- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒരേ ഉടുപ്പ് പലർ കാണുന്നത് പല നിറങ്ങളിൽ; വാഗ്വാദങ്ങൾക്കു വഴിതുറന്ന നിറംമാറുന്ന ഉടുപ്പിന്റെ രഹസ്യം വെളിപ്പെടുത്തി ശാസ്ത്രലോകം
വാഷിങ്ടൺ: പലരും പല നിറങ്ങളിലായി കാണുന്ന ഉടുപ്പിന്റെ രഹസ്യത്തിന്റെ ചുരുളഴിച്ച് ശാസ്ത്രലോകം. മസാച്യുസെറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ ശാസ്ത്രജ്ഞരാണ് ഉടുപ്പിന്റെ നിറം മാറ്റ രഹസ്യത്തിന്റെ ചുരുളഴിച്ചത്. അന്തരീക്ഷത്തിലെ വെളിച്ചവും പ്രകാശത്തെ കുറിച്ചു മനുഷ്യ മസ്തിഷ്‌കത്തിനുള്ള ധാരണയുമാണ് ഇത്തരം പ്രതിഭാസത്തിന് കാര
വാഷിങ്ടൺ: പലരും പല നിറങ്ങളിലായി കാണുന്ന ഉടുപ്പിന്റെ രഹസ്യത്തിന്റെ ചുരുളഴിച്ച് ശാസ്ത്രലോകം. മസാച്യുസെറ്റ് {{ഇന്‍സ്റ്റിറ്റ്യൂട്ട്}} ഓഫ് ടെക്‌നോളജിയിലെ ശാസ്ത്രജ്ഞരാണ് ഉടുപ്പിന്റെ നിറം മാറ്റ രഹസ്യത്തിന്റെ ചുരുളഴിച്ചത്.
അന്തരീക്ഷത്തിലെ വെളിച്ചവും പ്രകാശത്തെ കുറിച്ചു മനുഷ്യ മസ്തിഷ്‌കത്തിനുള്ള ധാരണയുമാണ് ഇത്തരം പ്രതിഭാസത്തിന് കാരണമെന്നാണ് ശാസ്ത്രലോകത്തിന്റെ വിലയിരുത്തൽ. നിറങ്ങൾ തിരിച്ചറിയുന്നതിൽ വ്യക്തികൾ വ്യത്യസ്തരാണെന്നതിന് ഏറ്റവും വലിയ ഉദാഹരണമാണിതെന്നും എംഐടിയിലെ ഗവേഷകർ പറയുന്നു.
ഗായിക കാറ്റ്‌ലിൻ മക്‌നെയിൽ കഴിഞ്ഞ ഫെബ്രുവരിയിൽ തന്റെ ബ്ലോഗിൽ ഈ ഉടുപ്പിന്റെ ചിത്രം പോസ്റ്റ് ചെയ്തതോടെയാണ് സോഷ്യൽ മീഡിയ ഒരു ഡ്രസിനെ കുറിച്ച് ചേരിതിരിഞ്ഞ് സംവദിച്ചത്. ചിലർക്ക് ഈ ഉടുപ്പിന്റെ നിറം കറുപ്പും നീലയുമായിരുന്നു. ചിലർക്കാകട്ടെ, വെള്ളയും സ്വർണ നിറവുമായാണ് അനുഭവപ്പെട്ടത്. 1400 പേരിൽ നടത്തിയ പരീക്ഷണത്തിലൂടെയാണ് നിറംമാറ്റത്തിന്റെ രഹസ്യം കണ്ടുപിടിച്ചത്. ഇതിൽ 300 പേർ ഈ നിറംമാറും ഡ്രസ് ഇതിന് മുമ്പ് കാണാത്തവരുമാണ്.
