- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദേശീയോദ്‌ഗ്രഥന പ്രചരണപരിപാടി; രാഹുൽ ഈശ്വർ 'ഫ്ളാഗ് അബാസിഡർ'
പാലാ: മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷന്റെ ദേശീയോദ്‌ഗ്രഥന പ്രചരണപരിപാടിയായ 'മിഷൻ ഫ്ളാഗ് ' പദ്ധതിയുടെ 'ഫ്ളാഗ് അബാസിഡറാ'യി രാഹുൽ ഈശ്വരിനെ നിയമിച്ചു. രാഹുൽ ഈശ്വരിനു മഹാത്മഗാന്ധി നാഷണൽ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ. ജോസ് ഫ്ളാഗ് അബാസിഡർ സർട്ടിഫിക്കേറ്റ് സമ്മാനിച്ചു. ദേശീയപതാക, ദേശീയഗാനം, ദേശീയ ചിഹ്നങ്ങൾ, ഇന്ത്യയുടെ സ്വാതന്ത്ര്യ സമര ചരിത്രം, ദേശീയ നേതാക്കൾ തുടങ്ങിയവയെക്കുറിച്ചുള്ള പ്രചാരണത്തിനു സന്നദ്ധത പ്രകടിപ്പിക്കുന്നവരെയാണ് ഫൗണ്ടേഷൻ 'ഫ്ളാഗ് അബാസിഡറു'മാരായി നിയമിക്കുന്നത്. ഫ്ളാഗ് അബാസിഡറുമാരായി ചുമതലയേൽക്കുന്നവർ പങ്കെടുക്കുന്ന വേദികളിൽ ദേശീയോദ്‌ഗ്രഥന സന്ദേശങ്ങൾ പ്രചരിപ്പിക്കും. ഇതിനായി 'ഇന്ത്യൻ ഫ്ളാഗ്' എന്ന പേരിൽ മൊബൈൽ ആപ്പും ഫൗണ്ടേഷൻ പുറത്തിറക്കിയിട്ടുണ്ട്. പ്ലേസ്റ്റോറ്റിൽനിന്നും ഈ ആപ്ലിക്കേഷൻ സൗജന്യമായി ഡൗൺലോഡ് ചെയ്യാനാകും. ചടങ്ങിൽ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ. ജോസ് അദ്ധ്യക്ഷത വഹിച്ചു. പാലാ രൂപതാ പി.ആർ.ഓ. ഫാ.ജോസഫ് ആലഞ്ചേരി, അഡ്വ. സന്തോഷ് മണർകാട്, ബെന്നി മൈലാടൂർ, സാംജി പഴേപറമ്പിൽ എന്നിവർ പ്രസംഗിച്ചു. പുതു
പാലാ: മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷന്റെ ദേശീയോദ്‌ഗ്രഥന പ്രചരണപരിപാടിയായ 'മിഷൻ ഫ്ളാഗ് ' പദ്ധതിയുടെ 'ഫ്ളാഗ് അബാസിഡറാ'യി രാഹുൽ ഈശ്വരിനെ നിയമിച്ചു. രാഹുൽ ഈശ്വരിനു മഹാത്മഗാന്ധി നാഷണൽ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ. ജോസ് ഫ്ളാഗ് അബാസിഡർ സർട്ടിഫിക്കേറ്റ് സമ്മാനിച്ചു.
ദേശീയപതാക, ദേശീയഗാനം, ദേശീയ ചിഹ്നങ്ങൾ, ഇന്ത്യയുടെ സ്വാതന്ത്ര്യ സമര ചരിത്രം, ദേശീയ നേതാക്കൾ തുടങ്ങിയവയെക്കുറിച്ചുള്ള പ്രചാരണത്തിനു സന്നദ്ധത പ്രകടിപ്പിക്കുന്നവരെയാണ് ഫൗണ്ടേഷൻ 'ഫ്ളാഗ് അബാസിഡറു'മാരായി നിയമിക്കുന്നത്. ഫ്ളാഗ് അബാസിഡറുമാരായി ചുമതലയേൽക്കുന്നവർ പങ്കെടുക്കുന്ന വേദികളിൽ ദേശീയോദ്‌ഗ്രഥന സന്ദേശങ്ങൾ പ്രചരിപ്പിക്കും. ഇതിനായി 'ഇന്ത്യൻ ഫ്ളാഗ്' എന്ന പേരിൽ മൊബൈൽ ആപ്പും ഫൗണ്ടേഷൻ പുറത്തിറക്കിയിട്ടുണ്ട്. പ്ലേസ്റ്റോറ്റിൽനിന്നും ഈ ആപ്ലിക്കേഷൻ സൗജന്യമായി ഡൗൺലോഡ് ചെയ്യാനാകും.
ചടങ്ങിൽ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ. ജോസ് അദ്ധ്യക്ഷത വഹിച്ചു. പാലാ രൂപതാ പി.ആർ.ഓ. ഫാ.ജോസഫ് ആലഞ്ചേരി, അഡ്വ. സന്തോഷ് മണർകാട്, ബെന്നി മൈലാടൂർ, സാംജി പഴേപറമ്പിൽ എന്നിവർ പ്രസംഗിച്ചു.
പുതുതലമുറകളിൽ ദേശീയബോധം വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി ആവിഷ്‌ക്കരിച്ചിരിക്കുന്നത്. ദേശീയോദ്‌ഗ്രഥന പരിപാടികളിൽ സഹകരിക്കാൻ താത്പര്യമുള്ള സംസ്ഥാനത്തെ സ്‌കൂൾ കോളജ് വിദ്യാർത്ഥികൾക്ക് ഫ്ളാഗ് അബാസിഡർ സർട്ടിഫിക്കേറ്റുകൾ സമ്മാനിക്കും. വിശദ വിവരങ്ങൾക്ക് ാശശൈീിളഹമഴ@ഴാമശഹ.രീാ എന്ന വിലാസത്തിൽ ബന്ധപ്പെടണമെന്ന് ഭാരവാഹികൾ അറിയിച്ചു.