- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മിസ് കേരള യൂറോപ്പ് ആയ സാന്ദ്രാ ബിനോജിന് മിസ് മലയാളി വേൾഡ് വൈഡിൽ ബ്രിട്ടനെ പ്രതിനിധീകരിക്കാം; മലയാളി മങ്ക ആയത് ഡോണ മാത്യൂസ്
ലണ്ടൻ: മറുനാടൻ മലയാളിയുടെ സഹോദര സ്ഥാപനമായ ബ്രിട്ടീഷ് മലയാളിയുടെ അവർഡ് നൈറ്റിന്റെ ഭാഗമായി ലണ്ടനിലെ സൗത്താംപ്ടണിൽ സംഘടിപ്പിച്ച മിസ് കേരളാ യൂറോപ്പ് സൗന്ദര്യ മത്സരത്തിൽ സാന്ദ്രാ ബിനോജ് വിജയിയായി. ബ്രിട്ടനിലെ മലയാൡത്തമുള്ള മലയാളി സ്ത്രീയെ കണ്ടെത്താൻ സംഘടിപ്പിച്ച മലയാളി മങ്ക മത്സരത്തിൽ ഡോണ മാത്യൂസും വിജയിച്ചു. മിസ് കേരളാ യൂറോപ്പ്
ലണ്ടൻ: മറുനാടൻ മലയാളിയുടെ സഹോദര സ്ഥാപനമായ ബ്രിട്ടീഷ് മലയാളിയുടെ അവർഡ് നൈറ്റിന്റെ ഭാഗമായി ലണ്ടനിലെ സൗത്താംപ്ടണിൽ സംഘടിപ്പിച്ച മിസ് കേരളാ യൂറോപ്പ് സൗന്ദര്യ മത്സരത്തിൽ സാന്ദ്രാ ബിനോജ് വിജയിയായി. ബ്രിട്ടനിലെ മലയാൡത്തമുള്ള മലയാളി സ്ത്രീയെ കണ്ടെത്താൻ സംഘടിപ്പിച്ച മലയാളി മങ്ക മത്സരത്തിൽ ഡോണ മാത്യൂസും വിജയിച്ചു. മിസ് കേരളാ യൂറോപ്പ് ആയി തിരഞ്ഞെടുത്ത സാന്ദ്രാ ബിനോജിന് പ്രവാസി മലയാളികളുടെ ഏറ്റവും വലിയ സംഘടനയായി വേൾഡ് മലയാളി കൗൺസിൽ നടത്തുന്ന മിസ് മലയാളി വേൾഡ് വൈഡ് മത്സരത്തിൽ നേരിട്ട് പങ്കെടുക്കാനും സാധിക്കും.
അന്തിമ റൗണ്ടിലെത്തിയ പത്ത് സുന്ദരിമാർ അണിനിരന്ന മത്സരത്തിൽ നിന്നുമാണ് ചിച്ചെസ്റ്റർ സ്വദേശിനിയായ സാന്ദ്രാ ബിനോജ് സുന്ദരിപ്പട്ടം നേടിയത്. ആതിര ചീരോത്ത് ഫസ്റ്റ് റണ്ണർ അപ്പും സുമി തോമസ് സെക്കൻഡ് റണ്ണർ അപ്പുമായി. മൂന്നു റൗണ്ടുകളിൽ ആയി നടന്ന മത്സരത്തിൽ ആദ്യ റൗണ്ട് മുതൽ കൂടുതൽ പോയിന്റ് സ്വന്തമാക്കിക്കൊണ്ടിരുന്ന സാന്ദ്ര ചോദ്യോത്തര വേളയിലെ മികച്ച പ്രകടനത്തോടെയാണ് വിജയകിരീടം ചൂടിയത്.
മിസ് കേരള ഫസ്റ്റ് റണ്ണർ അപ്പ് ആയ ഇരുപതുവയസുകാരിയായ ആതിര മെന്റൽ ഹെൽത്ത് നഴ്‌സിങ് വിദ്യാർത്ഥിനിയാണ്. ശ്യാമള- പ്രേം ദമ്പതികളുടെ മകളാണ്. സെക്കന്റ് റണ്ണറപ്പായ സുമി സാറാ തോമസ് എംഎസ്്‌സി ബയോ മെഡിക്കൽ സയൻസ് ബിരുദധാരിണിയാണ്. മിസ് കേരളാ യൂറോപ്പ് ആയി സാന്ദ്രാ ബിനോജിന് സിനിമാതാരം ശങ്കർ ട്രോഫി സമ്മാനിച്ചു. കഴിഞ്ഞതവണത്തെ വിജയി മെറീസ സജിത്ത് സൗന്ദര്യ കിരീടം ചൂടിച്ചു.
അവാർഡ് നൈറ്റിന്റെ ഭാഗമായി സംഘടിപ്പിച്ച മലയാളി മങ്ക മത്സരത്തിൽ വിജയിയായ ഡോണാ മാത്യൂസ് കണ്ണൂർ സ്വദേശിനിയാണ്. എട്ടു വർഷം മുൻപ് ബ്രിട്ടനിൽ എത്തി സാധാരണ കെയറർ അസിസ്റ്റന്റ് ആയി ജോലിക്ക് കയറിയ ഡോണ ഇപ്പോൾ ബാൻഡ് 4 എത്തിയ ശേഷം ഉന്നത പഠനത്തിന്റെ വഴികളിലാണ്. ആത്മവിശ്വാസം വെറും വാക്കല്ല എന്ന് തന്റെ ജീവിതത്തിലൂടെ തെളിയിച്ചു കൊണ്ടിരിക്കുന്ന ഡോണക്ക് തീർച്ചയായും ഇന്നലെ സ്വന്തമാക്കിയ വിജയം മറ്റൊരു തിലകക്കുറി തന്നെയാണ്. 2015 ലെ മലയാളി മങ്ക കിരീടം അനായാസമായി ഡോണയുടെ ശിരസ്സിലെത്തുക ആയിരുന്നു.
മലയാളി മങ്ക മത്സരത്തിലെ രണ്ടാം സ്ഥാനം റീമ നമ്പ്യാരും മൂന്നാം സ്ഥാനനം വിഷ്ണു പ്രിയയും നേടി. കഴിഞ്ഞ വർഷത്തെ ജേതാവ് സ്വാതി സുരേഷ് വിജയികളെ കിരീടം ചൂടിച്ചു. നാട്ടുകാരുടെ കൺമുന്നിൽ കിരീടം നേടുക എന്ന ആഗ്രഹം സഫലമാക്കിയാണ് ഡോണയും വിഷ്ണുപ്രിയയും വേദി വിട്ടത്. ഇരുവരും അടുത്ത കൂട്ടുകാരികളായ ഇവർ കിരീട നേട്ടത്തിലും ഒരുമിച്ചു നിന്നു.
മലയാളത്തിന്റെ സൗന്ദര്യം പാശ്ചാത്യ നാട്ടിലും ഒട്ടും നഷ്ടമാകുന്നില്ല എന്നും സ്ത്രീയുടെ അന്തസ്സും ആഭിജാത്യവും വേഷവിതാനത്തിലും പെരുമാറ്റത്തിലും വാക്കിലും നോക്കിലും എല്ലാം കുലീനത നിലനിർത്തുന്നു എന്ന് ഒരിക്കൽ കൂടി തെളിയിച്ചാണ് ഇക്കുറിയും മലയാളി മങ്ക മത്സരം അവസാനിച്ചത്.