- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഷാർജയിൽ കാണാതായ മലയാളി ബാലികയെ മാളിൽ കണ്ടെത്തി
ഷാർജ: അൽ മുസല്ലയിലെ അപ്പാർട്ട്‌മെന്റിൽ നിന്നു കാണാതായ മലയാളി ബാലികയെ അഞ്ചു മണിക്കൂറിനു ശേഷം മാളിലെ തുണിക്കടയിൽ കണ്ടെത്തി. എട്ടു വയസുകാരി മാളവികയാണ് വീട്ടിൽ നിന്നറങ്ങി അഞ്ചു മണിക്കൂറിനു ശേഷം വാട്ട്‌സ് ആപ്പിന്റേയും ഫേസ്‌ബുക്കിന്റേയും സഹായത്തോടെ കണ്ടെത്തിയത്. ഷാർജ ഔവർ ഓൺ സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥിനിയായ മാളവിക വീട്ടിൽ
ഷാർജ: അൽ മുസല്ലയിലെ അപ്പാർട്ട്‌മെന്റിൽ നിന്നു കാണാതായ മലയാളി ബാലികയെ അഞ്ചു മണിക്കൂറിനു ശേഷം മാളിലെ തുണിക്കടയിൽ കണ്ടെത്തി. എട്ടു വയസുകാരി മാളവികയാണ് വീട്ടിൽ നിന്നറങ്ങി അഞ്ചു മണിക്കൂറിനു ശേഷം വാട്ട്‌സ് ആപ്പിന്റേയും ഫേസ്‌ബുക്കിന്റേയും സഹായത്തോടെ കണ്ടെത്തിയത്.
ഷാർജ ഔവർ ഓൺ സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥിനിയായ മാളവിക വീട്ടിൽ അച്ഛനും സഹോദരനും ഉറങ്ങിക്കിടക്കവേയാണ് പുറത്തേക്ക് തനിച്ചു പോയത്. മാളവികയുടെ അമ്മ ജോലിക്കു പോകുകയും ചെയ്തിരുന്നു. ഇതിനിടെ വാട്ടർ സപ്ലൈയർ അപ്പാർട്ട്‌മെന്റിലെത്തിയെങ്കിലും കുട്ടി വാതിൽ തുറന്നുവെന്ന് പിതാവ് ശ്യാം ലാൽ പറയുന്നു. അതിനു ശേഷം കുട്ടി വീടിനുള്ളിൽ കളിച്ചുകൊണ്ടിരിക്കുകയാണെന്ന് അച്ഛൻ ശ്യാം ലാൽ കരുതി.
എന്നാൽ കുറച്ചു നേരം കഴിഞ്ഞിട്ടും മകളെ കാണാഞ്ഞതിനെത്തുടർന്നാണ് ശ്യാം ലാൽ കുട്ടിക്കായി അന്വേഷണം ആരംഭിച്ചത്. സമീപ അപ്പാർട്ട്‌മെന്റുകളിലൊന്നും കുട്ടിയെ കാണാഞ്ഞതിനെത്തുടർന്ന് ശ്യാം ലാലിന്റെ സുഹൃത്തുക്കൾ പൊലീസിൽ പരാതിയും നൽകി. തുടർന്ന് സുഹൃത്തുക്കൾ തന്നെ മാളവികയെ കാണാനില്ലെന്ന് അറിയിച്ച് വാട്ട്‌സ് ആപ്പിലും ഫേസ്‌ബുക്കിലും സന്ദേശങ്ങളും കൈമാറി. നിമിഷ നേരത്തിനുള്ളിൽ തന്നെ സന്ദേശം മലയാളികളുൾപ്പെടെയുള്ളവർക്കെല്ലാം എത്തുകയും ചെയ്തു.
അതേസമയം കുട്ടിയെ റോള മാളിൽ കണ്ടെത്തിയതായി വാട്ട്‌സ് ആപ്പിലെ ഒരു ഗ്രൂപ്പ് അറിയിക്കുകയും ചെയ്തു. തുടർന്ന് സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ റോള മാർക്കറ്റിലെ ജോയി ആലുക്കാസ് വെഡ്ഡിങ് സെന്ററിൽ രാത്രി പത്തരയോടെ മാളവികയെ കണ്ടെത്തുകയായിരുന്നു. കുട്ടിയെ കണ്ടെത്തിയ സ്ഥിതിക്ക് വാട്ട്‌സ് ആപ്പിലെ മെസേജ് ഇനി ഡിലീറ്റ് ചെയ്യാൻ ശ്യാം ലാൽ അഭ്യർത്ഥിച്ചിട്ടുണ്ട്.