മനാമ: ബഹ്‌റൈനിൽ പ്രവാസി മലയാളിയെ കാണാനില്ലെന്ന് പരാതി. തൊഴിലുടമ ഇതു സംബന്ധിച്ച് ഇന്ത്യൻ എംബസിയിലും പൊലീസിലും പരാതി നൽകി.കണ്ണൂർ സ്വദേശി ഒ.കെ തിലകൻ എന്ന ടൈറ്റാനിയം തിലകനെ(60)യാണ് കാണാതായത്.

മലയാളികൾക്കിടയിൽ പ്രശസ്ത ഫുട്‌ബോൾ പരിശീലകനാണ് ഇദ്ദേഹം. ഫെബ്രുവരി നാലുമുതലാണ് കാണാതായതത്രെ. േഫാൺ സ്വിച്ച്ഓഫ് ചെയ്ത നിലയിലാണ്. നാട്ടിലേക്ക് പോയതായും സൂചനയില്ലെന്ന് ബന്ധപ്പെട്ടവർ പറയുന്നു.

അടുത്ത ദിവസം അദ്ദേഹത്തിന്റെ മകൾ Indian Talent Academy യുടെ വിസയിൽ ജോലിക്കായി ബഹറിനിൽ വരാനിരിക്കെയാണ് അദ്ദേഹം അപ്രത്യക്ഷമാകുന്നത് .അദ്ദേഹത്തിന്റെ ബന്ധുക്കളും സുഹൃത്തുക്കളും അതീവ ദുഃഖിതരാണ്. എന്തെങ്കിലും അറിവ് കിട്ടുന്നവർ ദയവായി ഈ നമ്പറിൽ ബന്ധപ്പെടുക 973 33338916