ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ മിതാലി രാജിന് സദാചാര ആങ്ങളമാരെക്കൊണ്ട് ഒരു രക്ഷയുമില്ല. ക്ലീവേജും കൈകളും കാണുന്ന ബനിയൻ ധരിച്ച് സുഹൃത്തുക്കൾക്കൊപ്പം നിൽക്കുന്ന ഫോട്ടോ ട്വീറ്റ് ചെയ്തതിനാണ് മിതാലിയെ പൊന്നാങ്ങളമാർ ഉപദേശം കൊണ്ടു മൂടിയത്. ഇതോടെ ഗ്ലാമറസായി വസ്ത്രം ധരിച്ചതിന്റെ പേരിൽ മിതാലിയും പുലിവാല് പിടിച്ചിരിക്കുകയാണ്. 

ഫോട്ടോഷൂട്ടിന് ശേഷം കൂട്ടുകാരികളോടൊപ്പം നിൽക്കുന്ന ചിത്രമാണ് മിതാലി പോസ്റ്റ് ചെയ്തത്. ചിത്രം പ്രത്യക്ഷപ്പെട്ടത് മുതൽ സദാചാര ആങ്ങളമാരും കമന്റുമായി എത്തി. ചിത്രം ഡിലീറ്റ് ചെയ്യൂ എന്നും ആളുകൾ നിങ്ങളെ മാതൃകയായി കാണുന്നുണ്ടെന്നും ഈ രീതിയിൽ വസ്ത്രം ധരിച്ചാൽ അത് ഇല്ലാതാവുമെന്നുമായിരുന്നു ഒരാളുടെ ട്വീറ്റ്. നിങ്ങൾ സിനിമാനടിയല്ലെന്നും ക്രിക്കറ്റ് താരമാണെന്നും പിന്നെന്തിനാണ് ഇത്ര ഗ്ലാമറസാവുന്നതെന്നുമായിരുന്നു മറ്റൊരാളുടെ ട്വീറ്റ്.