- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
ടെന്നിസിൽ അദ്ധ്യാപകനേയും വിദ്യാർത്ഥിയേയും കാണാതായ സംഭവം; പൊതുജനങ്ങളുടെ സഹായം തേടി പൊലീസ്
ടെന്നിസി: അദ്ധ്യാപകനൊപ്പം കാണാതായ വിദ്യാർത്ഥിനിയെ കണ്ടെത്താൻ പൊലീസ് പൊതുജനങ്ങളുടെ സഹായം അഭ്യർത്ഥിച്ചു. ടെന്നിസിയിലാണ് സംഭവം. അന്പതുകാരനായ അദ്ധ്യാപകൻ ടാഡ് കുമ്മിൻസും പതിനഞ്ചുകാരിയായ വിദ്യാർത്ഥിനി എലിസബത്തും മാർച്ച് 15നാണ് അപ്രത്യക്ഷമായത്. ഇരുവരേയും കുറിച്ച് രാജ്യവ്യാപകമായി അന്വേഷണം നടത്തിയെങ്കിലും പൊലീസിന് കാര്യമായ വിവരങ്ങളൊന്നും ലഭിച്ചില്ല. ഒക്ല ഹോമയിലെ ഒരു വാൾമാർട്ടിലാണ് ഇരുവരേയും അവസാനമായി കണ്ടത്. സൂചനകളുടെ അടിസ്ഥാനത്തിൽ പൊലീസ് സ്ഥലത്തെത്തിയെങ്കിലും കണ്ടെത്താനായില്ല. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നും 1,300 ൽ പരം സൂചനകൾ ലഭിച്ചിട്ടും ഇവരെക്കുറിച്ച് കൃത്യമായ വിവിവരങ്ങൾ ലഭിക്കാത്തതാണ് അന്വേഷണ സംഘത്തെ കുഴയ്ക്കുന്നത്. ഇവരെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ 1 800 TBI FInd എന്ന നന്പരിൽ അറിയിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.
ടെന്നിസി: അദ്ധ്യാപകനൊപ്പം കാണാതായ വിദ്യാർത്ഥിനിയെ കണ്ടെത്താൻ പൊലീസ് പൊതുജനങ്ങളുടെ സഹായം അഭ്യർത്ഥിച്ചു. ടെന്നിസിയിലാണ് സംഭവം. അന്പതുകാരനായ അദ്ധ്യാപകൻ ടാഡ് കുമ്മിൻസും പതിനഞ്ചുകാരിയായ വിദ്യാർത്ഥിനി എലിസബത്തും മാർച്ച് 15നാണ് അപ്രത്യക്ഷമായത്.
ഇരുവരേയും കുറിച്ച് രാജ്യവ്യാപകമായി അന്വേഷണം നടത്തിയെങ്കിലും പൊലീസിന് കാര്യമായ വിവരങ്ങളൊന്നും ലഭിച്ചില്ല. ഒക്ല ഹോമയിലെ ഒരു വാൾമാർട്ടിലാണ് ഇരുവരേയും അവസാനമായി കണ്ടത്. സൂചനകളുടെ അടിസ്ഥാനത്തിൽ പൊലീസ് സ്ഥലത്തെത്തിയെങ്കിലും കണ്ടെത്താനായില്ല.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നും 1,300 ൽ പരം സൂചനകൾ ലഭിച്ചിട്ടും ഇവരെക്കുറിച്ച് കൃത്യമായ വിവിവരങ്ങൾ ലഭിക്കാത്തതാണ് അന്വേഷണ സംഘത്തെ കുഴയ്ക്കുന്നത്.
ഇവരെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ 1 800 TBI FInd എന്ന നന്പരിൽ അറിയിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.
Next Story