- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
മിസ് ഫോമയ്ക്ക് 2500 ഡോളർ കാഷ് അവാർഡ്
മയാമി: ഫോമയുടെ അഞ്ചാമത് അന്തർദേശീയ കൺവൻഷന്റെ ഒരു മുഖ്യ ഇനമായ മിസ് ഫോമ ബ്യൂട്ടി പേജന്റ് വിജയിക്ക് 2500 ഡോളർ കാഷ് അവാർഡ് സമ്മാനിക്കുമെന്ന് ഫോമ പ്രസിഡന്റ് ആനന്ദൻ നിരവേൽ അറിയിച്ചു. 15 നും 23നും വയസിനിടയിലുള്ള അവിവാഹിതരായ മലയാളി പെൺകുട്ടികൾക്ക് മത്സരത്തിൽ പങ്കെടുക്കാം. ജൂൺ ആറിനു മുമ്പായി അപേക്ഷയും അനുബന്ധ വിവരങ്ങളും സമർപ്പിക്കേണ്ടതാണ്. മിസ് ഫോമ പട്ടം നേടുന്ന സുന്ദരിക്ക് മോഡലിംഗിന്റേയും അവതാരകരുടേയും അനവധി അവസരങ്ങൾ വന്നുചേരും. ഇതിൽ അഭിരുചിയുള്ളവർക്ക് ഒരു വലിയ വേദിയാണു പരിപാടിയിലെ പങ്കാളിത്തംകൊണ്ട് തുറന്നുകിട്ടുക. നിരവധി തവണ ബ്യൂട്ടി പേജന്റ് മത്സരങ്ങൾക്കു നേതൃത്വം കൊടുത്ത് പ്രാഗല്ഭ്യം തെളിയിച്ച ക്ലാര ജോബാണു പരിപാടിയുടെ ചെയർപേഴ്‌സൺ. ന്യൂയോർക്ക് വെസ്റ്റ് ചെസ്റ്റർ മലയാളി അസോസിയേഷൻ മുൻ പ്രസിഡന്റായിരുന്ന ക്ലാരയുടെ കൈകളിൽ പരിപാടിയുടെ വിജയം സുനിശ്ചിതമാണ്. വിവരങ്ങൾക്ക്: ക്ലാര ജോബ് (ചെയർപേഴ്‌സൺ) 914 636 6288, ഡെയ്‌സി തോമസ് (കോ-ചെയർ) 718 938 5562, ജൂന തോമസ് (കോ-ചെയർ) 561 909 7678, രേഖ നായർ (347 885 4886)
മയാമി: ഫോമയുടെ അഞ്ചാമത് അന്തർദേശീയ കൺവൻഷന്റെ ഒരു മുഖ്യ ഇനമായ മിസ് ഫോമ ബ്യൂട്ടി പേജന്റ് വിജയിക്ക് 2500 ഡോളർ കാഷ് അവാർഡ് സമ്മാനിക്കുമെന്ന് ഫോമ പ്രസിഡന്റ് ആനന്ദൻ നിരവേൽ അറിയിച്ചു.
15 നും 23നും വയസിനിടയിലുള്ള അവിവാഹിതരായ മലയാളി പെൺകുട്ടികൾക്ക് മത്സരത്തിൽ പങ്കെടുക്കാം. ജൂൺ ആറിനു മുമ്പായി അപേക്ഷയും അനുബന്ധ വിവരങ്ങളും സമർപ്പിക്കേണ്ടതാണ്.
മിസ് ഫോമ പട്ടം നേടുന്ന സുന്ദരിക്ക് മോഡലിംഗിന്റേയും അവതാരകരുടേയും അനവധി അവസരങ്ങൾ വന്നുചേരും. ഇതിൽ അഭിരുചിയുള്ളവർക്ക് ഒരു വലിയ വേദിയാണു പരിപാടിയിലെ പങ്കാളിത്തംകൊണ്ട് തുറന്നുകിട്ടുക.
നിരവധി തവണ ബ്യൂട്ടി പേജന്റ് മത്സരങ്ങൾക്കു നേതൃത്വം കൊടുത്ത് പ്രാഗല്ഭ്യം തെളിയിച്ച ക്ലാര ജോബാണു പരിപാടിയുടെ ചെയർപേഴ്‌സൺ. ന്യൂയോർക്ക് വെസ്റ്റ് ചെസ്റ്റർ മലയാളി അസോസിയേഷൻ മുൻ പ്രസിഡന്റായിരുന്ന ക്ലാരയുടെ കൈകളിൽ പരിപാടിയുടെ വിജയം സുനിശ്ചിതമാണ്.
വിവരങ്ങൾക്ക്: ക്ലാര ജോബ് (ചെയർപേഴ്‌സൺ) 914 636 6288, ഡെയ്‌സി തോമസ് (കോ-ചെയർ) 718 938 5562, ജൂന തോമസ് (കോ-ചെയർ) 561 909 7678, രേഖ നായർ (347 885 4886), ഷൈല റോഷിൻ 646 262 8105, ജിജി ജോസ് 718 619 7758,
ഷേർലി ജോൺ 405 821 6352, സിൽവിയ ഷാജി 917 439 0573, ബെറ്റി ഉമ്മൻ 914 523 3593, www.fomaa2016.com



