കലബാർ (നൈജീരിയ) : സൗന്ദര്യ മത്സര വേദിയിൽവച്ച് ജേതാവിന്റെ മുടിക്കെട്ടിന് തീപിടിച്ചു. മിസ് ആഫ്രിക്ക മത്സര വേദിയിൽ വച്ചാണ് വിചിത്രമായ സംഭവം. മത്സരത്തിൽ വിജയിയായ മിസ് കോംഗോ ഡോർകാസ് കസിൻഡേ(24)യുടെ മുടിക്കെട്ടിനാണ് തീപിടിച്ചത്. ഡോർകാസിനെ വിജയിയായി പ്രഖ്യാപിച്ചതിനു പിന്നാലെ വേദിയിൽ നടത്തിയ കരിമരുന്നു പ്രയോഗത്തിൽനിന്നുള്ള തീപ്പൊരിയാണു മുടിയിൽ തീ പടർത്തിയത്.

ഉടൻ തന്നെ അവതാരകൻ ഓടിയെത്തി മുഖത്തേക്കു തീ പടരാതെ സുന്ദരിയെ രക്ഷിച്ചു. തലയിൽ തീപടർന്നു പരിഭ്രമിച്ചു നിൽക്കുന്ന സുന്ദരിയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ തരംഗമായിട്ടുണ്ട്. കോംഗോയെ പ്രതിനിധീകരിച്ചെത്തിയ ഡോർകാസിനു 35000 ഡോളറും വാഹനവും സമ്മാനമായി ലഭിച്ചു.