കോഴിക്കോട്​: ന്യൂനപക്ഷ സ്​കോളർഷിപ്പ്​ വിവാദത്തിൽ ക്രൈസ്​തവ സഭ നേതാക്കളുടെ ആക്ഷേപം തെറ്റിദ്ധാരണമൂലമാണെന്ന് ഉന്നത വി​​ദ്യാഭ്യാസ മന്ത്രി കെ ടി ജലീൽ. സച്ചാർ കമിറ്റി റിപ്പോർട്ട്​ പ്രകാരമാണ്​ അനുപാതം 80:20 ആക്കിയതെന്ന്​ ജലീൽ വ്യക്​തമാക്കി. ന്യൂനക്ഷപ സ്​കോളർഷിപ്പ്​ വിവാദമുണ്ടായതിന്​ ശേഷം ഇതാദ്യമായാണ്​ ഇക്കാര്യത്തിൽ സർക്കാറിന്റെ ഭാഗത്ത്​ നിന്ന്​ പ്രതികരണമുണ്ടാവുന്നത്​.

സചാർ കമ്മിറ്റി റിപ്പോർട്ട്​​ പ്രകാരമുള്ള പദ്ധതികൾക്കാണ്​ ഈ അനുപാതം തുടരുന്നത്​. കേരളത്തിൽ ക്രിസ്​ത്യൻ വിഭാഗത്തിന്റെ പിന്നാക്കാവസ്ഥ പഠിക്കാൻ പ്രത്യേക കമീഷനെ നിയോഗിച്ച സർക്കാറാണിത്​. കമ്മിഷൻ റിപ്പോർട്ട്​ ലഭിക്കു​​േമ്പാൾ ക്രിസ്​ത്യാനികൾക്കായി പ്രത്യേക പാക്കേജ്​ നടപ്പിലാക്കുമെന്നും ജലീൽ പറഞ്ഞു.