- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സഹായം അവശ്യമെങ്കിൽ വിളിപ്പാടകലെ കാനഡയുണ്ടെന്ന് മന്ത്രി നവദീപ് ബെയ്ൻസ്; മിസ്സിസ്സാഗകേരള അസോസിയേഷൻ സംഘടിപ്പിച്ച 'ടി.ഡി ഓണക്കാഴ്ച2018 ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി
മിസ്സിസാഗ: മഹാപ്രളയത്തിന്റെ ദുരിതക്കയത്തിൽമുങ്ങിത്താണ കേരളത്തിന്റെ അതിജീവനത്തിനായി കുഞ്ഞുകൈത്താങ്ങെന്ന ലക്ഷ്യവുമായി കാനഡയിലെ പ്രമുഖ സാംസ്‌കാരിക സംഘടനയായ മിസ്സിസ്സാഗകേരള അസോസിയേഷൻ (എം.കെ.എ) സംഘടിപ്പിച്ച 'ടി.ഡി ഓണക്കാഴ്ച2018' അഭൂതപൂർവമായ ജനപങ്കാളിത്തത്തോടെ ശ്രദ്ധാകേന്ദ്രമായി. സാംസ്‌കാരിക പരിപാടിയുടെ ഉദ്ഘാടനം ഫെഡറൽമന്ത്രിയും ഇന്ത്യൻ വംശജനുമായ നവദീപ്ബെയ്ൻസ് നിർവഹിച്ചു. മഹാപ്രളയത്തിന്റെ പശ്ചാത്തലത്തിൽ ഓണപ്പരിപാടിറദ്ദാക്കുന്നതിനു പകരം കേരളത്തിന്റെദുരിതാശ്വാസത്തിനും പുനർനിമാണത്തിനുമുള്ളതട്ടകമാക്കി മാറ്റുകയായിരുന്നുവെന്ന് പ്രസിഡന്റ് പ്രസാദ് നായർ പറഞ്ഞു. ഇതിനു ഫലവുമുണ്ടായി അവശ്യമെങ്കിൽ ഒരു വിളിപ്പാടകലെ കാനഡയുടെ സഹായവും സഹകരണവുമുണ്ടാകുമെന്നായിരുന്നു നവദീപ് ബെയ്ൻസിന്റെ പ്രഖ്യാപനം. 'ഈ ഓണക്കാഴ്ച എന്റെ കേരളത്തിനായി' എന്ന പ്രഖ്യാപനത്തോടെ ജോൺ പോൾ രണ്ടാമൻ പോളിഷ് കൾച്ചറൽ സെന്റിൽ നടന്ന പരിപാടിയോടനുബന്ധിച്ചു ഒരുക്കിയ ' ഫ്ളാഷ് ഫ്ളഡ്' ചിത്രപ്രദർശനവും ശ്രദ്ധയാകർഷിച്ചു. പ്രളയബാധിത പ്രദേശങ്ങളിൽനിന്നുകേരളത്തിലെ ഇ
മിസ്സിസാഗ: മഹാപ്രളയത്തിന്റെ ദുരിതക്കയത്തിൽമുങ്ങിത്താണ കേരളത്തിന്റെ അതിജീവനത്തിനായി കുഞ്ഞുകൈത്താങ്ങെന്ന ലക്ഷ്യവുമായി കാനഡയിലെ പ്രമുഖ സാംസ്‌കാരിക സംഘടനയായ മിസ്സിസ്സാഗകേരള അസോസിയേഷൻ (എം.കെ.എ) സംഘടിപ്പിച്ച 'ടി.ഡി ഓണക്കാഴ്ച2018' അഭൂതപൂർവമായ ജനപങ്കാളിത്തത്തോടെ ശ്രദ്ധാകേന്ദ്രമായി. സാംസ്‌കാരിക പരിപാടിയുടെ ഉദ്ഘാടനം ഫെഡറൽമന്ത്രിയും ഇന്ത്യൻ വംശജനുമായ നവദീപ്ബെയ്ൻസ് നിർവഹിച്ചു.
മഹാപ്രളയത്തിന്റെ പശ്ചാത്തലത്തിൽ ഓണപ്പരിപാടിറദ്ദാക്കുന്നതിനു പകരം കേരളത്തിന്റെദുരിതാശ്വാസത്തിനും പുനർനിമാണത്തിനുമുള്ളതട്ടകമാക്കി മാറ്റുകയായിരുന്നുവെന്ന് പ്രസിഡന്റ് പ്രസാദ് നായർ പറഞ്ഞു. ഇതിനു ഫലവുമുണ്ടായി അവശ്യമെങ്കിൽ ഒരു വിളിപ്പാടകലെ കാനഡയുടെ സഹായവും സഹകരണവുമുണ്ടാകുമെന്നായിരുന്നു നവദീപ് ബെയ്ൻസിന്റെ പ്രഖ്യാപനം.
