ഷിക്കാഗോ ; മോർട്ടൻ ഗ്രോവ് സെന്റ് മേരീസ് ക്നാനായ കാത്തോലിക് ദേവാലയത്തിലെ മതബോധന സ്‌കൂളിന്റെ ആഭിമുഖ്യത്തിൽ മിഷൻ ഞായർ ആചരിച്ചു . ആഗോള കത്തോലിക്ക സഭ മിഷൻ ഞായർ ഹആയി പ്രഖ്യാപിച്ചിരുന്ന ഒക്ടോബർ 21 ന് ആണ് സെന്റ് മേരിസിലും മിഷൻ ഞായർ സമുചിതമായി ആചരിച്ചത്.

മിഷൻ പ്രവർത്തനങ്ങൾക്ക് വേണ്ടിയുള്ള ധനസമാഹരണത്തിന്റെ ഭാഗമായി നടത്തിയ ഡോളർ ്രൈഡവ് ൽ മതബോധന സ്‌കൂളിലെ കുട്ടികൾ എല്ലാവരും പങ്കുചേർന്നു . കുട്ടികളിൽ ദാനശീലവും കാരുണ്യവും വളർത്താനും ഒപ്പം മിഷൻ പ്രവർത്തനങ്ങളിൽ പങ്കാളികൾ ആകുവാനും ഡോളർ ്രൈഡവ് സഹായകമായി എന്ന് പരിപാടികൾ പ്രധാനമായും കോർഡിനേറ്റ് ചെയ്ത അസിസ്റ്റന്റ് വികാരി ഫാ . ബിൻസ് ചേത്തലിൽ അഭിപ്രായപ്പെട്ടു .

ഡോളർ ഡ്രൈവിൽ പങ്കുചേർന്ന കുട്ടികളെ വികാരി ഫാ. തോമസ് മുളവനാൽ അഭിനന്ദിച്ചു . സ്‌കൂൾ ഡയറക്ടർമാരും അദ്ധ്യാപകരും ഡോളർ ഡ്രൈവിന് നേതൃത്വം നൽകി.സ്റ്റീഫൻ ചൊള്ളമ്പേൽ (പി.ആർ.ഒ.) അറിയിച്ചതാണിത്.