എംഎൽഎമാരുടെ ആരോഗ്യ നില വഷളായി; ആശുപത്രിയിലേക്ക് മാറാൻ കൂട്ടാക്കാതെ ഷാഫിയും ഹൈബിയും; സ്വാശ്രയത്തിൽ ഇന്ന് സമവായമുണ്ടാകുമെന്ന് പ്രതീക്ഷിച്ച് പ്രതിപക്ഷം; സഭാ നടപടികൾ ബഹിഷ്കരിച്ച് പ്രതിഷേധം തുടരുന്നു; സർക്കാർ നല്ല സമീപനം സ്വീകരിച്ചാൽ സമരം തീരുമെന്ന് ചെന്നിത്തല
തിരുവനന്തപുരം: സാശ്രയ വിഷയത്തിൽ നിയമസഭ ഇന്നും പ്രതിപക്ഷം ബഹിഷ്കരിച്ചു. ചോദ്യോത്തര വേള ബഹിഷ്ക്കരിച്ച് പ്രതിപക്ഷം സഭ വിട്ടിറങ്ങി. എംഎൽഎമാർ നിരാഹാരം തുടരുമ്പോൾ സഭയിൽ തുടരാനാവില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അറിയിച്ചു. സർക്കാർ സമീപനം മാറ്റിയാൽ സമരം തീരുമെന്ന് സഭ ബഹിഷ്ക്കരിച്ച് പുറത്തിറങ്ങിയ രമേശ് ചെന്നിത്തല പറഞ്ഞു. നിരാഹാര സമരം തുടരുന്ന എംഎൽഎമാരുടെ ആരോഗ്യനില മോശമാണെങ്കിലും അവർ നിലപാടിൽ ഉറച്ച് സമരം തുടരുകയാണ് . സർക്കാർ ഇക്കാര്യത്തിൽ നല്ല സമീപനം സ്വീകരിച്ചാൽ സമരം തീരും. അദ്ദേഹം ചൂണ്ടിക്കാട്ടി. പാവപ്പെട്ട കുട്ടികൾക്കുള്ള ഫീസ് കുറയ്ക്കാമെന്ന് മാനേജ്മെന്റ് തന്നെ അറിയിച്ചിട്ടുണ്ട്. അവർ അങ്ങനെ ഒരു നിലപാട് സ്വീകരിച്ചപ്പോഴാണ് സർക്കാരുമായി പ്രതിപക്ഷം ചർച്ച നടത്തിയത്. മാനേജ്മെന്റ് നിലപാടിൽ സർക്കാരിന് എതിർപ്പില്ലെന്നാണ് മുഖ്യമന്ത്രി അറിയിച്ചത്. അതുകൊണ്ട് സർക്കാർ എത്രയും പെട്ടന്ന് തീരുമാനം ഉണ്ടാക്കണം. ചെന്നിത്തല ആവശ്യപ്പെട്ടു. സഹകരിക്കാൻ പ്രതിപക്ഷം തയ്യാറാണെന്നും സർക്കാർ ദുരഭിമാനം വെടിയണ
- Share
- Tweet
- Telegram
- LinkedIniiiii
തിരുവനന്തപുരം: സാശ്രയ വിഷയത്തിൽ നിയമസഭ ഇന്നും പ്രതിപക്ഷം ബഹിഷ്കരിച്ചു. ചോദ്യോത്തര വേള ബഹിഷ്ക്കരിച്ച് പ്രതിപക്ഷം സഭ വിട്ടിറങ്ങി. എംഎൽഎമാർ നിരാഹാരം തുടരുമ്പോൾ സഭയിൽ തുടരാനാവില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അറിയിച്ചു.