'ഈ ഓണക്കാഴ്ച എന്റെ കേരളത്തിനായി' എന്ന പ്രഖ്യാപനത്തോടെ ജോൺ പോൾ രണ്ടാമൻ പോളിഷ് കൾച്ചറൽ സെന്റിൽ നടന്ന പരിപാടിയോടനുബന്ധിച്ചു ഒരുക്കിയ ' ഫ്ളാഷ് ഫ്ളഡ്' ചിത്രപ്രദർശനവും ശ്രദ്ധയാകർഷിച്ചു. പ്രളയബാധിത പ്രദേശങ്ങളിൽനിന്നുകേരളത്തിലെ ഇരുപത്തിയഞ്ചോളം പ്രമുഖഫൊട്ടോജേണലിസ്റ്റുകൾ പകർത്തിയ ചിത്രങ്ങളാണ് പ്രദർശിപ്പിച്ചത്. ദുരിതങ്ങളുടെ തീവ്രത മലയാളികളിൽ മാത്രമല്ല, പരിപാടിയിൽ പങ്കെടുക്കാനെത്തിയ വിവിധസമൂഹങ്ങളിലേക്കും രാഷ്ട്രീയ, ഭരണരംഗത്തെ പ്രമുഖരിലും എത്തിക്കുന്നതിനും ഇതു വഴിയൊരുക്കി. വിൻജോ മീഡിയയുടെസഹകരണത്തോടെയായിരുന്നു പ്രദർശനം.
മുപ്പതാം വാർഷികത്തോടനുബന്ധിച്ചുള്ള കാരുണ്യസംരംഭങ്ങൾ നടത്തിവരുന്നതിനിടെയാണ് നാട്ടിലെ ദുരിതാശ്വാസ പ്രവർത്തനങ്ങളിലും വലിയ തോതിൽ പങ്കാളികളാകാനുള്ള അവസരമൊരുങ്ങിയതെന്നു പരിപാടിയുടെ കോ ഓർഡിനേറ്റർ ഷാനുജിത്തും സ്റ്റേജ് മാനേജർ ഹേംചന്ദ്തലഞ്ചേരിയും സദ്യയ്ക്ക് മേൽനോട്ടം വഹിച്ച റെജിസുരേന്ദ്രനും പറഞ്ഞു. പ്രളയദുരിതത്തിന്റെ സാഹചര്യത്തിൽ ധനശേഖരണം ലക്ഷ്യമാക്കിചെലവുകൾ വെട്ടിച്ചുരുക്കിയായിരുന്നു പരിപാടികൾ.മാത്രവുമല്ല, വാദ്യമേളക്കാർ, അവതാരകർ, ഗായകർ, നർത്തകർ, ഛായാഗ്രാഹകർ തുടങ്ങിയവർപ്രതിഫലമില്ലാതെയാണ് സഹകരിച്ചത്. മനോജ്കരാത്ത (റീമാക്സ്) , ഗോപിനാഥ് ( രുദ്രാക്ഷരത്ന ) എന്നീ മുഖ്യപ്രായോജകരുടെയും മറ്റു ബിസിനസ്സംരഭകരുടെയും പൊതുജനത്തിന്റെയുംസുമനസ്സുകളുടെയും നിർലോഭമായ സഹകരണമാണ്ലഭിച്ചത്.
അംഗങ്ങളുടെ വീടുകളിൽനിന്നു'പൂവിളിയോടെ' ശേഖരിച്ച പൂക്കൾ ഉപയോഗിച്ചാണ്വനിതകൾ ഇത്തവണ പൂക്കളമിട്ടത്. വിഭവസമൃദ്ധമായസദ്യയിൽ എഴുന്നൂറിൽപരം അതിഥികൾ പങ്കെടുത്തു. മലയാളികൾക്കൊപ്പം വിദേശികളും ഉത്തരേന്ത്യക്കാരുംഓണസദ്യ ആസ്വദിക്കുന്നത് കൗതുകകരമായകാഴ്ചയായിരുന്നു. മുത്തുക്കുടകൾ വഹിച്ചുകൊണ്ടുള്ള വർണാഭമായ ഘോഷയാത്രയിൽചെണ്ടമേളത്തിന്റെയൊപ്പം പ്രതീകാത്മകമായിമഹാബലിയെ താലപ്പൊലിയുടെ അകന്പടിയോടെവേദിയിലേക്കാനയിച്ചു. മന്ത്രി നവദീപ് സിങ്ങിനു പുറമെ പാർലമെന്റംഗങ്ങളായ ഒമർ അൽഗാബ്ര, സ്വെൻ സ്പെംഗെമാൻ, പ്രവിശ്യാ പാർലമെന്റംഗം ദീപക് ആനന്ദ്, ഇന്ത്യൻ കോൺസൽ ഡി. പി. സിങ്, സിറ്റികൗൺസിൽ അംഗങ്ങളായ ജോൺ കോവാക്ക്, റോൺ സ്റ്റാർ, ലോക കേരള സഭാംഗം കുര്യൻ പ്രക്കാനം തുടങ്ങിയവരും പങ്കെടുത്തു. എല്ലാവരുംതന്നെകേരളത്തിന് സഹായസഹകരണങ്ങളും വാഗ്ജാനം ചെയ്തു.
