- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സത്യമാണെന്ന് കരുതി തെറ്റ് ചെയ്താൽ എങ്ങനെ രക്ഷപെടാം ? ലേയ്മെൻസ് ലോയിൽ അഡ്വ.ഷാജൻ സ്കറിയ എഴുതുന്നു
ഇഗ്മോഹൻ തുക്‌റാൾ എന്നൊരാൾ ഷരാൻപൂർ എന്ന സ്ഥലത്ത് നിന്നും ഡറാഡൂണിലേക്ക് യാത്ര ചെയ്യുകയായിരുന്നു. സ്വാതന്ത്ര്യത്തിന് തൊട്ടു മുൻപ് ബ്രിട്ടീഷകാരാണ് അന്ന് ഭരിക്കുന്നത്. വഴിമധ്യേ അയാൾ ഒരു കാട്ടിലൂടെ കടന്നു പോകുമ്പോൾ ഒരു കുറ്റിക്കാട്ടിൽ നിന്നും തിളങ്ങുന്ന രണ്ട് കണ്ണുകൾ കണ്ടു. ഏതോ ഒരു മൃഗം ഒരു പക്ഷേ വന്യമൃഗം തന്നെ ആക്രമിക്കാൻ പതിയിരിക്കുന്നു എന്ന് തോന്നി അദ്ദേഹം തോക്കെടുത്ത് വെടി വച്ചു. അത് പരിശീലനത്തിൽ ഏർപ്പെട്ടിരുന്ന രണ്ട് പട്ടാളക്കാരായിരുന്നു. അവർക്ക് ഗുരുതരമായി പരുക്കേറ്റു. ആ തുക്‌റാളെ ശിക്ഷിക്കാതെ കോടതി വെറുതെ വിട്ടു. അദ്ദേഹം ഒരു കുറ്റവും ചെയ്തിട്ടില്ല എന്നായിരുന്നു കോടതികളുടെ കണ്ടെത്തൽ. 1984ൽ മംഗൽ സിങ് എന്നൊരു ബംഗാളി പൊലീസുകാരൻ ഡിവൈഎസ്‌പിയുടെ ഉത്തരവ് പ്രകാരം വെടി വച്ച് രണ്ടു പേരെ കൊന്നു. വാസ്തവത്തിൽ കൊല്ലപ്പെട്ടത് നിരപരാധികളായിരുന്നു. അതു കൊണ്ട് സെഷൻസ് കോടതി അദ്ദേഹത്തെ കൊലപാതക കുറ്റം ചുമത്തി ശിക്ഷിച്ചു. എന്നാൽ ഹൈക്കോടതി അത് റദ്ദാക്കി. സുപ്രീം കോടതിയിൽ അപ്പീൽ കൊടുത്തു സുപ്രീം കോടതിയും അയാളെ
ഇഗ്മോഹൻ തുക്‌റാൾ എന്നൊരാൾ ഷരാൻപൂർ എന്ന സ്ഥലത്ത് നിന്നും ഡറാഡൂണിലേക്ക് യാത്ര ചെയ്യുകയായിരുന്നു. സ്വാതന്ത്ര്യത്തിന് തൊട്ടു മുൻപ് ബ്രിട്ടീഷകാരാണ് അന്ന് ഭരിക്കുന്നത്. വഴിമധ്യേ അയാൾ ഒരു കാട്ടിലൂടെ കടന്നു പോകുമ്പോൾ ഒരു കുറ്റിക്കാട്ടിൽ നിന്നും തിളങ്ങുന്ന രണ്ട് കണ്ണുകൾ കണ്ടു. ഏതോ ഒരു മൃഗം ഒരു പക്ഷേ വന്യമൃഗം തന്നെ ആക്രമിക്കാൻ പതിയിരിക്കുന്നു എന്ന് തോന്നി അദ്ദേഹം തോക്കെടുത്ത് വെടി വച്ചു. അത് പരിശീലനത്തിൽ ഏർപ്പെട്ടിരുന്ന രണ്ട് പട്ടാളക്കാരായിരുന്നു. അവർക്ക് ഗുരുതരമായി പരുക്കേറ്റു. ആ തുക്‌റാളെ ശിക്ഷിക്കാതെ കോടതി വെറുതെ വിട്ടു. അദ്ദേഹം ഒരു കുറ്റവും ചെയ്തിട്ടില്ല എന്നായിരുന്നു കോടതികളുടെ കണ്ടെത്തൽ. 1984ൽ മംഗൽ സിങ് എന്നൊരു ബംഗാളി പൊലീസുകാരൻ ഡിവൈഎസ്‌പിയുടെ ഉത്തരവ് പ്രകാരം വെടി വച്ച് രണ്ടു പേരെ കൊന്നു.