സർക്കാർ സമീപനം മാറ്റിയാൽ സമരം തീരുമെന്ന് സഭ ബഹിഷ്ക്കരിച്ച് പുറത്തിറങ്ങിയ രമേശ് ചെന്നിത്തല പറഞ്ഞു. നിരാഹാര സമരം തുടരുന്ന എംഎൽഎമാരുടെ ആരോഗ്യനില മോശമാണെങ്കിലും അവർ നിലപാടിൽ ഉറച്ച് സമരം തുടരുകയാണ് . സർക്കാർ ഇക്കാര്യത്തിൽ നല്ല സമീപനം സ്വീകരിച്ചാൽ സമരം തീരും. അദ്ദേഹം ചൂണ്ടിക്കാട്ടി. പാവപ്പെട്ട കുട്ടികൾക്കുള്ള ഫീസ് കുറയ്ക്കാമെന്ന് മാനേജ്മെന്റ് തന്നെ അറിയിച്ചിട്ടുണ്ട്. അവർ അങ്ങനെ ഒരു നിലപാട് സ്വീകരിച്ചപ്പോഴാണ് സർക്കാരുമായി പ്രതിപക്ഷം ചർച്ച നടത്തിയത്. മാനേജ്മെന്റ് നിലപാടിൽ സർക്കാരിന് എതിർപ്പില്ലെന്നാണ് മുഖ്യമന്ത്രി അറിയിച്ചത്. അതുകൊണ്ട് സർക്കാർ എത്രയും പെട്ടന്ന് തീരുമാനം ഉണ്ടാക്കണം. ചെന്നിത്തല ആവശ്യപ്പെട്ടു. സഹകരിക്കാൻ പ്രതിപക്ഷം തയ്യാറാണെന്നും സർക്കാർ ദുരഭിമാനം വെടിയണമെന്നും മുസ്ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടിയും ആവശ്യപ്പെട്ടു.
സ്വാശ്രയമെഡിക്കൽ കോളജുകളിൽ മെറിറ്റ് സീറ്റിൽ ഫീസിളവ് നൽകുമെന്ന എം ഇ എസ് പ്രസിഡന്റ് ഫസൽ ഗഫൂറിന്റെ നിർദ്ദേശം മാനേജ്മെന്റുകൾ ചർച്ച ചെയ്യുകയാണ്. പാവപ്പെട്ട വിദ്യാർത്ഥികൾക്ക് ഫീസിളവ് നൽകാമെന്ന നിർദേശമാണ് ഫസൽ ഗഫൂർ മുന്നോട്ടുവച്ചത്. ്വാശ്രയ പ്രശ്നത്തിൽ സർക്കാരും പ്രതിപക്ഷവും നിലപാടിൽ ഉറച്ചുനിന്ന് കാര്യങ്ങൾ പ്രതിസന്ധിയിലായ അവസരത്തിലാണ് എം ഇ എസ് പ്രസിഡന്റ് ഡോ. ഫസൽ ഗഫൂർ പുതിയ ഫോർമുലയുമായി രംഗത്തെത്തിയത്. ഫീസ് കുറയ്ക്കാൻ എം ഇ എസ് തയ്യാറാണെന്നും മറ്റു മാനേജുമെന്റുകളും ഇക്കാര്യം ചർച്ച ചെയ്യണമെന്നാണ് ഫസൽ ഗഫൂൽ ആവശ്യപ്പെട്ടത്. മറ്റു മാനേജ്മെന്റുകളും തയ്യാറായാൽ എംഇഎസ് ഫീസ് കുറയ്ക്കുമെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു.
ഫസൽ ഗഫൂറിന്റെ നിർദ്ദേശത്തിന് പിന്നാലെ മെഡിക്കൽ മാനേജ്മെന്റുകൾ അനൗപചാരിക ചർച്ചകൾ തുടങ്ങിയിട്ടുണ്ട്. ഇക്കാര്യം സ്വാശ്രയ മെഡിക്കൽ മാനേജ്മെന്റ് അസോസിയേഷൻ യോഗം ചർച്ചചെയ്യും. എന്നാൽ സുപ്രീംകോടതി നിർദ്ദേശം മറികടന്ന് ഫീസിൽ മാറ്റം വരുത്താൻ സാധിക്കുമോയെന്ന ആശങ്ക ചില മാനേജുമെന്റുകൾക്കുണ്ട്.