എംഐടിക്കു കീഴിലെ വെല്ലസ്ലി കോളേജിലെ പ്രൊഫസറായ ബെവിൽ കോൺവെയും സംഘവുമാണ് ഉടുപ്പിന്റെ നിറംമാറ്റ രഹസ്യം പുറത്തുകൊണ്ടുവന്നത്. നിറങ്ങൾ നിരത്തിയ പ്രതലത്തിൽ നിന്നും ഡ്രസിൽ അവരവർ കണ്ട നിറം തിരിച്ചറിയാൻ ആവശ്യപ്പെടുകയായിരുന്നു. നിറങ്ങൾ തിരിച്ചറിയുന്നതിൽ വ്യക്തികളുടെ വ്യത്യസ്ത കാഴ്ചപ്പാടുകൾ സർവ്വെയിൽ പ്രകടമായി. മൂന്ന് ജോഡി നിറങ്ങളാണ് സർവ്വെയിൽ പങ്കെടുത്തവർ തിരിച്ചറിഞ്ഞത്. നീലയും കറുപ്പും, വെള്ളയും സ്വർണ നിറവും, ഇളം നീലയും തവിട്ടുനിറവും.
ഉടുപ്പ് വെള്ളയും സ്വർണ നിറമായും കാണുന്നത് സാധാരണ സൂര്യപ്രകാശത്തിന് കീഴിലാണ്. കൃത്രിമ വെളിച്ചമുള്ളയിടത്ത് കൂടുതൽ സമയം ചെലവഴിച്ചവർക്ക് കറുപ്പും നീലയുമായും കാണപ്പെടുന്നുവെന്ന് ഗവേഷണത്തിൽ കണ്ടെത്തി. നിറങ്ങൾ തിരിച്ചറിയുന്നതിൽ വ്യക്തികൾ വ്യത്യസ്തരാണെന്നതിന് ഇതുവരെ രേഖപ്പെടുത്തിയതിനിന്നും ഏറ്റവും വലിയ ഉദാഹരണമാണ് ഈ ഉടുപ്പിലുണ്ടായ പ്രതിഭാസമെന്ന് എംഐടിയിലെ ന്യൂറോ സയന്റിസ്റ്റ് ബെവിൽ കോൺവെ പറഞ്ഞു.
മനുഷ്യ മസ്തിഷ്‌കത്തിന് അന്തരീക്ഷത്തിലെ പ്രകാശത്തെ കുറിച്ചുള്ള ധാരണയും വ്യക്തിയുടെ കാഴ്ചയും തമ്മിൽ ബന്ധമുണ്ടെന്നും ഇതാണ് വ്യത്യസ്ത നിരീക്ഷണങ്ങൾക്ക് കാരണമെന്നും ബെവിൽ കോൺവെ പറയുന്നു. സൂര്യപ്രകാശത്തിൽ നിന്നും വരുന്നയാൾക്ക് ഡ്രസിന്റെ നിറം വെള്ളയും സ്വർണ നിറമായും അനുഭവപ്പെടുന്നു. എന്നാൽ കൃത്രിമ വെളിച്ചത്തിന് കീഴിൽ ഏറെ സമയം ചെലവഴിച്ചവർക്ക് ഡ്രസ് നീലയും കറുപ്പുമായി അനുഭവപ്പെടുന്നു. അതേസമയം സൂര്യപ്രകാശവും കൃത്രിമ പ്രകാശവും കലർന്ന അന്തരീക്ഷത്തിൽ കഴിഞ്ഞവർക്ക് ഡ്രസ് ഇളം നീലയും തവിട്ടു നിറമായും അനുഭവപ്പെടുന്നു. പുറത്തെ വെളിച്ചത്തിൽ നീലാകാശം, ഇൻകാന്റസെന്റ് ലൈറ്റ് എന്നിവ എങ്ങനെയാണ് കാണുന്നത് അതുപോലെയാണ് മനുഷ്യന്റെ കാഴ്‌ച്ച ഇവിടെയും പ്രവർത്തിക്കുന്നത്.
ദൈർഘ്യം കുറഞ്ഞ നീലതരംഗങ്ങളെയാണോ ദൈർഘ്യം കൂടിയ ചുവപ്പ് തരംഗങ്ങളെയാണോ ഒഴിവാക്കേണ്ടതെന്ന് മനുഷ്യന്റെ ദൃഷ്ടിവ്യവസ്ഥ തീരുമാനിക്കുന്നു. ഇതാണ് ഡ്രസിനെ ഏത് നിറത്തിൽ കാണണമെന്ന് തീരുമാനിക്കുന്നതെന്നും പഠനത്തിൽ പറയുന്നു.