ജോർദാൻ: മിസൈൽ ആക്രമണത്തെ ചെറുക്കാൻ കൂറ്റൻ മിസൈൽ വേധ മതിൽ തീർത്ത് ഇസ്രയേൽ. ജോർദാൻ അതിർത്തിയിലെ പുതിയ വിമാനത്താവളത്തിന്റെ സുരക്ഷയുടെ ഭാഗമായിട്ടാണ് മിസൈൽ തടയാനും ഇസ്രയേൽ വേലി കെട്ടിയിരിക്കുന്നത്. രാജ്യത്തിന്റെ കിഴക്കൻ അതിർത്തിക്ക് സുരക്ഷ ഉറപ്പു വരുത്തുന്ന മതിലാണ് ഇത്.

34 കിലോമീറ്റർ വ്യാപിച്ചു കിടക്കുന്ന ഈ മതിൽ ഇസ്രയേൽ ജോർദാൻ അതിർത്തിയിൽ വ്യാപിച്ചു കിടക്കുന്നു. ഇസ്രയേലിലെ റെഡ് സീ റിസോർട്ട് മുതൽ പുതിയ എയർപോർട്ട് വരെ വ്യാപിച്ചു കിടക്കുന്ന ഈ മിസൈൽ വേധ മതിൽ രാജ്യത്തിന് പുറത്തു നിന്നുള്ള ആക്രമണങ്ങളെ തടയാൻ സഹായകമാണ്.

20 അടി ഉയരമാണ് ഈ മിസൈൽ വേലിക്കുള്ളത്. തീവ്രവാദികളും കുടിയേറ്റക്കാരും അനധികൃതമായി അതിർത്തി കടക്കുന്നത് തടയാനും തെക്ക് കിഴക്കൻ അതിർത്തി വരെ വ്യാപിച്ചു കിടക്കുന്ന ഈ മിസൈൽ വേധ മതിലിന് സാധിക്കും. ഉപരിതല മിസൈലുകളെ തടയുന്ന തരത്തിലുള്ളതാണ് ഈ മിസൈൽ വേധ മതിൽ.