നിയാഴ്ചയായിരുന്നു നടി മിയ ജോർജും അശ്വിൻ ഫിലിപ്പും തമ്മിലുള്ള വിവാഹം. എറണാകുളം സെന്റ് മേരീസ് ബസലിക്കയിൽ വച്ച് നടന്ന വിവാഹത്തിൽ വളരെ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമായിരുന്നു പങ്കെടുത്തത്. വൈകിട്ട് വിവാഹ റിസപ്ഷനും നടന്നു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ലളിതമായിരിന്നു ചടങ്ങുകൾ.

പള്ളിയിൽ നിന്നും അശ്വിന്റെ കൈപ്പിടിച്ച് ഇറങ്ങിയ മിയയെ ''വിവാഹത്തോടെ അഭിനയത്തോട് വിട പറയുമോ?'' എന്ന ചോദ്യത്തോടെയാണ് മാധ്യമപ്രവർത്തകർ വരവേറ്റത്. സിനിമ വിടുന്നില്ല, ഇനിയും അഭിനയിക്കും എന്ന തന്റെ നിലപാടു വ്യക്തമാക്കിയിരിക്കുകയാണ് മിയ.

എറണാകുളം ആലംപറമ്പിൽ ഫിലിപ്പിന്റെയും രേണുവിന്റെയും മകനാണ് അശ്വിൻ. വിവാഹത്തോടെ താനുമൊരു കൊച്ചിക്കാരിയായിരിക്കുകയാണെന്നും മിയ പറയുന്നു.മിയയുടെ വിവാഹചിത്രങ്ങളും വീഡിയോകളുമെല്ലാം സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ് ഇപ്പോൾ.