- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുഎഇയിൽ മലയാളി വിദ്യാർത്ഥിയെ ഒഴുക്കിൽപ്പെട്ട് കാണാതായി; പിറവം സ്വദേശിയായ യുവാവ് അപകടത്തിൽപ്പെട്ടത് കൂട്ടുകാർക്കൊപ്പം നദിയിൽ കുളിക്കാനിറങ്ങിയപ്പോൾ; കനത്ത മഴയിലും ആൽബർട്ടിനായുള്ള തിരച്ചിൽ തുടരുന്നു
ശക്തമായ മഴയെ തുടർന്ന് യുഎഇയിലെ ഖോർഫക്കാനു സമീപം അരുവിയിലെ ഒഴുക്കിൽപ്പെട്ടു മലയാളി വിദ്യാർത്ഥിയെ കാണാതായി.മഴ ആസ്വദിക്കാൻ ഫുജൈറയിലെ നദ്ഹ വാദിയിൽ കുളിക്കാനെത്തിയ പിറവം സ്വദേശി ജോയിയുടെ മകൻ ആൽബർട്ടിനെയാണ് ഒഴുക്കിൽപ്പെട്ട് കാണാതായത്. കൂടെയുണ്ടായിരുന്ന ഒമ്പത് സുഹൃത്തുക്കൾ രക്ഷപ്പെട്ടു. റാസൽഖൈമ ബിർല ഇൻസ്റ്റ്യിറ്റിയൂട്ടിലെ എഞ്ചീനിയറിങ് വിദ്യാർത്ഥിയാണ് ആൽബർട്ട്. മലനിരകളിൽ നിന്ന് വെള്ളം കുത്തിയൊഴുകിയെത്തിയപ്പോൾ വാദിക്കരുകിൽ നിർത്തിയിട്ട വാഹനത്തിൽ കയറി രക്ഷപ്പെടാൻ ശ്രമിക്കവെ വാഹനത്തോടുകൂടി ഒഴുകിപോവുകയായിരുന്നു.ജുൽഫാർ ഫാർമസ്യൂട്ടിക്കൽസ് ഉദ്യോഗസ്ഥനാണ് ആൽബർട്ടിന്റെ പിതാവ് കോന്നി തടത്തിൽ ജോയി. അരുവിയിൽ കല്ലുകൾ നിറഞ്ഞുകിടക്കുന്നതിനാൽ രക്ഷാപ്രവർത്തനത്തിനു തടസ്സം നേരിടുന്നുണ്ട്. ഇന്നലെയും മഴ ശക്തമായി തുടരുകയാണ്.രാജ്യം തണുപ്പിലേക്ക് കടക്കുന്നതിന്റെ ഭാഗമായുള്ള കനത്ത മഴയാണ് ഫുജൈറ, റാസൽഖൈമ എമിറേറ്റ്‌സുകളിൽ അനുഭവപ്പെടുന്നതെന്നാണ് കാലവസ്ഥാ വിഭാഗം അറിയിച്ചത്.
ശക്തമായ മഴയെ തുടർന്ന് യുഎഇയിലെ ഖോർഫക്കാനു സമീപം അരുവിയിലെ ഒഴുക്കിൽപ്പെട്ടു മലയാളി വിദ്യാർത്ഥിയെ കാണാതായി.മഴ ആസ്വദിക്കാൻ ഫുജൈറയിലെ നദ്ഹ വാദിയിൽ കുളിക്കാനെത്തിയ പിറവം സ്വദേശി ജോയിയുടെ മകൻ ആൽബർട്ടിനെയാണ് ഒഴുക്കിൽപ്പെട്ട് കാണാതായത്. കൂടെയുണ്ടായിരുന്ന ഒമ്പത് സുഹൃത്തുക്കൾ രക്ഷപ്പെട്ടു.
റാസൽഖൈമ ബിർല ഇൻസ്റ്റ്യിറ്റിയൂട്ടിലെ എഞ്ചീനിയറിങ് വിദ്യാർത്ഥിയാണ് ആൽബർട്ട്. മലനിരകളിൽ നിന്ന് വെള്ളം കുത്തിയൊഴുകിയെത്തിയപ്പോൾ വാദിക്കരുകിൽ നിർത്തിയിട്ട വാഹനത്തിൽ കയറി രക്ഷപ്പെടാൻ ശ്രമിക്കവെ വാഹനത്തോടുകൂടി ഒഴുകിപോവുകയായിരുന്നു.ജുൽഫാർ ഫാർമസ്യൂട്ടിക്കൽസ് ഉദ്യോഗസ്ഥനാണ് ആൽബർട്ടിന്റെ പിതാവ് കോന്നി തടത്തിൽ ജോയി.
അരുവിയിൽ കല്ലുകൾ നിറഞ്ഞുകിടക്കുന്നതിനാൽ രക്ഷാപ്രവർത്തനത്തിനു തടസ്സം നേരിടുന്നുണ്ട്. ഇന്നലെയും മഴ ശക്തമായി തുടരുകയാണ്.രാജ്യം തണുപ്പിലേക്ക് കടക്കുന്നതിന്റെ ഭാഗമായുള്ള കനത്ത മഴയാണ് ഫുജൈറ, റാസൽഖൈമ എമിറേറ്റ്‌സുകളിൽ അനുഭവപ്പെടുന്നതെന്നാണ് കാലവസ്ഥാ വിഭാഗം അറിയിച്ചത്.