ടി മിയ ജോർജിന്റെയും ആശ്വിന്റെയും വിവാഹ വീഡിയോ പുറത്തിറങ്ങി. മിയയുടെ സഹോദരി ജിനിയുടെ യൂട്യൂബ് ചാനലിലൂടെയാണ് വീഡിയോ പുറത്ത് വിട്ടത്. എറണാകുളം സെന്റ് മേരീസ് ബസലിക്കയിൽ വച്ച് ശനിയാഴ്ചയായിരുന്നു വിവാഹം. കോവിഡ് പശ്ചാത്തലത്തിൽ ലളിതമായാണ് വിവാഹം സംഘടിപ്പിച്ചത്. അടുത്ത ബന്ധുക്കളും കുടുംബ സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്.