- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പ്രയോജനം ഇല്ലാത്തതു കൊണ്ട് അബ്കാരികളും പാറ-മണൽ മാഫിയകളും കൈവിട്ടു; ഭരണം പോയതോടെ വൻകിടക്കാർക്കും ഇപ്പോൾ പാർട്ടി വേണ്ട; പടയൊരുക്കം നടത്തി പിരിച്ച പണം എവിടെയെന്ന് ആർക്കും അറിയില്ല; പട്ടിണിയിലായ ഹൈക്കമാണ്ട് അഞ്ചു പൈസ് നൽകില്ല; കറന്റ് ബിൽ അടയ്ക്കാനോ ജീവനക്കാർക്ക് ശമ്പളം കൊടുക്കാനോ പോലും ആവാതെ കെപിസിസി; ഒരു ബൂത്തിൽ നിന്നും 50,000 വീതം വേണമെന്ന് പറഞ്ഞ് പണപ്പിരിവ് യാത്രയുമായി ഹസനും ഇറങ്ങുന്നു
തിരുവനന്തപുരം: കെപിസിസിയെ കടുത്ത ദാരിദ്രത്തിലാക്കിയാണ് വി എം സുധീരൻ അധ്യക്ഷ പദവി ഒഴിഞ്ഞത്. സാമ്പത്തിക പ്രതിസന്ധിയാണ് ഇതിന് കാരണമെന്ന സൂചനകൾ നൽകിയായിരുന്നു കോൺഗ്രസ് നേതാക്കൾ സുധീരനെ പ്രതിക്കൂട്ടിൽ നിർത്തിയത്. കെപിസിസിയുടെ തലപ്പത്ത് എംഎം ഹസനെത്തിയപ്പോൾ ഓഫീസിലേക്ക് പണം ഒഴുകുമെന്ന് ഏവരും കരുതി. എന്നാൽ ആരും ഒന്നും കൊടുക്കുന്നില്ല. അതുകൊണ്ട് തന്നെ അണികളുടെ പോക്കറ്റിൽ നിന്ന് പണമെടുക്കാനാണ് നീക്കം. ചെങ്ങന്നൂരിലെ തെരഞ്ഞെടുപ്പിന് കോടികൾ വേണം. ഇത് എവിടെ നിന്ന് കണ്ടെത്തുമെന്ന ആശങ്കയും സജീവമാണ്. ഈ പ്രതിസന്ധി മറികടക്കാൻ ഹസൻ കേരള യാത്രയ്ക്ക് ഒരുങ്ങുകയാണ്. നേരത്തെ ഹസൻ കേരള യാത്രയ്ക്ക് ശ്രമിച്ചെങ്കിലും പാർട്ടിയിലെ ഗ്രൂപ്പ് മാനേജർമാർ പാരവച്ചു. ഈ ആശയമാണ് സാമ്പത്തിക പ്രതിസന്ധിയുടെ മറവിൽ ഹസൻ പൊടി തട്ടിയെടുക്കുന്നത്. സർക്കാരിനെതിരായ പ്രചാരണവും ഫണ്ട് ശേഖരണവുമാണ് ഹസന്റെ കേരള യാത്രയുടെ ഉദ്ദേശ്യം. ഓരോ ബൂത്തിൽനിന്നും 50,000 രൂപ പിരിച്ചുനൽകാനാണു നിർദ്ദേശം. രമേശ് ചെന്നിത്തലയുടെ പടയൊരുക്കത്തിനു വേണ്ടി സംസ്ഥാന തലത്തിൽ
തിരുവനന്തപുരം: കെപിസിസിയെ കടുത്ത ദാരിദ്രത്തിലാക്കിയാണ് വി എം സുധീരൻ അധ്യക്ഷ പദവി ഒഴിഞ്ഞത്. സാമ്പത്തിക പ്രതിസന്ധിയാണ് ഇതിന് കാരണമെന്ന സൂചനകൾ നൽകിയായിരുന്നു കോൺഗ്രസ് നേതാക്കൾ സുധീരനെ പ്രതിക്കൂട്ടിൽ നിർത്തിയത്. കെപിസിസിയുടെ തലപ്പത്ത് എംഎം ഹസനെത്തിയപ്പോൾ ഓഫീസിലേക്ക് പണം ഒഴുകുമെന്ന് ഏവരും കരുതി. എന്നാൽ ആരും ഒന്നും കൊടുക്കുന്നില്ല. അതുകൊണ്ട് തന്നെ അണികളുടെ പോക്കറ്റിൽ നിന്ന് പണമെടുക്കാനാണ് നീക്കം. ചെങ്ങന്നൂരിലെ തെരഞ്ഞെടുപ്പിന് കോടികൾ വേണം. ഇത് എവിടെ നിന്ന് കണ്ടെത്തുമെന്ന ആശങ്കയും സജീവമാണ്.
ഈ പ്രതിസന്ധി മറികടക്കാൻ ഹസൻ കേരള യാത്രയ്ക്ക് ഒരുങ്ങുകയാണ്. നേരത്തെ ഹസൻ കേരള യാത്രയ്ക്ക് ശ്രമിച്ചെങ്കിലും പാർട്ടിയിലെ ഗ്രൂപ്പ് മാനേജർമാർ പാരവച്ചു. ഈ ആശയമാണ് സാമ്പത്തിക പ്രതിസന്ധിയുടെ മറവിൽ ഹസൻ പൊടി തട്ടിയെടുക്കുന്നത്. സർക്കാരിനെതിരായ പ്രചാരണവും ഫണ്ട് ശേഖരണവുമാണ് ഹസന്റെ കേരള യാത്രയുടെ ഉദ്ദേശ്യം. ഓരോ ബൂത്തിൽനിന്നും 50,000 രൂപ പിരിച്ചുനൽകാനാണു നിർദ്ദേശം. രമേശ് ചെന്നിത്തലയുടെ പടയൊരുക്കത്തിനു വേണ്ടി സംസ്ഥാന തലത്തിൽ പരിവ് നടന്നിരുന്നു. എന്നാൽ ഇതൊന്നും കെപിസിസിയിൽ എത്തിയില്ല. ഈ സാഹചര്യത്തിലാണ് ഓരോ ബൂത്തിനും ടാർഗറ്റ് നിശ്ചയിച്ചുള്ള ഹസന്റെ യാത്ര.
