- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒമാനിലെ പാർക്കിൽ ഉപേക്ഷിക്കപ്പെട്ട രണ്ടു വയസുകാരിയുടെ മാതാപിതാക്കളെ കണ്ടെത്താനായില്ല; അന്വേഷണം ഊർജ്ജിതമാക്കി റോയൽ ഒമാൻ പൊലീസ്
മസ്‌കറ്റ്: ബുറൈമിയിലെ പൊതു പാർക്കിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ രണ്ടു വയസുകാരിയുടെ മാതാപിതാക്കളെ കണ്ടെത്താൻ കഴിഞ്ഞില്ല. ഇവർക്കായി തെരച്ചിൽ ഊർജ്ജിതമാക്കിയതായി റോയൽ ഒമാൻ പൊലീസ് അറിയിച്ചു. കുട്ടിയുടെ മാതാപിതാക്കളെ കണ്ടെത്തിയെന്ന രീതിയിൽ സോഷ്യൽ മീഡിയകളിൽ പ്രചരിക്കുന്ന വാർത്തകൾ വ്യാജമാണെന്നും പൊലീസ് വ്യക്തമാക്കി. വെള്ളിയാഴ്ചയാണ് പാർക്കിൽ കരഞ്ഞുകൊണ്ടിരുന്ന ഈ കുട്ടിയെ ഒരു സന്ദർശക കണ്ടെത്തിയത്. തുടർന്ന് പൊലീസ് എത്തി പെൺകുട്ടിയെ ചൈൽഡ് കെയർ സെന്ററിലേയ്ക്ക് മാറ്റി അന്വേഷണം ആരംഭിക്കുകയായിരുന്നു. കൂടുതൽ അന്വേഷണങ്ങൾക്കായി കുട്ടിയെ മസ്‌കത്തിലെ അൽ വെഫാഖ് കെയർ സെന്ററിലേക്ക് മാറ്റും. ഒമാനി ഉച്ചാരണ ശൈലിയിൽ ചില അറബി വാക്കുകൾ പറയുന്നതിനാൽ കുട്ടി സ്വദേശിയാണെന്നാണ് കരുതുന്നത്. മാതാപിതാക്കളെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ റോയൽ ഒമാൻ പൊലീസിനെ അറിയിക്കണമെന്ന സന്ദേശം ഇതിനോടകം തന്നെ വൈറലായി മാറിയിട്ടുണ്ട്. നിരവധിപേർ ഈ സന്ദേശം റീ ട്വീറ്റ് ചെയ്തു. നിരവധി സ്വദേശി കുടുംബങ്ങൾ കുട്ടിയെ ദത്തെടുക്കാനും സന്
മസ്‌കറ്റ്: ബുറൈമിയിലെ പൊതു പാർക്കിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ രണ്ടു വയസുകാരിയുടെ മാതാപിതാക്കളെ കണ്ടെത്താൻ കഴിഞ്ഞില്ല. ഇവർക്കായി തെരച്ചിൽ ഊർജ്ജിതമാക്കിയതായി റോയൽ ഒമാൻ പൊലീസ് അറിയിച്ചു. കുട്ടിയുടെ മാതാപിതാക്കളെ കണ്ടെത്തിയെന്ന രീതിയിൽ സോഷ്യൽ മീഡിയകളിൽ പ്രചരിക്കുന്ന വാർത്തകൾ വ്യാജമാണെന്നും പൊലീസ് വ്യക്തമാക്കി.
വെള്ളിയാഴ്ചയാണ് പാർക്കിൽ കരഞ്ഞുകൊണ്ടിരുന്ന ഈ കുട്ടിയെ ഒരു സന്ദർശക കണ്ടെത്തിയത്. തുടർന്ന് പൊലീസ് എത്തി പെൺകുട്ടിയെ ചൈൽഡ് കെയർ സെന്ററിലേയ്ക്ക് മാറ്റി അന്വേഷണം ആരംഭിക്കുകയായിരുന്നു. കൂടുതൽ അന്വേഷണങ്ങൾക്കായി കുട്ടിയെ മസ്‌കത്തിലെ അൽ വെഫാഖ് കെയർ സെന്ററിലേക്ക് മാറ്റും. ഒമാനി ഉച്ചാരണ ശൈലിയിൽ ചില അറബി വാക്കുകൾ പറയുന്നതിനാൽ കുട്ടി സ്വദേശിയാണെന്നാണ് കരുതുന്നത്.
മാതാപിതാക്കളെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ റോയൽ ഒമാൻ പൊലീസിനെ അറിയിക്കണമെന്ന സന്ദേശം ഇതിനോടകം തന്നെ വൈറലായി മാറിയിട്ടുണ്ട്. നിരവധിപേർ ഈ സന്ദേശം റീ ട്വീറ്റ് ചെയ്തു. നിരവധി സ്വദേശി കുടുംബങ്ങൾ കുട്ടിയെ ദത്തെടുക്കാനും സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. കുട്ടിക്കായി കളിപ്പാട്ടങ്ങളും ഭക്ഷണവും വസ്ത്രവുമടക്കം സഹായങ്ങളും പ്രവഹിക്കുകയാണ്.
2014ൽ മസ്‌ക്കറ്റിലെ ഖുറും പാർക്കിൽ നിന്നും രണ്ട് സഹോദരന്മാരായ കുട്ടികളെ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയിരുന്നു. ഇവരുടെ മാതാപിതാക്കളെ കണ്ടെത്താൻ പൊലീസിന് കഴിഞ്ഞില്ല. എന്നാൽ ഈ കുട്ടികളെ ഈ വർഷം ഒരു ഒമാനി കുടുംബം ദത്തെടുത്തിരുന്നു.