നുഷ്യന്റെ ആയുധക്കൊതി ബഹിരാകാശത്തെയും വെറുതെ വിടില്ലെന്നാണോ? അന്താരാഷ്ട്ര ബഹിരാകാശ കേന്ദ്രത്തിലെ ക്യാമറയിൽ പതിഞ്ഞ മിസൈലിന് സമാനമായ വസ്തുവിനെച്ചൊല്ലിയാണ് ശാസ്ത്രലോകം ആശങ്കപ്പെടുന്നത്. ബഹിരാകാശത്ത് ആയുധം സൂക്ഷിച്ചുവച്ചിരിക്കുന്നത് ആരെന്നാണ് ലോകം ആശ്ചര്യപ്പെടുന്നത്.

ഇത്തരമൊരു ആയുധം നിർമ്മിക്കുന്ന തരത്തിൽ സാങ്കേതിക വളർച്ച കൈവരിക്കണമെങ്കിൽ ശത്രുക്കളായ റഷ്യയും അമേരിക്കയും കൈകോർക്കണമെന്നാണ് വിദഗ്ദ്ധർ പറയുന്നത്. എന്നാൽ, ആണവ സാന്നിധ്യമില്ലാത്ത തരം ആയുധങ്ങളിലേതെങ്കിലുമാകാം അതെന്ന് പറയുന്നവരും കുറവല്ല.

ഐസിസ് ഭീകരർ തൊടുത്ത മിസൈൽ ഭൂമിയിലേക്ക് പതിക്കുന്നതിനായി കുതിച്ചുവരവേ ബഹിരാകാശ നിലയത്തിന്റെ ക്യാമറയിൽ പതിഞ്ഞതാകാമെന്നും ചിലർ പറയുന്നു. എന്നാൽ, ഇങ്ങനെ ക്യാമറയിൽ പതിയുന്ന തരത്തിൽ മിസൈൽ വിക്ഷേപിക്കാൻ മാത്രം മണ്ടന്മാരല്ല ഐസിസ് എന്നാണ് ഈ വാദത്തെ എതിർക്കുന്നവർ പറയുന്നത്.

പറക്കുംതളികകൾ ഉണ്ടെന്ന് വിശ്വസിക്കുന്ന വേറൊരു വിഭാഗം ഇത് അന്യഗ്രഹ ജീവികളുടെ ചെയ്തിയാണെന്ന് വാദിക്കുന്നു. ഏതായാലും ക്യാമറയിൽ പതിഞ്ഞ ഈ ചിത്രങ്ങൾ ശാസ്ത്രലോകത്തും ബഹിരാകാശ രഹസ്യങ്ങൾ തേടുന്നവരിലും കാര്യമായ താത്പര്യം ഉണർത്തിയിട്ടുണ്ട്.