ന്യൂഡൽഹി: അരുണാചൽ അതിർത്തിയിൽനിന്നും കാണാതായ 17കാരനെ കണ്ടെത്തിയതായി ചൈനീസ് സേന. ഇക്കാര്യം ഇന്ത്യൻ സേനയെ അറിയിച്ചു. കുട്ടിയെ തിരിച്ചെത്തിക്കാനുള്ള നടപടികൾ തുടങ്ങിയെന്നാണ് വിവരം.

ദിവസങ്ങൾക്ക് മുമ്പാണ് അപ്പർ സിയാങ് ജില്ലയിൽനിന്നുള്ള മിറാം തരോൺ എന്ന 17കാരനെ കാണാതായത്. സിയുംഗ്ള മേഖലയിലെ കാട്ടിലേക്ക് കൂട്ടുകാർക്കൊപ്പം പോകുമ്പോഴായിരുന്നു കാണാതായത്.

ചൈനീസ് സേന 17കാരനെ പിടിച്ചുകൊണ്ടുപോയി എന്ന റിപ്പോർട്ടുകളായിരുന്നു ആദ്യം വന്നത്. കുട്ടിയെ ചൈനീസ് സൈന്യം തട്ടിക്കൊണ്ടുപോയെന്ന് അരുണാചൽ പ്രദേശിൽനിന്നുള്ള ലോക്സഭ എംപി തപീർ ഗാവോ ട്വീറ്റ് ചെയ്യുകയും ചെയ്തിരുന്നു.

തുടർന്ന് പീപ്പിൾസ് ലിബറേഷൻ ആർമിയുമായി ഇന്ത്യൻ സേന ആശയവിനിമയം നടത്തിയിരുന്നു.