ൻപതുവർഷം മുമ്പ് ഇന്ത്യയ്ക്ക് നഷ്ടമായ ലോകസുന്ദരിപ്പട്ടം ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവന്ന ഹരിയാനക്കാരി മാനുഷി ചില്ലറുടെ സിനിമാ പ്രവേശനമാണ് എല്ലാവരും കാത്തിരിക്കുന്നത്. മാനുഷിയുടെ ആദ്യ സിനിമയെക്കുറിച്ച് നിരവധി വാർത്തകളാണ് ഇതിനോടകം പ്രചരിച്ചത്. സിനിമകളെ സംബന്ധിച്ചുള്ള അഭ്യൂഹങ്ങൾക്കിടെ മാനുഷി ബോളിവുഡിലെ രണ്ട് സൂപ്പർതാരങ്ങൾക്കൊപ്പം വേദി കീഴടക്കിയതാണ് ഇപ്പോൾ ചർച്ചയാകുന്നത്.

63-ാമത് ഫിലിഫെയർ അവാർഡ് വേദിയിൽ ഷാരൂഖ് ഖാനും രൺവീർ സിംഗിനും ഒപ്പമായിരുന്നു മാനുഷിയുടെ നൃത്തച്ചുവടുകൾ.മാനുഷിയുടെ നൃത്തം പുറത്ത് വന്നതോടെ താരത്തിന്റെ ബോളിവുഡ് പ്രവേശനം ഏറെ ആകാക്ഷയോടെയാണ് സിനിമാ ലോകം നോക്കിക്കാണുന്നത്.

മുംബൈയിൽ നടന്ന അവാർഡ്‌നിശയിൽ ബോളിവുഡിലെ ഒട്ടുമിക്ക താരങ്ങളും പങ്കെടുത്തിരുന്നു. ഷാരൂഖ് ഖാൻ, അക്ഷയ് കുമാർ, ഷാഹിദ് കപൂർ, രൺവീർ സിങ്, ഇർഫാൻ ഖാൻ, വിദ്യാ ബാലൻ, സോനം കപൂർ, ആലിയ ഭട്ട്, രേഖ, പരിനീതി ചോപ്ര, കജോൾ തുടങ്ങി താരങ്ങളെല്ലാം അവാർഡ് നിശയ്‌ക്കെത്തി

സൂപ്പർ താരം അമീർ ഖാനൊപ്പം അഭിനയിക്കാൻ ആഗ്രമുണ്ടെന്ന് മാനുഷി നേരത്തെ വ്യക്തമാക്കിയിരുന്നു.ഹരിയാന സ്വദേശിനിയായ മാനുഷി ഛില്ലർ ചൈനയിലെ സാനിയയിൽ നടന്ന മത്സരത്തിൽ 108 സുന്ദരിമാരെ പിന്തള്ളിയാണ് ലോകകിരീടത്തിൽ മുത്തമിട്ടത്. 2000ൽ പ്രിയങ്കാ ചോപ്രയ്ക്ക് ശേഷം ലോക സുന്ദരിയാകുന്ന ആറാമത്തെ ഇന്ത്യക്കാരിയാണ് 21കാരിയായ മാനുഷി.