- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഈരാറ്റിൻപുറത്ത് ആറ്റിൽ കാൽ നനയ്ക്കാനിറങ്ങിയ യുവാവ് ഒഴുക്കിൽപ്പെട്ടു; ഫയർ ഫോഴ്സും മുങ്ങൽ വിദഗ്ധരും തിരച്ചിൽ നടത്തി
തിരുവനന്തപുരം: ഈരാറ്റിൻപുറത്ത് ഒഴുക്കിൽപെട്ട് യുവാവിനെ കാണാതായി. ബാലരാമപുരം ഭഗവതിനട സ്വദേശി അമലിനെയാണ് കാണാതായത്. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് സുഹൃത്ത് ശരത്തിനൊപ്പം അമൽ ഈരാറ്റിൻപുറത്തെത്തിയത്. ആറ്റിൽ കാല് നനയ്ക്കാനിറങ്ങിയ അമൽ ഒഴുക്കിൽപെടുകയായിരുന്നെന്ന് ദൃക്സാക്ഷിയായ സുഹൃത്ത് ശരത്ത് പറയുന്നു.
കനത്ത മഴയെ തുടർന്ന് കഴിഞ്ഞ ദിവസം നെയ്യാർ ഡാം തുറന്നുവിട്ടിരുന്നു. കുത്തിയൊലിക്കുന്ന ഒഴുക്കിൽ പെട്ടാണ് അമലിനെ കാണാതായത്. ഏതാനും മാസങ്ങൾക്ക് മുമ്പ് സംസ്ഥാന സർക്കാർ ഈരാറ്റിൻപുറം ടൂറിസം പദ്ധതി പ്രഖ്യാപിച്ചിരുന്നു. നിർദ്ധിഷ്ട പദ്ധതി പ്രദേശത്തിന് സമീപമാണ് ഇപ്പോൾ അപകടമുണ്ടായിരിക്കുന്നത്. ഫയർ ഫോഴ്സും മുങ്ങൽ വിദഗ്ധരും സംഭവസ്ഥലത്തെത്തി തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.
മറുനാടന് മലയാളി ബ്യൂറോ
Next Story