ഡബ്ലിൻ: അയർലന്റിലെ യാക്കോബായ ഇടവക പള്ളികളിലെ കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് എം ജെ എസ്സ് എസ്സ് എ അയർലന്റ്  റീജിയൻ സംഘടിപ്പിച്ച രണ്ടാമത് ബാലകലോൽത്സവം കുട്ടികൾക്ക് ആവേശമായി. രാവിലെ 10 മണിക്ക് ഡയറക്ടർ ഫാ. ബിജു മത്തായി പാറെക്കാട്ടിൽ തിരി തെളിയിച്ച് കലോത്സവം ഉത്ഘാടനം ചെയ്തു. വിവിധ കലാമേഖലകളിൽ കഴിവ് തെളിയിച്ച സഹോദര സഭകളിലെ വ്യക്തികളാണ് വിധികർത്താക്കളായി എത്തിയിരുന്നത്. അവരെ പൂച്ചണ്ടുകൾ നല്കി ആദരിച്ചു.

തുടർന്ന് 29 ഇനങ്ങളിലായി 125 ളം കുട്ടികൾ പങ്കെടുത്ത വാശിയേറിയ മത്സരങ്ങൾ ഓരോന്നും മികച്ച നിലവാരം പുലർത്തി. 4 വേദികളിലായി സീനിയർ ഇൻഫന്റ്, സബ് ജൂനിയർ, ജൂനിയർ, സീനിയർ എന്നി വിഭാഗങ്ങളിൽ ഒന്നും, രണ്ടും, മൂന്നും സ്ഥാനങ്ങൽ നേടിയ കുട്ടികൾക്ക് ഫാ. ബിജു മത്തായി പാറെക്കാട്ടിൽ, ഫാ. ജോബിമോൻ സ്‌കറിയ, ഫാ. ജിനോ ജോസഫ് എന്നിവർ ചേർന്ന് സർട്ടിഫിക്കറ്റും ട്രോഫിയും നല്കി. ഫാ. ബിജു മത്തായി പാറെക്കാട്ടിൽ, സെക്രട്ടറി മി. ജൂബി ജോൺ തുമ്പയിൽ, ജോ. സെക്രട്ടറി മി. തമ്പി തോമസ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നല്കി. ഈ വർഷത്തെ ബാലകലോത്സവം താല സെന്റ് ഇഗ്‌നേഷ്യസ് നൂറോനോ ചർച്ചിന്റെ ആതിഥേയത്വത്തിലാണു നടത്തപ്പെട്ടത്.