മസ്‌കത്ത്; അൽ ഖുവൈറിൽ മലയാളി യുവാവിനെ കാണാതായതായി പരാതി താമസ സ്ഥലത്തുനിന്നും ആശുപത്രിയിലേക്ക് പോയ കൊല്ലം സ്വദേശി സുരേഷിനെയാണ് ഒരാഴ്‌ച്ചയായി കാണാതായിരിക്കുന്നത്. സാറ്റ എൽ എൽ സി കമ്പനിയിലെ തൊഴിലാ ളിയായിരുന്നു.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് അൽ ഖുവൈറിലെ മുറിയിൽ നിന്ന് സുരേഷ് രാവിലെ 11 മണിക്ക് ഇറങ്ങിയത്.അൽ ഖുവൈറിലെ ബദർ അൽ സമ ആശുപത്രിയിലാണ് ഇവർ ചികിത്സ തേടിയിരുന്നത്. കമ്പനിയിൽ നിന്നും ആശുപത്രിയിൽ പോകുന്നതിന് ആവശ്യമായ സ്ലിപ്പുമായാണ് സുരേഷ് ഇറങ്ങിയത്.

ഫോൺ മുറിയിൽ തന്നെ വച്ചിട്ടിണ്ട്. വൈകുന്നേരം ആയിട്ടും കാണാത്തതിനെ തുടർന്ന് ബദർ അൽ സമയിൽ എത്തി സുഹൃത്തുക്കൾ പരിശോധിച്ചെങ്കിലും അവിടെ എത്തിയിട്ടില്ലെന്നാണ് മറുപടി ലഭിച്ചത്. മറ്റു ആശുപത്രികളിലും അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താൻ സാധിച്ചിരുന്നില്ല.

കമ്പനി അധികൃതരെ വിവരം അറിയിച്ചതിനെ തുടർന്ന് എച്ച് ആർ വിഭാഗം പൊലീസിൽ പരാതി നൽകിയിരിക്കുകയാണ്. പൊലീസ് കമ്പനിയിൽ എത്തി വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. ഇയാളെ കണ്ടെത്തുന്നവർ 24502515 എന്ന നമ്പറിൽ വിവരം അറിയിക്കണം.