- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വാർഡുസഭയിൽ പങ്കെടുക്കാൻ എം എൽ എ എത്തിയത് നാട്ടുകാർക്ക് കൗതുകമായി
പാലാ: വാർഡുസഭയിൽ അപ്രതീക്ഷിതമായി എം എൽ എ എത്തിയപ്പോൾ നാട്ടുകാർക്കു കൗതുകവും ആകാംക്ഷയും. പാലാ നഗരസഭ എട്ടാം വാർഡ് കൊച്ചിടപ്പാടി വാർഡ് സഭയിൽ പങ്കെടുക്കാനാണ് മാണി സി കാപ്പൻ എം എൽ എ എത്തിയത്. കൊച്ചിടപ്പാടി പൈകടാതുതലയത്തിലായിരുന്നു വാർഡ്‌സഭ.
വാർഡുസഭയിൽ പങ്കെടുത്ത എം എൽ എ യ്ക്കു മുന്നിൽ വിവിധ ആവശ്യങ്ങൾ വാർഡ് കൗൺസിലർ സിജി ടോണി തോട്ടം ഉന്നയിച്ചു. കൊച്ചിടപ്പാടിയിലെ പഴയ പി ഡബ്‌ള്യൂ ഡി റോഡ് തകർന്നു കിടക്കുന്നതും മണ്ണാറാകത്ത് റോഡിൽ തടയണയോടു കൂടിയ പാലം നിർമ്മിച്ചു ഭരണങ്ങാനം പഞ്ചായത്തുമായി ബന്ധിപ്പിക്കണമെന്ന കാര്യവും എം എൽ എ യുടെ ശ്രദ്ധയിൽപ്പെടുത്തി. ഇക്കാര്യങ്ങളിൽ ഉചിതമായ തീരുമാനം കൈക്കൊള്ളുമെന്ന് എം എൽ എ വാർഡു സഭയിൽ ഉറപ്പു നൽകി. ഏതൊരാവശ്യത്തിനും തന്നെ നേരിട്ടു സമീപിക്കാമെന്ന് മാണി സി കാപ്പൻ പറഞ്ഞു. ഹാജർ പുസ്തകത്തിൽ ഒപ്പു രേഖപ്പെടുത്തിയശേഷമാണ് എം എൽ എ മടങ്ങിയത്.
മാണി സി കാപ്പൻ എം എൽ എ എന്ന നിലയിൽ ആദ്യമായിട്ടാണ് ഒരു വാർഡ് സഭയിൽ പങ്കെടുക്കുന്നത്. വാർഡുസഭയുടെ പ്രാധാന്യമാണ് ഇത് വ്യക്തമാക്കുന്നതെന്ന് കൗൺസിലർ സിജി ടോണി തോട്ടം പറഞ്ഞു.സിജി ടോണി തോട്ടം അധ്യക്ഷത വഹിച്ചു. ടോണി തോട്ടം, വാർഡുസഭ കോ ഓർഡിനേറ്റർ വിനീത തുടങ്ങിയവർ പ്രസംഗിച്ചു.