ഡാളസ്സ്: ഡാളസ് മെട്രോപ്ലെസ്‌കിൽ കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ നടത്തിയ തിരച്ചലിൽ 31 കാണാതായ കുട്ടികളെ കണ്ടെത്താൻ കഴിഞ്ഞതായി മാർച്ച് 10 ന് ഡിപ്പാർട്ട്മെന്റ് ഓഫ് ജസ്റ്റിസ് യു.എസ് അറ്റോർണി നോർത്തേണ് ഡിസ്ട്രിക്ട് ഓഫ് ടെക്‌സസ് പുറത്തിറക്കിയ വിജ്ഞാപനത്തിൽ പറയുന്നു .

ആർലിങ്ടൺ പൊലീസ് , ഡാളസ് പൊലീസ് , ഫോട്ടവർടത്ത് പൊലീസ് , ഗ്രാറ്ന് പ്രയേറി പൊലീസ് ഡിപ്പാർട്ടുമെന്റുകൾ ഫെഡറൽ ഏജൻസികളുമായി സഹകരിച്ചു കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ നടത്തിയ വ്യാപകമായ തിരച്ചലിലാണ് ഇത്രയും കുട്ടികളെ കണ്ടെത്താൻ കഴിഞ്ഞതായി വിജ്ഞാപനത്തിൽ ചൂണ്ടികാട്ടിയിട്ടുള്ളത് . സെക്‌സ് ട്രാഫിക്കിംഗിന്റെ ഭാഗമായി കടത്തി കൊണ്ട് പോകുന്ന കുട്ടികളും ഈ കൂട്ടത്തിലുണ്ട് , 17 വയസ്സിന് താഴെയുള്ളവരാണ് കണ്ടെത്തിയവരിൽ കൂടുതലും

അതേസമയം അമേരിക്കയിൽ പ്രതിവർഷം 420,000 കുട്ടികളെയാണ് കാണാതാവുന്നതെന്നാണ് ജസ്റ്റിസ് ഡിപ്പാർട്ട്മെന്റിന്റെ രേഖകളിൽ കാണുന്നത് . തട്ടിക്കൊണ്ട് പോയവരോ ,ഒളിച്ചോടി പോയവരോ ,നഷ്ടപ്പെട്ടുവെന്ന് കരുതുന്നവരെയോ കണ്ടെത്തുന്നതിനും അവരെ മാതാപിതാക്കളെ തിരിച്ചു ഏൽപ്പിക്കുന്നതിനുമുള്ള വിശ്രമമില്ലാത്ത പ്രവർത്തനങ്ങളാണ് ഹോം ലാൻഡ് സെക്യൂരിറ്റി സംസ്ഥാന പ്രാദേശിക പൊലീസുമായി നടത്തി വരുന്നത് .

കുട്ടികളെ കാണാതായാൽ ഉടനെ തന്നെ തിരിച്ചറിയുന്നതിനുള്ള വിവരങ്ങൾ ലോക്കൽ പൊലീസിനെ അറിയിക്കണം , തുടർന്ന് നാഷണൽ സെന്റർ ഫോർ മിസ്സിങ് ആൻഡ് എക്സ്പ്ലോയിറ്റഡ് ചിൽഡ്രൻ (1800 843 5678 ) എന്ന നമ്പറുമായി ബന്ധപ്പെടണമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട് .

കൂടുതൽ വിവരങ്ങൾക്ക്: എറിൻ ഡൂലി (പബ്ലിക് അഫയേഴ്‌സ്) 214-659-8707 .