അയോവ: ഐഓവായിൽ നിന്നും മെക്സിക്കോ സന്ദർശിക്കുന്നതിന് പോയ ഒരുകുടുംബത്തിലെ നാലംഗങ്ങൾ തങ്ങൾ താമസിച്ചിരുന്ന കൊണ്ടൊമിനിയത്തിൽകൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയെന്ന് ക്രസ്റ്റൺ പൊലീസ് ചീഫ് പോൾവെർ മീർ പറഞ്ഞു.മാർച്ച് 15നാണ് കെവിൻ വയൻ(41) ഭാര്യ മേരി ഷാർപ്(38), മക്കൾ:സ്റ്റെർലിങ്(12), ആഡ്രിയാന (7) എന്നിവർ മെക്സിക്കോയിൽ ഒഴിവുകാലംചെലവിടുന്നതിന് ഐഓവായിൽ നിന്നും പുറപ്പെട്ടത്.

ബുധനാഴ്ചയാണ് ഇവരിൽ അവസാന ടെക്സ്റ്റിങ് സന്ദേശം ലഭിച്ചതെന്നും,വ്യാഴാഴ്ച സെന്റ് ലൂയിസിൽ എത്തേണ്ടതായിരുന്നുവെന്നും ഇവരുടെ കുടുംബാംഗംഅറിയിച്ചു.ബുധനാഴ്ച കുടുംബാംഗങ്ങളെ കാണാതായതായി പൊലീസിന് വിവരംലഭിച്ചിരുന്നു.

വ്യാഴാഴ്ച രാവിലെയാണ് ഇവരുടെ താമസസ്ഥലത്ത് നാലുപേരും മരിച്ചനിലയിൽ കണ്ടെത്തിയത്.മരണകാരണം വ്യക്തമല്ലെന്നും, ഒട്ടോപ്സിക്കു ശേഷം മാത്രമേകാരണം വ്യക്തമാകൂ എന്നും പൊലീസ് ചീഫ് പറഞ്ഞു.യു.എസ്. സ്റ്റേറ്റ്ഡിപ്പാർട്ട്മെന്റ് മെക്സിക്കോയിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന പൊതുമുന്നറിയിപ്പ് മാർച്ച് 16 ന് നൽകിയിരുന്നു. മയക്കു മരുന്ന്
സംഘംഗങ്ങൾ തമ്മിലുള്ള കലഹവും, കൊലപാതകങ്ങളും മെക്സിക്കോയിൽ സ്ഥിരം
സംഭവങ്ങളാണ്.