തിരുവനന്തപുരം: പ്രതിപക്ഷ നേതാവിനെ തീരുമാനിക്കേണ്ടത് ഘടകകക്ഷിയല്ലെന്ന് കെപിസിസി പ്രസിഡന്റ് എം.എം ഹസൻ. രമേശ് ചെന്നിത്തലയ്ക്കെതിരെ പരസ്യമായി രംഗത്തെത്തിയ ആർഎസ്‌പി സംസ്ഥാന സെക്രട്ടറി എ.എ അസീസിന് മറുപടി പറയുകയായിരുന്നു ഹസൻ. ചെന്നിത്തലയുടെ പ്രവർത്തനത്തിൽ പൂർണ്ണ തൃപ്തിയുണ്ടെന്നും ഹസൻ പറഞ്ഞു.

ഉമ്മൻ ചാണ്ടിക്ക് കിട്ടുന്ന പരിഗണന രമേശ് ചെന്നിത്തലയ്ക്ക് ലഭിക്കില്ല. മുഖ്യമന്ത്രി ആയിരുന്ന വ്യക്തി എന്ന നിലയ്ക്ക് ഇത്തരം സ്ഥാനങ്ങളിലേക്ക് ഉമ്മൻ ചാണ്ടി അനുയോജ്യനായ വ്യക്തിയാണ്. ഉമ്മൻ ചാണ്ടിക്കുള്ള ജനകീയ പിന്തുണ രമേശ് ചെന്നിത്തലയ്ക്കില്ല. ഘടക കക്ഷികൾക്കിടയിൽ മാത്രമല്ല കോൺഗ്രസിൽ തന്നെ ഇക്കാര്യത്തിൽ ഭൂരിപക്ഷാഭിപ്രായം ഉണ്ടെന്നുമാണ് അസീസ് തിരുവനന്തപുരത്ത് നടത്തിയ വാർത്തസമ്മേളനത്തിൽ പറഞ്ഞത്.

എന്നാൽ അസീസിന്റെ പരമാർശം തന്നെ അത്ഭുതപ്പെടുത്തുന്നുവെന്നും വളരെ കാര്യക്ഷമമായിട്ടാണ് രമേശ് ചെന്നിത്തല പ്രവർത്തിക്കുന്നതെന്നും ഹസൻ കൂട്ടിച്ചേർത്തു. രമേശ് ചെന്നിത്തലയ്ക്കെതിരെ പരസ്യമായി രംഗത്തെത്തിയ ആർഎസ്‌പി സംസ്ഥാന സെക്രട്ടറി എ.എ അസീസിന് മറുപടി പറയുകയായിരുന്നു ഹസൻ. അസീസിന്റെ പരാമർശം തന്നെ അത്ഭുതപ്പെടുത്തുന്നു. വളരെ കാര്യക്ഷമമായിട്ടാണ് രമേശ് ചെന്നിത്തല പ്രവർത്തിക്കുന്നതെന്നും ഹസൻ പറഞ്ഞു.

അതേസമയം പ്രസ്താവന ചർച്ചയായതോടെ വിശദീകണവുമായി എഎ അസീസ് രംഗത്തെത്തിയിരുന്നു. പറയാത്ത കാര്യങ്ങളാണ് ഇപ്പോൾ പ്രചരിക്കുന്നതെന്നും രമേശ് ചെന്നിത്തല ഓടിനടക്കുന്ന ആളല്ലെന്ന് താൻ പറഞ്ഞിട്ടില്ലെന്നും എഎ അസീസ് പറഞ്ഞു.