഗരത്തിലൂടെ കാറിൽ ചുറ്റിക്കറങ്ങുന്നതിനിടെ പീഡിപ്പിക്കുകയും മർദിക്കുകയും ചെയ്തു.
പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ ഉൾപ്പെടുത്തി ഒരു വീഡിയോയും പ്രതികൾ തയ്യാറാക്കി. അവശനിലയിലായ പെൺകുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്. ആശുപത്രി അധികൃതരാണ് പൊലീസിനെ വിവരമറിയിക്കുന്നത്. തൊട്ടുപിന്നാലെ 23, 25, 35 വയസ് പ്രായമുള്ള മൂന്നു പ്രതികളെയും അറസ്റ്റ് ചെയ്യുകയായിരുന്നു.
ജൂലെ 6 രാത്രി 8.30ന് പെൺകുട്ടിയെ പ്രതികൾ തട്ടിക്കൊണ്ടുപോയെന്നും ജൂലൈ ഏഴ് രാവിലെ തിരികെ കൊണ്ടുപോയി വിട്ടെന്നും പൊലീസ് പറഞ്ഞു. ജൂലൈ 8 ന് പൊലീസ് കൺട്രോൾ റൂമിലേക്ക് വിളിച്ച് പെൺകുട്ടിയുടെ പിതാവ് പരാതിപ്പെടുകയായിരുന്നു. വൈകാതെ തന്നെ പ്രതികൾ പിടിയിലായെന്നും ഡിസിപി മനോജ്. സി പറഞ്ഞു.
ന്യൂസ് ഡെസ്ക്