വാസ്തവത്തിൽ കൊല്ലപ്പെട്ടത് നിരപരാധികളായിരുന്നു. അതു കൊണ്ട് സെഷൻസ് കോടതി അദ്ദേഹത്തെ കൊലപാതക കുറ്റം ചുമത്തി ശിക്ഷിച്ചു. എന്നാൽ ഹൈക്കോടതി അത് റദ്ദാക്കി. സുപ്രീം കോടതിയിൽ അപ്പീൽ കൊടുത്തു സുപ്രീം കോടതിയും അയാളെ വെറുതേ വിട്ടു. എന്നാൽ 1965ൽ ജോർജ് എന്ന പേരുള്ള ഒരാൾ സ്വിറ്റ്‌സർലന്റിലെ സൂറച്ചിൽ നിന്ന് ഫിലിപ്പൈൻസിന്റെ തലസ്ഥാനമായ മാനിലയിലേക്ക് യാത്ര ചെയ്യുകയായിരുന്നു. മുംബൈ വിമാനത്താവളത്തിൽ അദ്ദേഹത്തിന്റെ വിമാനമിറങ്ങി.
വിമാനത്തിൽ നിന്നും അദ്ദേഹം പുറത്തേക്ക് വന്നില്ല. ട്രാൻസിറ്റ് പാസഞ്ചറായിരുന്നു. എന്നാൽ വിമാനത്തിൽ നടന്ന പരിശോധനയിൽ അദ്ദേഹത്തിന്റെ പക്കൽ നിന്നും 34 കിലോ സ്വർണം കണ്ടെത്തി. അതിന് മുൻപ് ഇറങ്ങിയ ഉത്തരവ് അനുസരിച്ച് നമ്മുടെ രാജ്യത്തെ ഫെറ നിയമമനുസരിച്ച് ട്രാൻസിറ്റ് പാസഞ്ചേഴ്‌സ്, അതായത് ഇന്ത്യയിൽ ഇറങ്ങാതെ ഇന്ത്യയിലൂടെ യാത്ര ചെയ്യുന്നവർക്ക് യാതോരു വിധ നിയമങ്ങളും ബാധകമായിരുന്നില്ല.
എന്നാൽ ഈ ജോർജ് യാത്ര ചെയ്യുന്നതിന് ഏതാനും ദിവസങ്ങൾക്ക് മുൻപ് റിസർവ് ബാങ്ക് ഒരു ഉത്തരവ് ഇറക്കുകയും ആരെങ്കിലും ട്രാസിറ്റ് പാസഞ്ചറായി ഇന്ത്യ വഴി മറ്റൊരു സ്ഥലത്തേക്ക് പോകുന്നുണ്ടെങ്കിൽ വിമാന യാത്രയുടെ ഫോമിൽ അവരുടെ കൈയിൽ എത്രത്തോളം സ്വർണമുണ്ടെന്ന് എഴുതി കൊടുക്കണമെന്ന് നിയമം വരികയും ചെയ്തു. മുൻപത്തെ നിയമമായിരുന്നു അദ്ദേഹത്തിന് അറിയാമായിരുന്നത്.
