ക്യൂൻസ് (ന്യൂയോർക്ക്): രണ്ടു ദിവസം മുമ്പ് (ഡിസംബർ 5 )ബാങ്കിലേക്കു പോയ അമർജിത് കൗർ (34) എന്ന ഗർഭിണിയായ യുവതിയെകണ്ടെത്താൻ പൊലീസ് പൊതുജന സഹായം അഭ്യർത്ഥിച്ചു,

ഡിസംബർ 5 ചൊവ്വാ രാവിലെ 10.30-നു വീട്ടിൽ നിന്നും 114-മത്സ്ട്രീറ്റിനും ലിബർട്ടി അവന്യൂ വിനും സമീപമുള്ള പെയ്ഡ് പാർക്കിംഗിൽകാർ പാർക്ക് ചെയ്ത് രണ്ടു ബ്ലോക്ക് അകലെയുള്ള ചേയ്സ് ബാങ്കിലേക്ക്ചെക്ക് ഡിപ്പോസിറ്റ് ചെയ്യാൻ എത്തിയതായിരുന്നു. ഡെപ്പോസിറ്റ് ചെയ്തശേഷംപാർക്ക് ചെയ്തിരുന്ന കാറിലേക്ക് മടങ്ങിവരുകയോ, കുട്ടികളെ സ്‌കൂളിൽനിന്നും പിക്ക് ചെയ്യുവാൻ എത്തുകയോ ചെയ്തിട്ടില്ലെന്നു ഭർത്താവ് ലക്‌വിന്ദർ മുൾട്ടാനി പറഞ്ഞു.

പതിനഞ്ചു വർഷത്തെ വിവാഹ ജീവിതത്തിനിടയിൽ യാതൊരു കുടുംബ പ്രശ്നങ്ങളും ഉണ്ടായിട്ടില്ലെന്നും സൗമ്യമായ പെരുമാറ്റമാണ് കൗറിൽ നിന്നുംഉണ്ടായിട്ടുള്ളതെന്നും ഭർത്താവ് പറഞ്ഞു. കൗറിന്റെ ഫോൺ കാറിൽനിന്നും കണ്ടെത്തിയിരുന്നു. അഞ്ചടി നാലിഞ്ച് ഉയരവും, 195 പൗണ്ടും ഉള്ളഇവർ അപ്രത്യക്ഷമാകുമ്പോൾ ബ്ലാക് ലോംഗ്സ്ലീവ് ഷർട്ടും മഞ്ഞപാന്റുമാണ് ധരിച്ചിരുന്നതെന്നും വിവരം ലഭിക്കുന്നവർ ന്യൂയോർക്ക്പൊലീസ് ഡിപ്പാർട്ട്മെന്റിനെ (1- 800 577 8477, 1 888 577 4782) എന്നനമ്പരിൽ ബന്ധപ്പെടണമെന്നും അറിയിച്ചു.