- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഖാജയെ തേടി പോകുന്നുവെന്ന് പറഞ്ഞ് അപ്രത്യക്ഷയായ വീട്ടമ്മയേയും മക്കളേയും കണ്ടെത്തി; വീടുവിട്ടിറങ്ങിയ സംഘം പൊലീസ് അജ്മീറിൽ ഉൾപ്പെടെ അന്വേഷിച്ച വേളയിൽ കഴിഞ്ഞത് തലസ്ഥാനത്ത് ബീമാപള്ളിക്ക് സമീപത്തെ ഫ്ളാറ്റിൽ; തലസ്ഥാനത്തുനിന്ന് മടങ്ങി കോഴിക്കോട്ടെത്തിയ സൗദാബിയും മക്കളും സ്നേഹിതയിൽ അഭയംതേടി; എന്തിനാണ് തലസ്ഥാനത്ത് എത്തിപ്പെട്ടതെന്ന് അന്വേഷണം തുടർന്ന് പൊലീസ്
മലപ്പുറം: മലപ്പുറം കരിപ്പൂരിൽ നിന്നും മൂന്നു പെൺമക്കളുമായി ദുരൂഹസാഹചര്യത്തിൽ കാണാതായ വീടമ്മയേയും മൂന്നു പെൺമക്കളേയും തലസ്ഥാനത്ത് കണ്ടെത്തി. മൂന്നാഴ്ച മുമ്പ് കുറുപ്പെഴുതി വച്ചതിന് പിന്നാലെ ഇവരെ കാണാതാവുകയായിരുന്നു. സംഭവത്തിൽ കരിപ്പൂർ പൊലീസ് വിശദമായ അന്വേഷണം നടത്തിയെങ്കിലും ഒരുതുമ്പും കിട്ടിയില്ല. അന്വേഷണം നടക്കുന്ന വേളയിൽ ഇവർ തിരുവനന്തപുരം ബീമാപള്ളിക്ക് സമീപത്തെ ഫ്ളാറ്റിലായിരുന്നു ഇവർ കഴിഞ്ഞതെന്ന് പൊലീസ് പറഞ്ഞു. തിരുവനന്തപുരത്തുനിന്ന് ട്രെയിനിൽ കോഴിക്കോട്ടെത്തിയ വീട്ടമ്മയും മക്കളും സ്നേഹിതയിലെത്തി അഭയം തേടിയിരുന്നു. ഇവർക്കായി അന്വേഷണം നടക്കുന്നത് മനസ്സിലാക്കിയ സ്നേഹിത പ്രവർത്തകർ നടക്കാവ് പൊലീസിൽ അറിയിച്ചു. നടക്കാവിലെത്തി കരിപ്പൂർ പൊലീസ് നാലുപേരെയും നാട്ടിലേക്ക് കൊണ്ടുവന്നു. ഇവരെ കോടതിയിൽ ഹാജരാക്കുമെന്ന് എസ്‌ഐ. കെ.ബി. ഹരികൃഷ്ണൻ വ്യക്തമാക്കി. ഏപ്രിൽ 30നാണ് മലപ്പുറം പള്ളിക്കലിൽ നിന്നുമാണ് വീട്ടമ്മയെയും മക്കളെയും കാണാതായത്. പുളിയപറമ്പ് സ്വദേശി സൗദാബി , മക്കളായ ഷാസിയ(18), മുസ്‌കിന(6), ഹാനിയ(4)
മലപ്പുറം: മലപ്പുറം കരിപ്പൂരിൽ നിന്നും മൂന്നു പെൺമക്കളുമായി ദുരൂഹസാഹചര്യത്തിൽ കാണാതായ വീടമ്മയേയും മൂന്നു പെൺമക്കളേയും തലസ്ഥാനത്ത് കണ്ടെത്തി. മൂന്നാഴ്ച മുമ്പ് കുറുപ്പെഴുതി വച്ചതിന് പിന്നാലെ ഇവരെ കാണാതാവുകയായിരുന്നു. സംഭവത്തിൽ കരിപ്പൂർ പൊലീസ് വിശദമായ അന്വേഷണം നടത്തിയെങ്കിലും ഒരുതുമ്പും കിട്ടിയില്ല. അന്വേഷണം നടക്കുന്ന വേളയിൽ ഇവർ തിരുവനന്തപുരം ബീമാപള്ളിക്ക് സമീപത്തെ ഫ്ളാറ്റിലായിരുന്നു ഇവർ കഴിഞ്ഞതെന്ന് പൊലീസ് പറഞ്ഞു. തിരുവനന്തപുരത്തുനിന്ന് ട്രെയിനിൽ കോഴിക്കോട്ടെത്തിയ വീട്ടമ്മയും മക്കളും സ്നേഹിതയിലെത്തി അഭയം തേടിയിരുന്നു. ഇവർക്കായി അന്വേഷണം നടക്കുന്നത് മനസ്സിലാക്കിയ സ്നേഹിത പ്രവർത്തകർ നടക്കാവ് പൊലീസിൽ അറിയിച്ചു. നടക്കാവിലെത്തി കരിപ്പൂർ പൊലീസ് നാലുപേരെയും നാട്ടിലേക്ക് കൊണ്ടുവന്നു. ഇവരെ കോടതിയിൽ ഹാജരാക്കുമെന്ന് എസ്‌ഐ. കെ.ബി. ഹരികൃഷ്ണൻ വ്യക്തമാക്കി.