കെപിസിസി. ഓഫീസ് ജീവനക്കാർക്കു ശമ്പളം നൽകാനും വൈദ്യുതി ബില്ലടയ്ക്കാനും പോലും പണമില്ലാത്ത അവസ്ഥയാണുള്ളത്. അബ്കാരികളും പാറ-മണൽ-റിയൽ എസ്റ്റേറ്റ് വമ്പന്മാരും സ്വർണക്കച്ചവടക്കാരുമായിരുന്നു കോൺഗ്രസിന്റേയും വരുമാന വഴി. കേരളത്തിലും കേന്ദ്രത്തിലും ഭരണമില്ല. ഇതുകൊണ്ട് മുതലാളിമാർക്കൊന്നും പഴയ താൽപ്പര്യമില്ല. കേരളത്തിലെ ബാറുകൾ പൂട്ടിച്ചത് കോൺഗ്രസിന്റെ നയം മൂലമായിരുന്നു. ഇടത് സർക്കാരാണ് പ്രശ്‌നങ്ങൾ പരിഹരിച്ചത്. അതുകൊണ്ട് തന്നെ ബാർ മുതലാളിമാരൊന്നും ംഒന്നും കുടുക്കില്ല. വി എം. സുധീരൻ കെപിസിസി. പ്രസിഡന്റായിരുന്ന കാലത്തെ നിലപാടുകൾ മൂലം പാറമടയും ശത്രുവായി. റിയൽ എസ്റ്റേറ്റും സുധീരന്റെ നിലപാടുകൾ മൂലം കഷ്ടം അനുഭവിച്ചതാണ്. കോൺഗ്രസ് ഹൈക്കമാണ്ടും പ്രതിസന്ധിയിലാണ്. മൂന്നിടത്ത് മാത്രമേ ഭരണമുള്ളൂ. അതുകൊണ്ട് തന്നെ ഹൈക്കമാണ്ടിനും കേരളത്തെ സഹായിക്കാനാവുന്നില്ല,
കെപിസിസിയുടെ തലപ്പത്ത് സുധീരനെത്തിയതോടെ കളങ്കിത വ്യക്തികളിൽ നിന്ന് പണം സ്വീകരിക്കില്ലെന്ന നിലപാട് എടുത്തു. പല പ്രാഞ്ചിയേട്ടന്മാരുടേയും പണം അപമാനിച്ച് സുധീരൻ തിരിച്ചു നൽകി. ഇവരും ഹസൻ വന്നിട്ടും കോൺഗ്രസിനോടുള്ള അതൃപ്തി മാറ്റുന്നില്ല. കേന്ദ്രത്തിൽ കോൺഗ്രസ് അധികാരത്തിലെത്തുമെന്ന പ്രതീക്ഷ വമ്പൻ മുതലാളിമാർക്കാർക്കുമില്ല. അതുകൊണ്ട് തന്നെ ആർക്കും പണം കൊടുക്കാൻ താൽപ്പര്യമില്ലാത്തതും ഹസനെ വെട്ടിലാക്കി. ഇതോടെ കെപിസിസിയുടെ ഖജനാവ് കാലിയായി. ശമ്പളം കൊടുക്കാൻ പോലും കഴിയുന്നില്ല.
യു.ഡി.എഫ്. ഭരിച്ചിരുന്നപ്പോൾ കെപിസിസിയിൽ മുപ്പതോളം ജീവനക്കാർ ഉണ്ടായിരുന്നിടത്ത് ഇപ്പോൾ പകുതിയേയുള്ളൂ. അവർക്കുപോലും ശമ്പളം ഇടയ്ക്ക് മുടങ്ങി. ഈ സാമ്പത്തിക പ്രതിസന്ധിയിൽനിന്നു കരപറ്റാനാണ് കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരേ പ്രചാരണമെന്ന പേരിലുള്ള ജനമോചന യാത്ര. ജാഥയുടെ ചെലവിന് 60-65 ലക്ഷം രൂപ വേണ്ടിവരും. ഓരോ നിയോജക മണ്ഡലത്തിലെയും യോഗത്തിന് മൂന്നു മുതൽ അഞ്ചു ലക്ഷം രൂപ വരെ കണ്ടെത്തണം.
അതിനു പുറമേയാണ് ഓരോ ബൂത്ത് കമ്മിറ്റിക്കും 50,000 രൂപ ടാർജറ്റ് വച്ചത്. ഒരു ബൂത്ത് പരിധിയിൽ 500 മുതൽ 750 വരെ വീടുകളാണുണ്ടാകുക. ഇവിടെ നിന്നെല്ലാം പിരിവെടുക്കാനാണ് തീരുമാനം. എന്നാൽ പടയൊരുക്കത്തിന് പണപ്പിരിവ് നടത്തിയിരുന്നു. ഈ സാഹചര്യത്തിൽ ആറുമാസത്തിനിടെ രണ്ടാമതും പിരിവിനു ചെല്ലുമ്പോഴുണ്ടാകുന്ന പ്രതികരണം മോശമാകുമെന്ന അഭിപ്രായം പ്രവർത്തകർക്കുണ്ട്.