- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലോക സുന്ദരിയുടെ സിനിമാ പ്രവേശനത്തെക്കുറിച്ച് അഭ്യൂഹങ്ങൾ സജീവമായി; ശങ്കറും കമൽഹസനും ഒന്നിക്കുന്ന ഇന്ത്യൻ 2 വിൽ കമൽഹാസന്റെ നായികയായി മാനുഷി എത്തുമെന്ന് റിപ്പോർട്ട്
മിസ് വേൾഡ് കീരിടം വീണ്ടും ഇന്ത്യൻ സൗന്ദര്യത്തിന്റെ ശിരസിലെത്തിച്ച മാനുഷി ചില്ലറുടെ സിനിമാ പ്രവേശനത്തെപ്പറ്റി അഭ്യുഹങ്ങൾ സജവീമായി. മുൻ ലോകസുന്ദരി ഐശ്വര്യ റായിയെ 'ജീൻസ്' എന്ന സിനിമയിലൂടെ നായികയാക്കിയ സംവിധായകൻ ശങ്കർ തന്നെയാണ് ലോകസുന്ദരിയെ അഭ്രപാളിയിലെത്തിക്കാൻ ഒരുങ്ങുന്നതെന്നാണ് സൂചന. മാനുഷി ചില്ലർ; ഉലകനായകൻ കമൽ ഹാസന്റെ നായികയാകുമെന്നാണ് പുതിയ കോളിവുഡ് വർത്തമാനം സംവിധായകൻ ശങ്കറും കമലും വീണ്ടും ഒന്നിക്കുന്ന ഇന്ത്യൻ 2 എന്ന ചിത്രത്തിൽ മാനുഷി നായികയായേക്കുമെന്നാണ് റിപ്പോർട്ടുകൾ. ഇന്ത്യന്റെ രണ്ടാം ഭാഗത്തിൽ അഭിയിക്കാൻ താൽപ്പര്യമുണ്ടെങ്കിൽ അറിയിക്കണമെന്ന് ആവശ്യപ്പെട്ട് ശങ്കറിന്റെ ഫിലിം കമ്പനിയിൽ നിന്ന് മാനുഷിക്ക് സന്ദേശം പോയിക്കഴിഞ്ഞു. രാഷ്ട്രീയ പ്രവേശനത്തോടെ സിനിമാ രംഗം വിടാനൊരുങ്ങുന്ന കമൽഹാസന്റെ അവസാന ചിത്രമായിരിക്കും ഇന്ത്യൻ 2 എന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. ഇതിന് പിന്നാലെയാണ് ചിത്രത്തിൽ ലോകസുന്ദരിയെ തന്നെ നായികയായി കൊണ്ടു വരാനുള്ള നീക്കങ്ങൾ അണിയറ പ്രവർത്തകർ നടത്തുന്നുവെന്ന റിപ്പോർട്ട
മിസ് വേൾഡ് കീരിടം വീണ്ടും ഇന്ത്യൻ സൗന്ദര്യത്തിന്റെ ശിരസിലെത്തിച്ച മാനുഷി ചില്ലറുടെ സിനിമാ പ്രവേശനത്തെപ്പറ്റി അഭ്യുഹങ്ങൾ സജവീമായി. മുൻ ലോകസുന്ദരി ഐശ്വര്യ റായിയെ 'ജീൻസ്' എന്ന സിനിമയിലൂടെ നായികയാക്കിയ സംവിധായകൻ ശങ്കർ തന്നെയാണ് ലോകസുന്ദരിയെ അഭ്രപാളിയിലെത്തിക്കാൻ ഒരുങ്ങുന്നതെന്നാണ് സൂചന. മാനുഷി ചില്ലർ; ഉലകനായകൻ കമൽ ഹാസന്റെ നായികയാകുമെന്നാണ് പുതിയ കോളിവുഡ് വർത്തമാനം
സംവിധായകൻ ശങ്കറും കമലും വീണ്ടും ഒന്നിക്കുന്ന ഇന്ത്യൻ 2 എന്ന ചിത്രത്തിൽ മാനുഷി നായികയായേക്കുമെന്നാണ് റിപ്പോർട്ടുകൾ. ഇന്ത്യന്റെ രണ്ടാം ഭാഗത്തിൽ അഭിയിക്കാൻ താൽപ്പര്യമുണ്ടെങ്കിൽ അറിയിക്കണമെന്ന് ആവശ്യപ്പെട്ട് ശങ്കറിന്റെ ഫിലിം കമ്പനിയിൽ നിന്ന് മാനുഷിക്ക് സന്ദേശം പോയിക്കഴിഞ്ഞു.
രാഷ്ട്രീയ പ്രവേശനത്തോടെ സിനിമാ രംഗം വിടാനൊരുങ്ങുന്ന കമൽഹാസന്റെ അവസാന ചിത്രമായിരിക്കും ഇന്ത്യൻ 2 എന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. ഇതിന് പിന്നാലെയാണ് ചിത്രത്തിൽ ലോകസുന്ദരിയെ തന്നെ നായികയായി കൊണ്ടു വരാനുള്ള നീക്കങ്ങൾ അണിയറ പ്രവർത്തകർ നടത്തുന്നുവെന്ന റിപ്പോർട്ടുകൾ. കഴിഞ്ഞ ദിവസം ചൈനയിൽ നടന്ന മത്സരത്തിലാണ് ഹരിയാനക്കാരി മാനുഷി ലോകസുന്ദരിപ്പട്ടം ചൂടിയത്.
രജനീകാന്ത് നായകനാകുന്ന എന്തിരൻ 2 എന്ന ചിത്രത്തിന്റെ റിലീസിന് ശേഷം ഇന്ത്യൻ 2ന്റെ ചർച്ചകളിലേക്ക് കടക്കാനാണ് ശങ്കർ ലക്ഷ്യമിടുന്നത്. . അതേസമയം ശങ്കറിന്റെ കമ്പിക്ക് പുറമെ പ്രമുഖ ബോളിവുഡ് നിർമ്മാതാക്കളും പുതിയ ലോകസുന്ദരിയെ നോട്ടമിട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ട്.