ഏപ്രിൽ 30നാണ് മലപ്പുറം പള്ളിക്കലിൽ നിന്നുമാണ് വീട്ടമ്മയെയും മക്കളെയും കാണാതായത്. പുളിയപറമ്പ് സ്വദേശി സൗദാബി , മക്കളായ ഷാസിയ(18), മുസ്‌കിന(6), ഹാനിയ(4) എന്നിവരെ കാണാതായെന്ന വിവരം ലഭിച്ചതോടെ പൊലീസ് വ്യാപകമായി അന്വേഷണം നടത്തി. ഇവരെ കണ്ടെത്താൻ കഴിഞ്ഞതോടെ ആശങ്കയൊഴിഞ്ഞെങ്കിലും ഏതുസാഹചര്യത്തിലാണ് ഇവർ തലസ്ഥാനത്ത് എത്തിയതെന്ന കാര്യത്തിൽ പൊലീസ് അന്വേഷണം നടത്തിവരികയാണ്. പ്ലസുവിന് പഠിക്കുന്ന വിദ്യാർത്ഥിനിയാണ് ഷാസിയ. സൗദാബിയുടെ ഭർത്താവ് മുഹമ്മദ് ബഷീർ ദ്വീർഘകാലമായി ഗൾഫിൽ ജോലി നോക്കുന്ന ആളാണ്. ഇവർക്ക് 21 വയസുള്ള മൂത്ത മകനുമുണ്ട്. സുഹൃത്തിന്റെ വീട്ടിൽ മരണം ഉണ്ടായപ്പോൾ മൂത്ത മകൻ അവിടെ പോയ ഘട്ടത്തിലാണ് ഉമ്മയെയും പെൺമക്കളേയും കാണാായത്.
ഇവർ ഓട്ടോ വിളിച്ച് കൊണ്ടോട്ടിയിലെ ജാറത്തിൽ പോയതിന് തെളിവുണ്ട്. ഇക്കാര്യം ഓട്ടോറിക്ഷ ഡ്രൈവറാണ് വ്യക്തമാക്കിയത്. ഇതിന് ശേഷം സൗദാബിയും മക്കളും എവിടെ പോയെന്ന കാര്യത്തിൽ വ്യക്തതവരാതിരുന്നതോടെ അന്വേഷണം വഴിമുട്ടി. വിശ്വാസ കാര്യത്തിൽ അന്ധമായ നിലപാടുകാരിയായിരുന്നു സൗദാബി എന്നാണ് നാടുകാരും ബന്ധുക്കളും പറയുന്നത്. മക്കളെയും ഉമ്മയുടെ വിശ്വാസത്തിൽ വളർത്തുകയായിരുന്നു ഇവർ. ഒരിക്കൽ അസുഖം വന്ന വേളയിൽ പുളിയംപറമ്പിലുള്ള ഒരു സിദ്ധനെ കാണാൻ സൗദാബി പോയിരുന്നു. അദ്ദേഹം വെള്ളം മന്ത്രിച്ചു നൽകിയതോടെ രോഗം മാിയെന്നും ഇതോടെ സിദ്ധന്റെ കടുത്ത അനുയായി ആയി ഇവർ മാറിയെന്നുമാണ് നാട്ടുകാർ പറയുന്നത്.
ഇടയ്ക്ക് സിദ്ധനെ ഇവർ സന്ദർശിക്കുകയും ചെയ്തതായും പൊലീസും സ്ഥിരീകരിച്ചിരുന്നു. സിദ്ധനെ സന്ദർശിക്കുന്നതുമായി ബന്ധപ്പെട്ട് സൗദാബിയും ബന്ധുക്കളും തമ്മിൽ ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നാണ് പൊലീസ് നൽകുന്ന സൂചന. ഇതിന്റെ ഭാഗമായാണോ തിരാധാനം എന്നാണ് പൊലീസ് അന്വേഷിച്ചത്. ഇത് പ്രകാരം അന്വേഷണം നടത്തുകയും ചെയ്തു. നാടുവിട്ടു പോകുന്നതു സംബന്ധിച്ച് ഒരു കത്തും വീട്ടമ്മ എഴുതി വെച്ചിരുന്നു.
