വാഷിങ്ടൺ: ഇന്നത്തെ സമൂഹത്തിൽ നല്ലൊരു ശതമാനം ജനങ്ങളും കോള പോലുള്ള ശീതള പനീയങ്ങൾക്ക് അടിമകളാണ്. ശരീരത്തിന് നല്ലതല്ല എന്ന് പലകുറി തെളിയിച്ചിട്ടും , കോളയോടുള്ള ജനങ്ങളുടെ പ്രണയത്തിന് യാതൊരു കുറവുമില്ല. എന്നാൽ, ഇത്തരം പാനീയങ്ങൾ സ്ഥിരമാക്കുന്നവരെ,, പ്രത്യേകിച്ച് യുവാക്കളെ ഞെട്ടിക്കാൻ മറ്റൊരു പഠനം മുന്നോട്ടു വന്നിരിക്കുകയാണ്. കോളയും മദ്യവും മിക്‌സ് ചെയ്തു കഴിച്ചാൽ വട്ടു പിടിക്കും.എന്നാണ് പുതിയ കണ്ടു പിടിത്തം. ഒരു പരിധി വരെ കോളയും മദ്യവും ഒരുമിച്ച് കഴിക്കുന്ന പ്രവണത യുവാക്കൾക്കിടയിൽ ഉണ്ട്. ഇവ രണ്ടും ചോരുമ്പോൾ കൊക്കയ്ൻ പെലുള്ള ലഹരി വസ്തുക്കൾ ഉപയോഗിക്കുന്നതിന് തുല്യമാണ്. പൂർണമായും തലച്ചോറിന്റെ പ്രവർത്തനങ്ങൾ മന്ദഗതിയിലാകും.

കൊക്കക്കോള ആൽക്കഹോളുമായി കലരുമ്പോൾ കൊക്കയിൻ പോലുള്ള മാരകമായ വിഷ വസ്തുവായി മാറുന്നു. തലച്ചോറിന്റെ സാധാരണ പ്രവർത്തനങ്ങൾക്ക് ദോഷകരമായി ബാധിക്കുകയും ചെയ്യുന്നു. യുവാക്കളെ ഞെട്ടിപ്പിച്ചുകൊണ്ട് അമേരിക്കയിൽ നിന്നാണ് പുതിയ ഗവേഷണ ഫലം പുറത്തു വന്നിരിക്കുന്നത്.  മാനസികവും ശാരീരികവുമായ പ്രശ്‌നങ്ങൾ ഉണ്ടാക്കുന്നതിനും ഇത് കാരണമാകുന്നെന്നാണ് ഗവേഷകർ പറയുന്നത്.

ഇത്തരം പാനീയങ്ങൾ അമിതമായി ഉപയോഗിക്കുന്നത് അകാല വാർധക്യത്തിനു ഇടയാകും. കാർബണേറ്റഡ് വാട്ടർ വിഭാഗത്തിൽപ്പെടുന്ന പാനീയങ്ങളാണിവ. എന്തിനേറെ പറയുന്നു , സോഡ പോലും ഇത്തരത്തിലുള്ളതാണ്. അതോടൊപ്പം മധുരവും കൊഴുപ്പുമെല്ലാം ഏറെ കലർത്തിയതാണ് കോളകൾ നിർമ്മിക്കുന്നത് . അമിതവണ്ണം, പ്രമേഹം, ഹൃദയസംബന്ധമായ പ്രശ്നങ്ങൾ തുടങ്ങി ഒട്ടേറെ പ്രശ്നങ്ങൾ സൃഷ്ടിക്കാൻ ഇവ പര്യാപ്തമാണ്.

കോള പാനീയങ്ങൾ ശീലമാക്കുമ്പോൾ, കോശങ്ങളുടെ ഉത്പാദനം മന്ദഗതിയിലാകും. കോശങ്ങൾ നശിക്കുന്നതും പകരം പുതിയ കോശങ്ങൾ ഉണ്ടാകുന്നതും നമ്മുടെ ശരീരത്തിൽ നടക്കുന്ന തികച്ചും സാധാരണമായ പ്രക്രിയയാണ്. ഇതിനു കാരണമാകുന്നത് കോശങ്ങൾക്കുള്ളിലെ ക്രോമസോമുകളിലുള്ള ടെലോമിയേഴ്സ് എന്ന ഭാഗത്തിനുണ്ടാകുന്ന മാറ്റമാണ്. . അമിതമായ കോള കുടിക്കുന്നവരിൽ ഈ ഭാഗം പെട്ടെന്ന് ചുരുങ്ങി പോകും. ഇതുമൂലം അവർക്ക് വളരെ വേഗം പ്രായമാകുകയും ചെയ്യും.

അതിനു പുറമേ, ചർമ്മത്തിന്റെ പുറം പാളിയായ എപ്പിഡെർമിസിന്റെ വളർച്ചയ്ക്കും ഈ ശീതള പാനീയങ്ങൾ കേടു വരുത്തും. തൊലികൾ ചുക്കി ചുളിയുകയും, തൂങ്ങുകയും ചെയ്യും.ഈ പാനീയങ്ങളിലെ സോഡയുടെ അംശം ശരീരത്തിലെ ജലാംശം നഷ്ടപ്പെടുത്തുന്നതിനാലാണ് ഇങ്ങനെ സംഭവിക്കുന്നത്. പ്രായം കൂടുതൽ തോന്നിക്കുക മാത്രമല്ല , സോഡ ശരീരത്തിന്റെ പ്രതിരോധശേഷി കുറയ്ക്കുകയാണ് ചെയ്യുന്നത്.

യുവാക്കൾക്കിടയിൽ മാത്രമല്ല, കോളയും മദ്ധ്യവും മിക്‌സ് ചെയ്തു കഴിക്കുന്ന എല്ലാവരിലും ഈ മാറ്റങ്ങൾ ഉണ്ടാവും. സാധാരണ സോഡ കഴിക്കുന്നതിലും പത്ത് മടങ്ങ് അധികം ഇഫക്ട് ആണ് മദ്ധ്യവുമായി മിക്‌സ് ചെയ്തു കഴിക്കുമ്പോൾ ഉണ്ടാവുന്നത്. ഗവേഷണവുമായി ബന്ധപ്പെട്ട് കോളയും , മദ്ധ്യവുമായി മിക്‌സ് ചെയ്ത കോളയും ഉപയോഗിക്കുന്ന യുവാക്കളെ കണ്ടെത്തി. കോള മാത്രം കഴിച്ചവരേക്കാൾ പ്രശ്‌നങ്ങൾ കണ്ടെത്തിയത് മദ്ധ്യവുമായി മിക്‌സ് ചെയ്തു കഴിക്കുന്നവരിലാണ്.

കോള മദ്യവുമായി കൂട്ടികഴിക്കുമ്പോൾ മാരകമായ ലഹരിപദാർത്ഥം ഉപയോഗിക്കുന്നതിന് സമാനമാണ്. പതിയെപ്പതിയെയാണ് ഇത് തലച്ചോറിനെ ബാധിക്കുന്നത്. ഒരു പരിധി കഴിഞ്ഞാൽ അവ നിർത്താൻ സാധിക്കാതെയും വരുന്നു.