- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
അമേരിക്കൻ പൊതുതിരഞ്ഞെടുപ്പിൽ മലയാളിക്ക് ആവേശം മാത്രം പോരാ, വോട്ടു ചെയ്യാൻ മടിക്കരുത്: പി.ടി. തോമസ് എംഎൽഎ
ന്യൂയോർക്ക്: അമേരിക്കയിൽ എവിടെ ചെന്നാലും മലയാളികൾ അമേരിക്കൻ പൊതു തിരഞ്ഞെടുപ്പിനെപ്പറ്റി അതീവ വാചാലമായാണ് സംസാരിക്കാറുള്ളത്. എന്നാൽ വോട്ടു ചെയ്യാൻ പോകുന്നവരുടെ എണ്ണം വളരെ കുറവാണെന്നു മനസിലാക്കുന്നു. മഹത്തായ ജനാധിപത്യ പാരമ്പര്യമുള്ള നാം ഇങ്ങനെ പെരുമാറുന്നത് ഭാരതത്തിന്റെ അന്തസ്സറിനു കളങ്കം ആയിത്തീരുമെന്നു തൃക്കാക്കര എം .എൽ .എ ആയ പി .ടി . തോമസ് അഭിപ്രായപ്പെട്ടു. ന്യൂ യോർക്കിലെ ഫ്രാങ്കൽൻ സ്ണ്ടക്വയർ സെന്റ് ബേസിൽ ഓർത്തഡോക്ൾസ് ഇടവകയുടെ സ്വീകരണം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം . ലോകത്തിൽ എവിടിയൊക്കെ എത്തപ്പെട്ടാലും മലയാളി തന്റെ പാരമ്പര്യങ്ങളും മതേതര സംസ്‌കാരവും ഉയർത്തി പിടിക്കാൻ ശ്രമിക്കാറുണ്ട്. ജനാധിപത്യത്തിന്റെ പിള്ളത്തൊട്ടിലായ അമേരിക്കയിൽ ജനാധിപത്യ പ്രക്രിയയിൽ പങ്കെടുക്കുകവഴി , ഭാരതത്തിന്റെ മഹത്തായ ജനാധിപത്യ പാരമ്പര്യമാണ് നാം ഉയർത്തിക്കാട്ടുന്നത്. ലോകം മുഴുവൻ ഇരുണ്ട യുഗം ആയിരുന്നപ്പോഴും കുരിശു യുദ്ധം ചരിത്രത്തെ വേട്ടയാടി കൊണ്ടിരുന്നപ്പോഴും ലോകത്തിനു സമാധാനത്തിന്റെ വെളിച്ചം പകർന്നു നല

ന്യൂയോർക്ക്: അമേരിക്കയിൽ എവിടെ ചെന്നാലും മലയാളികൾ അമേരിക്കൻ പൊതു തിരഞ്ഞെടുപ്പിനെപ്പറ്റി അതീവ വാചാലമായാണ് സംസാരിക്കാറുള്ളത്. എന്നാൽ വോട്ടു ചെയ്യാൻ പോകുന്നവരുടെ എണ്ണം വളരെ കുറവാണെന്നു മനസിലാക്കുന്നു. മഹത്തായ ജനാധിപത്യ പാരമ്പര്യമുള്ള നാം ഇങ്ങനെ പെരുമാറുന്നത് ഭാരതത്തിന്റെ അന്തസ്സറിനു കളങ്കം ആയിത്തീരുമെന്നു തൃക്കാക്കര എം .എൽ .എ ആയ പി .ടി . തോമസ് അഭിപ്രായപ്പെട്ടു. ന്യൂ യോർക്കിലെ ഫ്രാങ്കൽൻ സ്ണ്ടക്വയർ സെന്റ് ബേസിൽ ഓർത്തഡോക്ൾസ് ഇടവകയുടെ സ്വീകരണം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം .
ലോകത്തിൽ എവിടിയൊക്കെ എത്തപ്പെട്ടാലും മലയാളി തന്റെ പാരമ്പര്യങ്ങളും മതേതര സംസ്‌കാരവും ഉയർത്തി പിടിക്കാൻ ശ്രമിക്കാറുണ്ട്. ജനാധിപത്യത്തിന്റെ പിള്ളത്തൊട്ടിലായ അമേരിക്കയിൽ ജനാധിപത്യ പ്രക്രിയയിൽ പങ്കെടുക്കുകവഴി , ഭാരതത്തിന്റെ മഹത്തായ ജനാധിപത്യ പാരമ്പര്യമാണ് നാം ഉയർത്തിക്കാട്ടുന്നത്. ലോകം മുഴുവൻ ഇരുണ്ട യുഗം ആയിരുന്നപ്പോഴും കുരിശു യുദ്ധം ചരിത്രത്തെ വേട്ടയാടി കൊണ്ടിരുന്നപ്പോഴും ലോകത്തിനു സമാധാനത്തിന്റെ വെളിച്ചം പകർന്നു നല്കാൻ കഴിഞ്ഞ മഹത്തായ ഒരു പാരമ്പര്യം ഭാരതീയർക്കുണ്ട്. ആ പാരമ്പര്യത്തിന്റെ ഏറ്റവും ഒടുവിലായി ഉയർത്തിപ്പിടിക്കാൻ കഴിയുന്ന ഒരു ഏടാണ് മഹാത്മജി. ലോകം ഇന്ന് അശാന്തിയിലൂടെ കടന്നു പോകയാണല്ലോ. ലോകത്തിലെ എല്ലാ ഭാരതീയരും ശാന്തിയുടെ സന്ദേശവാഹകരായി മാറി ഭാരതത്തിന്റെ അഭിമാന പുത്രന്മാരും പുത്രികളുമായി തീരട്ടെ എന്ന് അദ്ദേഹം ആശംസിച്ചു.

കേരള പി സ് സി മെമ്പർ സിമി റോസ്ണ്ടബെൽ ജോൺ, നോർക്ക പ്രതിനിധി വർഗീസ് പുതുക്കുളങ്ങര, കൊണ്ഗ്രെസ്സ് യുവ നേതാവ് കെ .സി . ബേബി തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. ഇടവക വികാരി റെവ. ഫാ. തോമസ് പോൾ നന്ദി പ്രകാശിപ്പിച്ചു.


