- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എല്ലാ ദിവസവും നിയമസഭയിൽ എത്തിയത് മുരളീധരൻ അടക്കം 13 എംഎൽഎമാർ; ഏറ്റവും കുറച്ച് ഹാജർ ഉള്ളത് തോമസ് ചാണ്ടിക്ക്
തിരുവനന്തപുരം: ഓരോതവണയും നിയമസഭ സമ്മേളിക്കുന്ന വേളയിൽ ലക്ഷങ്ങളാണ് പൊതുഖജനാവിൽ നിന്നും ചെലവാകുന്നത്. ഇങ്ങനെ പണം ചിലവഴിക്കുമ്പോഴും പലപ്പോഴും ഓരോ വിവാദങ്ങളിൽ മുങ്ങി സഭ തടസ്സപ്പെടാറാണ് പൊതുവേയുള്ള കാര്യങ്ങൾ. പല എംഎൽഎമാരും സഭയിൽ തന്നെ ഉണ്ടാകില്ല. എന്നാൽ ഇപ്പോഴത്തെ നിയമസഭയിൽ എല്ലാ ദിവസവും ഹാജരായ എംഎൽഎമാരുമുണ്ട്. കെ മുരളീധരൻ എംഎൽഎ
തിരുവനന്തപുരം: ഓരോതവണയും നിയമസഭ സമ്മേളിക്കുന്ന വേളയിൽ ലക്ഷങ്ങളാണ് പൊതുഖജനാവിൽ നിന്നും ചെലവാകുന്നത്. ഇങ്ങനെ പണം ചിലവഴിക്കുമ്പോഴും പലപ്പോഴും ഓരോ വിവാദങ്ങളിൽ മുങ്ങി സഭ തടസ്സപ്പെടാറാണ് പൊതുവേയുള്ള കാര്യങ്ങൾ. പല എംഎൽഎമാരും സഭയിൽ തന്നെ ഉണ്ടാകില്ല. എന്നാൽ ഇപ്പോഴത്തെ നിയമസഭയിൽ എല്ലാ ദിവസവും ഹാജരായ എംഎൽഎമാരുമുണ്ട്. കെ മുരളീധരൻ എംഎൽഎ അടക്കം 13 എംഎൽഎമാരാണ് കഴിഞ്ഞ നാലുവർഷങ്ങളിലെ സമ്മേളനങ്ങളിൽ മുഴുവൻ ദിവസവും ഹാജരായത്. പതിമൂന്നു അംഗങ്ങളുണ്ട്.
എൻ.എ.നെല്ലിക്കുന്ന്, അബ്ദുറഹ്മാൻ രണ്ടത്താണി, ടി.എ.അഹമ്മദ് കബീർ, സി.കെ.സദാശിവൻ, കെ.എസ്.സലീഖ, ബി.സത്യൻ, കെ.എം.ഷാജി, എൻ.ഷംസുദ്ദീൻ, സണ്ണി ജോസഫ്, പി.ഉബൈദുള്ള, വി എം.ഉമ്മർമാസ്റ്റർ, എം.എ.വാഹിദ് എന്നിവരാണവർ. ഏറ്റവും കുറവ് ദിവസങ്ങളിൽ ഹാജരായത് തോമസ് ചാണ്ടി എംഎൾഎംയാണ്. 127 ദിവസമാണ് തോമസ് ചാണ്ടി നിയമസഭാ സമ്മേളനങ്ങളിൽ പങ്കെടുത്തത്. വിവരാവകാശ നിയമപ്രകാരം ജോമോൻ പുത്തൻപുരയ്ക്കൽ നൽകിയ അപേക്ഷയിൽ നൽകിയതാണ് ഈ വിവരം.
2011 ൽ നിലവിൽ വന്ന 13ാം കേരള നിയമസഭ നാല് വർഷം പിന്നിടുമ്പോൾ 186 ദിവസമാണ് സമ്മേളിച്ചിട്ടുള്ളത്. ഈ ദിവസങ്ങളിലെല്ലാം 13 എംഎൽഎമാരും കൃത്യമായി സഭയിലെത്തി. ഭരണമുന്നണിയിൽ കോൺഗ്രസിന്റെ മൂന്നും ലീഗിന്റെ 7ഉും എം.എൽഎമാർ ഹാജർനിലയിൽ മുന്നിലുണ്ട്. പ്രതിപക്ഷത്തു നിന്ന് എല്ലാ ദിവസവും സഭയിലെത്തിയത് മൂന്ന് സിപിഐ(എം) പ്രതിനിധികളാണ്. ഏറ്റവും കുറച്ച് ദിവസം ഹാജരുള്ളത് എൻസിപിയുടെ തോമസ് ചാണ്ടിയാണ്. 186 ദിവസം സഭ സമ്മേളിച്ചെങ്കിലും, 2013 മുതലുള്ള സഭാ സമ്മേളനങ്ങൾ ബഹളത്തിൽ മുങ്ങിയിരുന്നു. ഈ നിയമസഭയുടെ 7ാം സമ്മേളനം മുതൽ വിവാദ വിഷയങ്ങൾ സഭാതലത്തെ പ്രക്ഷുബ്ധമാക്കി.
സൂര്യനെല്ലി, കെ.ബി. ഗണേശ് കുമാറുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ, സോളർ, കടകംപള്ളി ഭൂമിപ്രശ്‌നം, ബാർ പ്രശനവും കോഴയും, പാറ്റൂർ ഇവയെല്ലാം സഭാ നടപടികൾ നിരന്തരമായി തടസ്സപ്പെടുത്തി. കഴിഞ്ഞ സമ്മേളനം 14 ദിവസം നീണ്ടെങ്കിലും, ബാർകോഴ പ്രശ്‌നത്തിൽ നടപടികൾ മുങ്ങിപോകുകയായിരുന്നു.