- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സെമികേഡർ സംവിധാനം എന്തെന്ന് അറിയില്ല; പാർട്ടി ക്ലാസിൽ പഠിപ്പിക്കുമ്പോൾ പഠിക്കാം; സംഘടനാ തിരഞ്ഞെടുപ്പിൽ ഗ്രൂപ്പുകൾ തമ്മിലല്ല വ്യക്തികൾ തമ്മിലാണ് മത്സരിക്കുന്നത് എന്നും എം.എം.ഹസൻ
തിരുവനന്തപുരം: കോൺഗ്രസിലെ സെമി കേഡർ സംവിധാനം എന്തെന്ന് അറിയില്ലെന്ന് മുതിർന്ന നേതാവും യുഡിഎഫ് കൺവീനറുമായ എംഎം ഹസൻ. സെമി കേഡർ എന്തെന്ന് പാർട്ടി ക്ലാസിൽ പഠിപ്പിക്കുമ്പോൾ പഠിക്കാമെന്ന് ഹസൻ വാർത്താ സമ്മേളനത്തിൽ ചോദ്യത്തിന് ഉത്തരമായി പറഞ്ഞു.
കോൺഗ്രസ് സംഘടനാ തെരഞ്ഞെടുപ്പിൽ ഗ്രൂപ്പുകൾ തമ്മിലല്ല മത്സരം. വ്യക്തികളാണ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. അഞ്ചു രൂപ അംഗത്വമുള്ള, താത്പര്യമുള്ള ആർക്കും സംഘടനാ തെരഞ്ഞെടുപ്പിൽ മത്സരിക്കാം. ഗ്രൂപ്പു രഹിത പ്രവർത്തനമെന്ന് ആവർത്തിച്ചു കേൾക്കുന്നുണ്ട്. ഇക്കാര്യത്തിൽ കുടുതൽ പറയുന്നില്ലെന്നും ഹസൻ പ്രതികരിച്ചു.
ഇന്ധന വില കുതിച്ചുകയറിയപ്പോൾ തുച്ഛമായ കുറവു മാത്രമാണ് വരുത്തിയിരിക്കുന്നത്. സംസ്ഥാനം ഇന്ധന നികുതി കുറയ്ക്കണം. ഇക്കാര്യം ആവശ്യപ്പെട്ട് യുഡിഎഫ് പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കും. വഴിതടയൽ സമരത്തെ കോൺഗ്രസ് ഒരുകാലത്തും അനുകൂലിച്ചിട്ടില്ലെന്നും എംഎം ഹസൻ പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