ഈ നിയമ മാറ്റം അദ്ദേഹത്തിന് അറിയില്ലായിരുന്നു. അതുകൊണ്ട് തന്നെ മനപ്പൂർവ്വമല്ല റിസർവ്വ് ബാങ്കിന്റെ ഓർഡർ അറിയാത്തതുകൊണ്ടാണ് അദ്ദേഹം എഴുതി കൊടുക്കാതെ യാത്ര ചെയ്തത്. അദ്ദേഹത്തെ അറസ്റ്റ് ചെയ്തു. ഒരു കൊല്ലത്തേക്ക് കോടതി ശിക്ഷിച്ചു. ഹൈക്കോടതിയിലും സുപ്രീം കോടതിയിലും വരെ അപ്പീൽ പോയി. ശിക്ഷ ശരിവച്ചു. എന്തുകൊണ്ടാണ് ഇങ്ങനെ.
രണ്ട് പേരെ വെടിവച്ച് കൊന്നയാളെ വെറുതേ വിടുന്നു. രാജ്യത്തെ നിയമമറിയാതെ രാജ്യത്ത് വന്ന ഒരാളെ തടവിലാക്കുന്നു. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. ലെയ്‌മെൻസ് ലോയിൽ ഇന്ന് ചർച്ച ചെയ്യുന്നത് ഡഫൻസ് ലോയെക്കുറിച്ചാണ്. നിങ്ങൾ ഏത് കുറ്റം ചെയ്താലും നിങ്ങൾക്ക് ചില അവകാശങ്ങളുണ്ട്. അതിലെ പലതായി ക്ലാസിഫൈ ചെയ്തിട്ടുണ്ട്. അതിനെയാണ് മിസ്‌ടേക്‌സ് ഓഫ് ഫാക്ട്‌സ് എന്ന് പറയുന്നത്. അതായത് ഫാക്ച്യുവലായിട്ടുള്ള മിസ്‌ടേക്ക് സംഭവിക്കുന്നു. അതിനെക്കുറിച്ചാണ് ലെയ്‌മെൻസ് ലോയിലെ ഈ എപ്പിസോഡിൽ ചർച്ച ചെയ്യുന്നത്. ആദ്യം പറഞ്ഞ ജഗ്മോഹൻ തുക്‌റാൾ കേസിൽ ഒരു കാരണവശാലും അയാൾക്ക് ആ പട്ടാളക്കാരെ പരുക്കേൽപ്പിക്കണമെന്ന് ആവശ്യം ഉണ്ടായിരുന്നില്ല.
അയാൾ അയാളെ ആക്രമിക്കാൻ വരുന്ന കാട്ടു മൃഗങ്ങളിൽ നിന്ന് രക്ഷ നേടുന്നതിന് വേണ്ടി വെടി വച്ചതാണ്. അതായത് തിളങ്ങുന്ന ആ കണ്ണുകൾ കണ്ടപ്പോൾ സ്വാഭാവികമായും അദ്ദേഹം കരുതി അത് എന്തോ മൃഗങ്ങൾ തന്നെ ആക്രമിക്കാൻ വരികയാണെന്ന്. അതുകൊണ്ട് അങ്ങനെയൊരു ആഗ്രഹമേ അദ്ദേഹത്തിന് ഉണ്ടായിരുന്നില്ല അതൊരു മിസ്‌ടേക്കായിരുന്നു. ആ മിസ്‌ടേക്ക് എന്ന് പറയുന്നത് സ്വയം പ്രതിരോധത്തിന്റെ ഭാഗമാണ്. അതുകൊണ്ടാണ് കോടതി പറഞ്ഞത് അതൊരു ക്രിമിനൽ കുറ്റമല്ല. ക്രിമിനൽ കുറ്റമെന്ന് തെളിയിക്കണമെങ്കിൽ അത് ഉദ്ദേശത്തോടു കൂടി ചെയതതാണെന്ന് തെളിയിക്കണം.