- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുഖ്യമന്ത്രിയുടെ രോമത്തെ തൊടാൻ ഒരു പുല്ലനെയും അനുവദിക്കില്ല; ഭരണമുള്ളതുകൊണ്ടാണ് മര്യാദയ്ക്ക് ഇരിക്കുന്നതെന്ന് എംഎം മണി
തൊടുപുഴ: സ്വപ്ന സുരേഷിന്റെ പുതിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷപാർട്ടികൾ നടത്തുന്ന സമരത്തെ വിമർശിച്ച് മുൻ മന്ത്രി എംഎം മണി. മുഖ്യമന്ത്രിയുടെ രോമത്തെ തൊടാൻ ഒരു പുല്ലനെയും അനുവദിക്കില്ല. പെപ്പടിയും ഉമ്മാക്കിയും കാട്ടി ആരും പേടിപ്പിക്കാൻ നേക്കണ്ട, മുഖ്യമന്ത്രിയെ സംരക്ഷിക്കാൻ ഞങ്ങളുടെ പാർട്ടിക്ക് അറിയാം. ജനങ്ങളെ അണിനിരത്തി ചെറുക്കുമെന്നും എംഎം മണി പറഞ്ഞു.
ഭരണമുള്ളതുകൊണ്ടാണ് ഞങ്ങൾ മര്യാദയ്ക്ക് ഇരിക്കുന്നത്.അല്ലെങ്കിൽ വിഡി സതീശനെ നേരിടാൻ ഞങ്ങൾ മുണ്ടും മടക്കി കുത്തിയിറങ്ങുമെന്നും മണി പറഞ്ഞു.
അതേസമയം, മുഖ്യമന്ത്രിക്ക് നൽകുന്ന സുരക്ഷയുടെ കാര്യത്തിൽ യാതൊരു തരത്തിലുള്ള വിട്ടുവീഴ്ചയും പാടില്ല. ക്രമസമാധാനവിഭാഗം എഡിജിപി, മേഖലാ ഐജി, റേഞ്ച് ഡിഐജി, ജില്ലാ പൊലീസ് മേധാവിമാർ എന്നിവർക്ക് ഇതുസംബന്ധിച്ച നിർദ്ദേശം നൽകിയതായും ഡിജിപി അറിയിച്ചു.
മുഖ്യമന്ത്രിക്ക് നൽകുന്ന സുരക്ഷയുടെ ഭാഗമായി പൊതുജനങ്ങളെ ഏറെ നേരം അനാവശ്യമായി വഴിയിൽ തടയുന്നില്ലെന്ന് സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്ത്. കറുത്ത മാസ്‌ക് ധരിക്കുന്നതും കറുത്ത വസ്ത്രം ധരിക്കുന്നതും സുരക്ഷയുടെ പേരിൽ തടയില്ലെന്നും അദ്ദേഹം പറഞ്ഞു. ഇതു സംബന്ധിച്ച് നേരത്തേതന്നെ പൊലീസ് ഉദ്യോഗസ്ഥർക്ക് കർശന നിർദ്ദേശം നൽകിയിരുന്നു.
മറുനാടന് മലയാളി ബ്യൂറോ