- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
'മിറക്കിൾ ഓഫ് ക്രിസ്തുമസ്' 20-ന്
ലോസ്ആഞ്ചലസ്: സെന്റ് തോമസ് മലങ്കര ഓർത്തഡോക്‌സ് ചർച്ചിന്റെ ആഭിമുഖ്യത്തിലും സമീപ ഇടവകകളുടെ സഹകരണത്തിലും എല്ലാവർഷവും നടത്തിവരാറുള്ള പ്രസിദ്ധമായ 'മിറക്കിൾ ഓഫ് ക്രിസ്തുമസ്' ഈവർഷവും പൂർവ്വാധികം ഭംഗിയായി ലോസ്ആഞ്ചലസ് ബെൽഫ്‌ളവർ ഓഡിറ്റോറിയത്തിൽ വച്ച് 20-ന് നാലുമണി മുതൽ നടത്തപ്പെടുന്നതാണ്. ഇടവക വികാരി റവ.ഫാ. യോഹന്നാൻ പണിക്കർ, യുവജനപ്രസ്ഥ
ലോസ്ആഞ്ചലസ്: സെന്റ് തോമസ് മലങ്കര ഓർത്തഡോക്‌സ് ചർച്ചിന്റെ ആഭിമുഖ്യത്തിലും സമീപ ഇടവകകളുടെ സഹകരണത്തിലും എല്ലാവർഷവും നടത്തിവരാറുള്ള പ്രസിദ്ധമായ 'മിറക്കിൾ ഓഫ് ക്രിസ്തുമസ്' ഈവർഷവും പൂർവ്വാധികം ഭംഗിയായി ലോസ്ആഞ്ചലസ് ബെൽഫ്‌ളവർ ഓഡിറ്റോറിയത്തിൽ വച്ച് 20-ന് നാലുമണി മുതൽ നടത്തപ്പെടുന്നതാണ്.
ഇടവക വികാരി റവ.ഫാ. യോഹന്നാൻ പണിക്കർ, യുവജനപ്രസ്ഥാനം വെസ്റ്റേൺ റീജിയണൽ കോർഡിനേറ്റർ ഡീക്കൻ സാജു വർഗീസ് എന്നിവർ പരിപാടികൾക്ക് നേതൃത്വം കൊടുക്കും. ക്രിസ്തുമസിന്റെ ആത്മീയ നിറവിൽ നടത്തപ്പെടുന്ന ഈ പരിപാടിയിൽ വിവിധ ഗാനങ്ങൾ, ഡാൻസുകൾ, സ്‌കിറ്റുകൾ, ഇടവകാംഗങ്ങളുടെ കരോൾ മുതലായ വിവിധങ്ങളായ പരിപാടികൾ ഉൾപ്പെടുത്തിയിരിക്കുന്നു. റവ.ഫാ. അംബ്രോസ് കടമ്പുകാട് ക്രിസ്തുമസ് സന്ദേശം നൽകുന്നതാണ്.
കൂടാതെ ഫാ. പോൾ തോമസ്, മറ്റ് ഇടവക വികാരിമാർ എന്നിവരും പരിപാടിയിൽ പങ്കെടുക്കുന്നതാണ്. പരിപാടികളുടെ സമ്പൂർണ്ണ വിജയത്തിനായി ഏവരുടേയും സഹകരണവും പങ്കാളിത്തവും പ്രോഗ്രാം കോർഡിനേറ്റർ ശ്രീമതി ബിജി വർഗീസ്, മാത്യു വർഗീസ് എന്നിവർ അഭ്യർത്ഥിച്ചു.



