യർലണ്ടിലെ യാക്കോബായ ഇടവക പള്ളികളിലെ കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് എംജെഎസ്എസ്എ അയർലന്റ് റീജിയൻ സംഘടിപ്പിക്കുന്ന മൂന്നാമത് ബാലകലോത്സവം 2017 മെയ് 6 ശനിയാഴ്‌ച്ച ദ്രോഹഡ മാർ അത്താനാസിയോസ് പള്ളിയിൽ ( ഔവർ ലേഡീസ് കോളേജ്, ഗ്രീൻസ് ഹിൽ, ദ്രോഹഡ) വച്ച് നടത്തപ്പെടുന്നു.

കുട്ടികളെ സീനിയർ ഇൻഫന്റ്, സബ്ജൂനിയർ, ജൂനിയർ, സീനിയർ എന്നീ വിഭാഗങ്ങളായി തിരിച്ച് സംഗീതം, പ്രസംഗം, അരാധനാഗീതം (മലയാളം , സുറിയാനി), തങ്കവാക്യം, ബൈബിൾ ടെസ്റ്റ്, ബൈബിൾ ക്വിസ്സ് തുടങ്ങിയ മത്സരങ്ങൾ നടത്തപ്പെടുന്നു. കൂടുതൽ വിവരങ്ങൾ അതാത് സണ്ഡേസ്‌കൂൾ ഹെഡ്‌മാസ്റ്റർമാരിൽ നിന്നും ലഭിക്കുന്നതാണ്

ഫാ. ബിജു മത്തായി പാറെക്കാട്ടിൽ ഡയറക്ടർ 089 423 9359
മി. ജൂബി ജോൺ സെക്രട്ടറി 087 943 2857