പ്രളയദുരിതത്തിൽ നിന്നും കരകയറി, അതിജീവനത്തിന്റെ രണ്ടാംവരവിനു തയ്യാറെടുക്കുന്നകേരളത്തിന്റെ നിശ്ചയ ദാർഢ്യത്തിനു അർഥവത്തായഐക്യദാർഢ്യമായിരുന്നു എംകെഎ വിഭാവനം ചെയ്തപ്രത്യേക ഓണപ്പരിപാടികൾ. കുട്ടിക്കാലത്തുകുടിയേറിയ രാഗണ്യ എന്ന വിദ്യാർത്ഥിനി 'ലെവി' നേതൃപരിശീലന ക്യാംപിലൂടെ സമാഹരിച്ച 670 ഡോളർ പ്രസിഡണ്ട് പ്രസാദ് നായർ ഏറ്റു വാങ്ങി. പ്രമുഖ ചിത്രകാരനും ആനിമേഷൻ വിദഗ്ധനുമായഅജിത് വാസുവിന്റെ ചിത്രപ്രദർശനത്തിൽ നിന്നുസമാഹരിച്ച തുകയും വാഫയും ഫസിലും സ്വന്തംപച്ചക്കറിത്തോട്ടത്തിൽനിന്ന് എത്തിച്ച വിഭവങ്ങളിൽനിന്നുള്ള വരുമാനവും ദുരിതാശ്വാനിധിയിലേക്ക് സംഭാവന ചെയ്തു. ഓണക്കാഴ്ച ടിക്കറ്റ് വിൽപനയിലൂടെസമാഹരിക്കാനായ തുക കേരള മുഖ്യമന്ത്രിയുടെദുരിതാശ്വാസ നിധിയിലേക്ക് നൽകും. അഭ്യുദയകാംക്ഷികളിൽനിന്നും പ്രത്യേകകൗണ്ടറിലൂടെയും മറ്റും സമാഹരിച്ച തുക കാരുണ്യദുരിതാശ്വാസ പ്രവൃത്തികൾക്കായി തുടർന്നും വിനിയോഗിക്കുമെന്നും വ്യക്തമാക്കി. എകെഎംജിയുമായി സഹകരിച്ച് കേരളത്തിലേക്ക്സൗജന്യമായി വാട്ടർ പ്യൂരിഫൈയർ അയയ്ക്കുന്ന'ജീവജലം' പദ്ധതിയെക്കുറിച്ച് സെക്രട്ടറി നിജിൽഹാറൂൺ വിശദീകരിച്ചു. ഇതിലേക്കുള്ളസംഭാവനകൾക്ക് കാനഡ സർക്കാരിന്റെ നികുതിയിളവ്ലഭ്യമാണ്.
