- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒരു കോടി ലൈക്കുകളിൽ മിയ 'താര'മായി; പിന്നിലായത് നടി നസ്രിയ; മമ്മൂട്ടിയും മോഹൻലാലും ദുൽഖറുമെല്ലാം ഏറെ പിന്നിൽ; നിനച്ചിരിക്കാതെ കിട്ടിയ 'ഇഷ്ട'ങ്ങൾക്ക് കാരണം തെലുങ്കിലെ അഭിനയമെന്നും റിപ്പോർട്ടുകൾ
കൊച്ചി: ഫേസ്‌ബുക്കിൽ ഒരു ലൈക്ക് നേടാൻ ആഗ്രഹിക്കാത്ത ആരുമുണ്ടാവില്ല.സാധാരണക്കാർ മുതൽ സെലിബ്രിറ്റികൾ വരെ ലൈക്ക് നേടാൻ നോക്കുമ്പോൾ ഒരു കോടി ലൈക്ക് സ്വന്തമാക്കി താരരാജാക്കന്മാരെയും താരറാണികളെയുമെല്ലാം ഞെട്ടിച്ചിരിക്കുകയാണ് നടി മിയ.നടി നസ്രിയയെ കടത്തിവെട്ടിയാണ് മിയയുടെ ഈ നേട്ടം. 76 ലക്ഷം ലൈക്കുകളാണ് നസ്രിയയ്ക്ക് കിട്ടിയിരുന്നത്. എന്നാൽ ഒരു കോടി ലൈക്ക് നേടിയതോടെ മിയ അവരെയെല്ലാം ബഹുദൂരം പിന്നിലാക്കി. അതിനിടെ മിയയ്ക്ക് ഇത്രയേറെ ലൈക്ക് കിട്ടിയത് ആരാധകർക്കിടയിലും മാധ്യമങ്ങളിലും ചർച്ചയായിക്കഴിഞ്ഞു.മിയ തെലുങ്കിൽ അഭിനയിക്കാൻ പോയതോട് കൂടിയാണ് ഇത്രയധികം ലൈക്കുകൾ കിട്ടിയിരിക്കുന്നതെന്നാണ് എല്ലാവരുടെയും കണ്ടെത്തൽ.എന്തായാലും ഇതോടെ കേരളത്തിൽ നിന്നും ആദ്യമായി 10 മില്യൺ ലൈക്കുകൾ നേടുന്ന താരമായി മാറിയിരിക്കുകയാണ് മിയ.76 ലക്ഷത്തിലെത്തി നിൽക്കുന്ന നസ്രിയയെ അനായാസമാണ് മിയ മറികടന്നിരിക്കുന്നത്. അതേസമയം യുവനടന്മാരിൽ ആരാധക ബാഹുല്യമേറെയുള്ള ദുൽഖർ സൽമാന് 49 ലക്ഷമാണ് ഫേസ്‌ബുക്കിൽ ലൈക്ക് കിട്ടിയിരിക്കുന്നത്. മിയയുടെയ
കൊച്ചി: ഫേസ്‌ബുക്കിൽ ഒരു ലൈക്ക് നേടാൻ ആഗ്രഹിക്കാത്ത ആരുമുണ്ടാവില്ല.സാധാരണക്കാർ മുതൽ സെലിബ്രിറ്റികൾ വരെ ലൈക്ക് നേടാൻ നോക്കുമ്പോൾ ഒരു കോടി ലൈക്ക് സ്വന്തമാക്കി താരരാജാക്കന്മാരെയും താരറാണികളെയുമെല്ലാം ഞെട്ടിച്ചിരിക്കുകയാണ് നടി മിയ.നടി നസ്രിയയെ കടത്തിവെട്ടിയാണ് മിയയുടെ ഈ നേട്ടം. 76 ലക്ഷം ലൈക്കുകളാണ് നസ്രിയയ്ക്ക് കിട്ടിയിരുന്നത്. എന്നാൽ ഒരു കോടി ലൈക്ക് നേടിയതോടെ മിയ അവരെയെല്ലാം ബഹുദൂരം പിന്നിലാക്കി.
അതിനിടെ മിയയ്ക്ക് ഇത്രയേറെ ലൈക്ക് കിട്ടിയത് ആരാധകർക്കിടയിലും മാധ്യമങ്ങളിലും ചർച്ചയായിക്കഴിഞ്ഞു.മിയ തെലുങ്കിൽ അഭിനയിക്കാൻ പോയതോട് കൂടിയാണ് ഇത്രയധികം ലൈക്കുകൾ കിട്ടിയിരിക്കുന്നതെന്നാണ് എല്ലാവരുടെയും കണ്ടെത്തൽ.എന്തായാലും ഇതോടെ കേരളത്തിൽ നിന്നും ആദ്യമായി 10 മില്യൺ ലൈക്കുകൾ നേടുന്ന താരമായി മാറിയിരിക്കുകയാണ് മിയ.76 ലക്ഷത്തിലെത്തി നിൽക്കുന്ന നസ്രിയയെ അനായാസമാണ് മിയ മറികടന്നിരിക്കുന്നത്.
അതേസമയം യുവനടന്മാരിൽ ആരാധക ബാഹുല്യമേറെയുള്ള ദുൽഖർ സൽമാന് 49 ലക്ഷമാണ് ഫേസ്‌ബുക്കിൽ ലൈക്ക് കിട്ടിയിരിക്കുന്നത്. മിയയുടെയും നസ്രിയയുടെയും ഒരുപാട് പിന്നിലാണ് ദുൽഖറെന്ന് ചുരുക്കം.മലയാള സിനിമയിലെ മുടിചൂടാമന്നന്മാരായ മോഹൻലാലും മമ്മൂട്ടിയുമാകട്ടെ ഇവരെക്കാളെല്ലാം പിറകിലാണ്. 43 ലക്ഷം ലൈക്കുകൾ മാത്രമെ മോഹൻലാലിനുള്ളൂ.സോഷ്യൽ മീഡിയയിൽ സജീവമാണെങ്കിലും മമ്മുട്ടിക്കും ലൈക്കുകൾ വളരെ കുറവാണ്. 36 ലക്ഷമാണ് മമ്മുട്ടിക്ക് കിട്ടിയിരിക്കുന്ന ലൈക്കുകൾ.നടൻ പൃഥ്വിരാജിനാകട്ടെ 30 ലക്ഷം ലൈക്കുകൾ കിട്ടിയിട്ടുണ്ട്.
എന്തായാലും ആരാധക പിന്തുണയിൽ നിറഞ്ഞ സന്തോഷത്തിലാണ് മിയ.മലയാളത്തിൽ മിയയുടെ അടുത്ത ചിത്രം മണിയൻ പിള്ള രാജുവിന്റെ മകൻ സംവിധാനം ചെയ്യുന്ന ബോബി ആണ്.