താൻ ചില പ്രശ്നങ്ങൾ നേരിടുന്നുണ്ടെന്നും ഖാജാ എന്ന് പേരുള്ള സിദ്ധന്റെ അടുത്തേക്ക് പോകുകയാണെന്നും സൗദാബി എഴുതിയ കത്തിൽ പറഞ്ഞിരുന്നു. 'എനിക്ക് മനസമാധാനം വേണം, മനസമാധാനം ലഭിക്കുന്നതിനായി ഞാൻ കാജയുടെ ഹള്റത്തിലേക്ക് പോകുന്നു'. പടച്ചവനും റസൂലൂം കാജായും എന്നെ കൈവിടില്ല..' എന്നായിരുന്നു കത്തിൽ എഴുതിയിരിക്കുന്നത്. ഇത് പ്രകാരം പെൺകുട്ടികളുമായി വീട്ടമ്മ അജ്മീറിലോ മറ്റോ തീർത്ഥാടനത്തിന് പോയി എന്ന വിലയിരുത്തലുമുണ്ടായി. ഇതോടെ എസ്ഐ ഹരികൃഷ്ണന്റെ നേതൃത്വത്തിൽ കരിപ്പൂർ പൊലീസ് അജ്മീറിൽ എത്തി പരിശോധന നടത്തി. അവിടെ സിസി ടിവി അടക്കം പരിശോധിച്ചെങ്കിലും യാതൊരു തുമ്പും ലഭിച്ചില്ല. ഏർവാടിയിൽ പോയിരിക്കാമെന്ന ധാരണയുടെ അടിസ്ഥാനത്തിൽ അവിടെയും പൊലീസ് പരിശോധന നടത്തി.
സിദ്ധനുമായുള്ള ബന്ധത്തിന്റെ അടിസ്ഥാനത്തിൽ സിദ്ധന്റെ കേന്ദ്രം കരിപ്പൂർ പൊലീസ് പരിശോധിച്ചെങ്കിലും സൗദാബിയെയും മക്കളെയും കണ്ടെത്താനായില്ല. സിദ്ധനെ പരിചയമുണ്ടെങ്കിലും അവടെ യുവതിയും മക്കളും എത്തിയിരുന്നില്ലെന്നാണ് പൊലീസിന് ലഭിച്ച വിവരം. പ്രവാസിയായ ഭർത്താവും പെൺകുട്ടികളെയും ഭാര്യയെയും കാണാതായതോടെ നാട്ടിൽ എത്തിയിരുന്നു. ഭർത്താവുമായി യാതൊരു പ്രശ്നവും സൗദാബിക്ക് ഉണ്ടായിരുന്നില്ലെന്നാണ് ലഭിക്കുന്ന വിവരം. ഇവർ ഉപയോഗിച്ചിരുന്ന മൊബൈൽ ഫോൺ വീട്ടിൽ വച്ചാണ് പോയത്. കൂടാതെ ബാങ്കിൽ നിന്നും പണം പിൻവലിക്കുകയും ചെയ്തിട്ടില്ല.
കാണാതാകുന്ന ഘട്ടത്തിൽ സൗബാദിയും മക്കളും എട്ട് പവനോളം വരുന്ന സ്വർണാഭരണം ധരിച്ചതായാണ് ബന്ധുക്കൾ നൽകിയ വിവരം. കൗമാരക്കാരിയായ മകളെയും കുഞ്ഞു പ്രായത്തിലുള്ള പെൺമക്കളും എവിടെ പോയെന്ന കാര്യത്തിൽ മൂന്നാഴ്ചയായി ഒരു വിവരവും ലഭിക്കാത്തതിൽ കടുത്ത ആങ്കയിലായിരുന്നു നാട്ടുകാരും ബന്ധുക്കളും. ഇവരെപ്പറ്റി കൂടുതൽ വിവരം അറിയാനായി ചിത്രങ്ങളും പൊലീസ് പ്രസിദ്ധപ്പെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ അന്വേഷണം നടക്കുന്നതിനിടെയാണ് വീട്ടമ്മയും മക്കളും തിരികെ നാട്ടിലെത്തുന്നത്.