ഐഡിയ സ്റ്റാർ സിങ്ങർ ഫെയിം വിദ്യ ശങ്കറും ദിവ്യദിവാകരനുമായിരുന്നു പരിപാടികളുടെ അവതാരകർ. രഞ്ജിത് വേണുഗോപാലാണ് മാവേലിതന്പുരാന്റെ വേഷമണിഞ്ഞത്. മുരളി കണ്ടൻചാത്തയുടെ നേതൃത്വത്തിൽ ഇഷാൻ പൈ, ആദർശ് രാധാകൃഷ്ണൻ, അഭിനവ് പ്രസാദ്, വരുൺ കൃഷ്ണ റജി, രവി മേനോൻ, ദിനേശൻ കൊല്ലന്റെമീതൽ, ബിന്ദു പ്രസാദ് എന്നിവരാണ് ചെണ്ടമേളം ഒരുക്കിയത്. എംകെഎയുടെ ചെണ്ടമേള പരിശീലനത്തിൽ പങ്കെടുത്തവരുടെ അരങ്ങേറ്റംകൂടിയായിരുന്നു ഇത്. പവിത്രയുടെ പ്രാർത്ഥനാഗാനത്തോടെയാണ്സാംസ്‌കാരിക പരിപാടികൾക്കു തുടക്കമായത്. ലയ ഭാസ്‌കരൻ, രമ്യ കൃഷ്ണ, തിലിനി പദുക്കാഗെ, സുചിത്ര രഘുനാഥ്, മായാ കൃഷ്ണൻ, അതുല്യ രഘുനാഥ് (നൂപുര സ്‌കൂൾ ഓഫ് മ്യൂസിക് ആൻഡ് ഡാൻസ്) എന്നിവരുടെ തിരുവാതിരകളിയോടെ അരങ്ങുണർന്നു. ജുവാൻ ജോസഫ്, ടാനിയ ജോസഫ്, പവിത്ര രാജേഷ്, റെനീ ഗോമസ്, അരുണിമ ബ്രിജേഷ്, അദ്വെ തലഞ്ചേരി, സ്റ്റീവൻ ജോമോൻ, ഐഷ കരുണ, മിയ കരുണ, ദിയാ പൈ, ആര്യ നന്ദ അനിൽ, വരുൺ കൃഷ്ണ റജി എന്നിവർ ലിറ്റിൽ മല്ലു ഡാൻസുമായി രംഗത്തെത്തി. രഗണ്യ പൊന്മനാടിയിലാണ് ഇവരെ പരിശീലിപ്പിച്ചത്. മഞ്ജുള ദാസ് ഭരതനാട്യവും ഭദ്ര മേനോൻ, മൃദുല ചാത്തോത്ത്, അമൃതവർഷിണി കെ. സി. എന്നിവർ ഗാനങ്ങളും അവതരിപ്പിച്ചു. ദിവ്യ ചന്ദ്രശേഖരൻ അണിയിച്ചൊരുക്കിയ ഇന്ത്യൻ ഗ്രൂപ്പ് ഡാൻസിൽ റിതിക് നായർ, സ്മിത കെ. എസ്., മീര വാഴപ്പിള്ളി, നയനിക നായർ, ജൂലിയ പഷിൻകിന എന്നിവരും ചുവടുകൾ വയ്ച്ചു.
അനുഷ ഭക്തൻ, അന്പിളി ജോഷി, ആലിസ് അലക്സ്, ദീപ എസ്. കുമാർ, ജിഷി കണ്ണംപള്ളിൽ ജോസഫ്, നിഷി റിയാസ്, മാനസ സുരേഷ്, ക്ളൈവ് എം. സി., അഭിജീത് പ്രസാദ്, ഫസിൽ മന്നാര, അൻസാർ മേക്കൂടത്തിൽ എന്നിവർ പരിശീലകയായ ജിഷാ ഭക്തനൊപ്പം അവതരിപ്പിച്ച ഒപ്പന കാഴ്ചക്കാരുടെ മനംകവർന്നു. നൃത്ത കലാകേന്ദ്ര ഡാൻസ് അക്കാദമിയിലെ ആൻ മേരി ചാൾസ്, അലീന സണ്ണി കുന്നപ്പിള്ളി, അമ്രീൻ ഗായ്, നിധി സുനീഷ്, ജെസിക്ക ജോസഫ് എന്നിവർ സെമിക്ളാസിക്കൽ നൃത്തം അവതരിപ്പിച്ചു.
പ്രിൻസ് ഫിലിപ്പിന്റെ നേതൃത്വത്തിൽ ഒരുക്കിയ ലൈവ്ബാൻഡും സാംസ്‌കാരിക പരിപാടികൾക്ക് ഉണർവേകി. ജിമ്മി വർഗീസ്, ദീപ എസ്. കുമാർ, മോഹൻദാസ്, റോഷൻ സിറിയക്, അഞ്ജലി ആൻ ജോൺ, ടെറൻസ് റിബെയ്റോ, രഞ്ജിത് അപ്പുക്കുട്ടൻ, ബോബൻ മാത്യു, അരവിന്ദ് രവിവർമ, സിദ്ധാർഥ് രഞ്ജിത്, അഭിനവ് പ്രസാദ് എന്നിവരാണ് മ്യൂസിക് ബാൻഡിനെ സജീവമാക്കിയത്. കമ്മിറ്റിയംഗം ജോളി ജോസഫ്, വൈസ് പ്രസിഡന്റ് മിഷേൽ നോർബർട്ട് എന്നിവർ പ്രസംഗിച്ചു.