മനാമ: ഒന്നര മാസം മുമ്പ് ബഹ്റിനിൽ ജോലിക്കെത്തിയ ശേഷം കാണാതായ മലയാളി യുവാവിനെ തിരച്ചിലിന് ശേഷം കണ്ടെത്തി. പാലക്കാട് പട്ടാമ്പി കൊടുമുണ്ട കുഞ്ഞിമുസ്ലിയാരുടെ മകൻ കറുത്തോലയിൽ അബ്ദുറഹീമി (26) നെയാണ് തിങ്കളാഴ്ച വൈകുന്നേരം അഞ്ചോടെയാണ് കണ്ടത്തെിയത്. മുഹറഖ് അൽ ഹിലാൽ ആശുപത്രിക്കു സമീപത്തെ പാലത്തിനടിയിൽ ക്ഷീണിതനായി കിടക്കുന്ന നിലയിലാണ് ഇയാളെ കണ്ടത്തെിയത്.

യുവാവിനെ കാണാതായ വാർത്ത കണ്ടതിന്റെ സംശയത്തിൽ വിവരങ്ങൾ അന്വേഷിക്കു കയായിരുന്നു. അദിലിയയിൽ സഹോദരനൊപ്പം താമസിച്ചിരുന്ന യുവാവിനെ വ്യാഴാഴ്ച ഉച്ചക്ക് 12.30 മുതൽ കാണാതാകുകയായിരുന്നു. ഇബ്രിയിൽ സ്വാദ് റെസ്റ്റോറന്റ് നടത്തുന്ന സഹോദരൻ മുഹമ്മദ് ഒന്നര മാസം മുമ്പാണ് അനുജനെ ബഹ്റൈനിലേക്ക് കൊണ്ടുവന്നത്. റെസ്റ്റോറന്റിൽ തന്നെയാണ് ജോലിയുണ്ടായിരുന്നത്.

മനാമയിലെ ബന്ധുക്കളെ കാണാൻ എന്നു പറഞ്ഞു ബസിൽ പോയതിനു ശേഷമാണു കാണാതായത്. തുടർന്ന ഇയാൾ മനാമ ബസ്സ്റ്റാന്റിലും മറ്റുമായി കഴിച്ചുകൂട്ടുകയായിരുന്നു. റഹീമിനെ കാണാനില്‌ളെന്നു കാണിച്ചു സഹോദരൻ ഹിദ്ദ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. യുവാവിനെ ഹിദ്ദ് പൊലീസ് സ്റ്റേഷനിൽ ഹാജരാക്കിയ ശേഷം സഹോദരന്റെ കൂടെ അയച്ചു.