ചെന്നൈ: തമിഴ്‌നാട് നിയമസഭയിലെ പ്രതിപക്ഷ എംഎഎൽഎമാരെ സ്പീക്കർ കൂട്ടത്തോടെ സസ്പെൻഡ് ചെയ്തു. നിയമസഭയിൽ ബഹളം വച്ചതിനാണ് മുൻ ഉപമുഖ്യമന്ത്രി എംകെ സ്റ്റാലിൻ
 ഉൾപ്പെടെ 89 ഡിഎംകെ എംഎൽഎമാരെ സ്പീക്കർ ഒരാഴ്ചത്തേക്ക് സസ്പെൻഡ് ചെയ്തത്.

കർണാടക അണക്കെട്ടിൽ നിന്നുമുള്ള വെള്ളം തമിഴ്‌നാടിന് ലഭിക്കുന്നതിൽ അനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് ഡിഎംകെ എംഎൽഎമാർ നിയമസഭയ്ക്ക് അകത്ത് ബഹളം വച്ചിരുന്നു. തുടർന്നാണ് സ്പീക്കർ സസ്പെൻഷൻ ഉത്തരവിറക്കുന്നതും. സ്റ്റാലിനടക്കമുള്ള എംഎൽഎമാരെ തൂക്കിയെടുത്ത് പുറത്താക്കുന്നതും.

ഇതാദ്യമായാണ് തമിഴ്‌നാട് നിയമസഭയിൽ ഇത്രത്തോളം എംഎൽഎമാരെ ഒരുമിച്ച് സസ്പെൻഡ് ചെയ്യുന്നത്.

പ്രതിപക്ഷ അംഗങ്ങൾക്ക് അർഹിക്കുന്ന ബഹുമാനം നൽകണമെന്നും അവർ ജനപ്രതിനിധികളാണെന്ന കാര്യം മറക്കരുതെന്നും ഡിഎംകെ വക്താവ് മനു രാജ സുന്ദരം വ്യക്തമാക്കി.