- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സദാചാരം പഠിപ്പിക്കാനെത്തിയ ആങ്ങളമാർക്ക് ചുട്ടമറുപടിയുമായി മിതാലി രാജ് വീണ്ടും; കൂടുതൽ ഗ്ലാമറസായ ചിത്രങ്ങൾ ട്വിറ്ററിൽ പോസ്റ്റ് ചെയ്ത് ഇന്ത്യയുടെ പെൺപുലി
ഗ്ലാമറസായി വസ്ത്രം ധരിച്ചതിന്റെ പേരിൽ ഏറെ പുലിവാല് പിടിച്ച താരമാണ് ഇന്ത്യൻ വനിതാ ക്രിക്കറ്റ് ക്യാപ്റ്റൻ മിതാലി രാജ്. തനിക്ക് നേരെ സദാചാരം പ്രസംഗിച്ചവർക്ക് വീണ്ടും ചുട്ടമറുപടിയുമായി എത്തിയിരിക്കുകയാണ് താരം. ഇത്തവണ കൂടുതൽ ഗ്ലാമറസായ വേഷം ധരിച്ച ചിത്രം പോസ്റ്റ് ചെയ്താണ് സദാചാര ആങ്ങളമാരെ നിശബ്ദരാക്കിയിരിക്കുന്നത്. സുഹൃത്തുക്കൾക്കൊപ്പം ഗ്ലാമറസായുള്ള വസ്ത്രം ധരിച്ചെടുത്ത ചിത്രം ട്വിറ്ററിൽ പോസ്റ്റ് ചെയ്തപ്പോഴാണ് നേരത്തെ മിതാലിയെ സോഷ്യൽ മീഡിയയിൽ ഒരു കൂട്ടം ആളുകൾ ആക്രമിച്ചത്. ഇത്തരം വസ്ത്രം ധരിക്കാൻ നിങ്ങൾ പോൺ സ്റ്റാർ ഒന്നുമല്ലല്ലോ എന്നുവരെ മിതാലി പരിഹാസം കേട്ടിരുന്നു. മാത്രമല്ല, ആളുകൾ നിങ്ങളെ മാതൃകയായി കാണുന്നുണ്ടെന്നും അതുകൊണ്ട് ആ ചിത്രം ഉടൻ ഡിലീറ്റ് ചെയ്യണമെന്നും ചിലർ പറഞ്ഞിരുന്നു. അന്ന് സദാചാര വാദികൾക്കെതിരെ നിശബ്ദത പാലിച്ച ക്യാപ്റ്റന് പിന്തുണയുമായി ഇന്ത്യൻ താരം റോബിൻ ഉത്തപ്പ രംഗത്തെത്തിയിരുന്നു. ആളുകളുടെ ഇത്തരത്തിലുള്ള സമീപനത്തിൽ തനിക്ക് വിഷമം ഉണ്ടെന്നായിരുന്നു ഉത്തപ്പയുടെ പ്രതികരണം. നേരത്തെ
ഗ്ലാമറസായി വസ്ത്രം ധരിച്ചതിന്റെ പേരിൽ ഏറെ പുലിവാല് പിടിച്ച താരമാണ് ഇന്ത്യൻ വനിതാ ക്രിക്കറ്റ് ക്യാപ്റ്റൻ മിതാലി രാജ്. തനിക്ക് നേരെ സദാചാരം പ്രസംഗിച്ചവർക്ക് വീണ്ടും ചുട്ടമറുപടിയുമായി എത്തിയിരിക്കുകയാണ് താരം. ഇത്തവണ കൂടുതൽ ഗ്ലാമറസായ വേഷം ധരിച്ച ചിത്രം പോസ്റ്റ് ചെയ്താണ് സദാചാര ആങ്ങളമാരെ നിശബ്ദരാക്കിയിരിക്കുന്നത്.
സുഹൃത്തുക്കൾക്കൊപ്പം ഗ്ലാമറസായുള്ള വസ്ത്രം ധരിച്ചെടുത്ത ചിത്രം ട്വിറ്ററിൽ പോസ്റ്റ് ചെയ്തപ്പോഴാണ് നേരത്തെ മിതാലിയെ സോഷ്യൽ മീഡിയയിൽ ഒരു കൂട്ടം ആളുകൾ ആക്രമിച്ചത്. ഇത്തരം വസ്ത്രം ധരിക്കാൻ നിങ്ങൾ പോൺ സ്റ്റാർ ഒന്നുമല്ലല്ലോ എന്നുവരെ മിതാലി പരിഹാസം കേട്ടിരുന്നു. മാത്രമല്ല, ആളുകൾ നിങ്ങളെ മാതൃകയായി കാണുന്നുണ്ടെന്നും അതുകൊണ്ട് ആ ചിത്രം ഉടൻ ഡിലീറ്റ് ചെയ്യണമെന്നും ചിലർ പറഞ്ഞിരുന്നു.
അന്ന് സദാചാര വാദികൾക്കെതിരെ നിശബ്ദത പാലിച്ച ക്യാപ്റ്റന് പിന്തുണയുമായി ഇന്ത്യൻ താരം റോബിൻ ഉത്തപ്പ രംഗത്തെത്തിയിരുന്നു. ആളുകളുടെ ഇത്തരത്തിലുള്ള സമീപനത്തിൽ തനിക്ക് വിഷമം ഉണ്ടെന്നായിരുന്നു ഉത്തപ്പയുടെ പ്രതികരണം.
നേരത്തെയും മിതാലി ട്വിറ്ററിൽ പരിഹാസ കഥാപാത്രമായിട്ടുണ്ട്. അന്ന് കക്ഷത്തിലെ വിയർപ്പ് പറ്റിയ വസ്ത്രം ധരിച്ചതിന്റെ പേരിലായിരുന്നു ആ ആക്രമണം. അന്ന് മിതാലി അതിന് ചുട്ട മറുപടി നൽകിയിരുന്നു. ഇന്ത്യക്ക് വേണ്ടി ഏറെ വിയർപ്പൊഴുക്കിയാണ് താൻ ഇവിടെ വരെ എത്തിയതെന്നും ഇതിൽ നാണിക്കാനൊന്നുമില്ലെന്നുമായിരുന്നു മിതാലിയുടെ മറുപടി.