- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹൈറേഞ്ചിലേക്ക് കുടിയേറിയത് ദാരിദ്രം മാറ്റാൻ; അന്ന് സർക്കാർ അനുവദിച്ച ഭൂമിയാണ് ഇപ്പോഴുമുള്ളത്; ആ ചരിത്രമൊന്നും ചാനൽ ചർച്ചയിൽ ആരും പറയുന്നില്ല; തന്റെ സമ്പാദ്യം 42 സെന്റും അഞ്ചുമക്കളും; മക്കൾക്ക് കൊടുത്തത് പരിമിതമായ വിദ്യാഭ്യാസവും; ഓടിച്ചിട്ട് തന്നെ അടിക്കുന്നവരോട് മന്ത്രി എംഎം മണിക്ക് പറയാനുള്ളത്
തൊടുപുഴ: തനിക്ക് 42 ഏക്കർ സ്ഥലമുണ്ടെന്ന് കരുതുന്ന വിഡ്ഢികൾ ഇപ്പോഴുമുണ്ടെന്ന് മന്ത്രി എം.എം. മണി. തന്റെ സമ്പാദ്യം 42 സെന്റും അഞ്ചുമക്കളുമാണെന്നും അവർക്ക് ശരിയായി വിദ്യാഭ്യാസം നൽകാൻപോലും കഴിഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ തന്റെ സഹോദരൻ ലംബോദരനുള്ള കോടികളുടെ ആസ്തിയിൽ മണി പ്രതികരിക്കുന്നതുമില്ല. ലംബോദരന്റെ ആഡംബര വീടിനെ കുറിച്ചും കയ്യേറ്റത്തെ കുറിച്ചും മറുനാടൻ വിശദമായ റിപ്പോർട്ട് പുറത്തുവിട്ടിരുന്നു. ഇതിന് ശേഷം മറ്റ് മാധ്യമങ്ങളും ഇത് ഏറ്റെടുത്തു. ഈ സാഹചര്യത്തിലാണ് മണിയുടെ പരിഹാസം നിറഞ്ഞ വിശദീകരണം. 'കാര്യങ്ങൾ മനസ്സിലാക്കാതെയാണ് പലരും ചാനലിലിരുന്ന് പുലമ്പുന്നത്. എന്റെ അച്ഛൻ ചെത്തുതൊഴിലാളിയായിരുന്നു. ദാരിദ്ര്യംനിറഞ്ഞ ചുറ്റുപാടിൽനിന്നാണ് കുടുംബത്തോടൊപ്പം ഹൈറേഞ്ചിലേക്ക് കുടിയേറിയത്. പത്തുമക്കളിൽ മൂത്തയാളായിരുന്നു താൻ. ജീവിക്കാൻവേണ്ടിയാണ് ഇടുക്കിയിൽ എത്തിയത്. അന്ന് സർക്കാർ അനുവദിച്ച ഭൂമിയാണ് ഇപ്പോഴുള്ളത്. ആ ചരിത്രമൊന്നും ചാനൽ ചർച്ചയിൽ സംസാരിക്കുന്നവർ പറയുന്നില്ല-മണി പ്രതികരിച്ചു. കേരളത്തിന്റെ ഭ
തൊടുപുഴ: തനിക്ക് 42 ഏക്കർ സ്ഥലമുണ്ടെന്ന് കരുതുന്ന വിഡ്ഢികൾ ഇപ്പോഴുമുണ്ടെന്ന് മന്ത്രി എം.എം. മണി. തന്റെ സമ്പാദ്യം 42 സെന്റും അഞ്ചുമക്കളുമാണെന്നും അവർക്ക് ശരിയായി വിദ്യാഭ്യാസം നൽകാൻപോലും കഴിഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ തന്റെ സഹോദരൻ ലംബോദരനുള്ള കോടികളുടെ ആസ്തിയിൽ മണി പ്രതികരിക്കുന്നതുമില്ല. ലംബോദരന്റെ ആഡംബര വീടിനെ കുറിച്ചും കയ്യേറ്റത്തെ കുറിച്ചും മറുനാടൻ വിശദമായ റിപ്പോർട്ട് പുറത്തുവിട്ടിരുന്നു. ഇതിന് ശേഷം മറ്റ് മാധ്യമങ്ങളും ഇത് ഏറ്റെടുത്തു. ഈ സാഹചര്യത്തിലാണ് മണിയുടെ പരിഹാസം നിറഞ്ഞ വിശദീകരണം.
'കാര്യങ്ങൾ മനസ്സിലാക്കാതെയാണ് പലരും ചാനലിലിരുന്ന് പുലമ്പുന്നത്. എന്റെ അച്ഛൻ ചെത്തുതൊഴിലാളിയായിരുന്നു. ദാരിദ്ര്യംനിറഞ്ഞ ചുറ്റുപാടിൽനിന്നാണ് കുടുംബത്തോടൊപ്പം ഹൈറേഞ്ചിലേക്ക് കുടിയേറിയത്. പത്തുമക്കളിൽ മൂത്തയാളായിരുന്നു താൻ. ജീവിക്കാൻവേണ്ടിയാണ് ഇടുക്കിയിൽ എത്തിയത്. അന്ന് സർക്കാർ അനുവദിച്ച ഭൂമിയാണ് ഇപ്പോഴുള്ളത്. ആ ചരിത്രമൊന്നും ചാനൽ ചർച്ചയിൽ സംസാരിക്കുന്നവർ പറയുന്നില്ല-മണി പ്രതികരിച്ചു.
കേരളത്തിന്റെ ഭാഗമായി ആ പ്രദേശത്തെ നിലനിർത്താൻ പട്ടം താണുപിള്ള സർക്കാരാണ് അവിടെ കുടിയേറ്റം പ്രോത്സാഹിപ്പിച്ചത്. ഇതൊന്നും പഠിക്കാതെ വന്നിട്ടാണ് ചാനലിലിരുന്ന് കൈകാര്യം ചെയ്യുന്നത്. ഇപ്പോൾ ഓടിച്ചിട്ട് തന്നെ അടിക്കുകയാണ്. മക്കൾക്കുകൊടുത്തത് പരിമിതമായ വിദ്യാഭ്യാസം മാത്രമാണ്. ഇതിനൊക്കെ പാർട്ടിയാണ് എന്നെ സഹായിച്ചത് -മണി പറഞ്ഞു. തൊടുപുഴയിൽനടന്ന കെ.പി.എം.എസ്. സംസ്ഥാന സമ്മേളനത്തിൽവച്ചാണ് മണി ഇക്കാര്യം പറഞ്ഞത്. രാഷ്ട്രീയ നിരീക്ഷകരായ അഡ്വ. ജയശങ്കറും എൻ.എം. പിയേഴ്സണും മന്ത്രി പ്രസംഗിക്കുമ്പോൾ വേദിയിലുണ്ടായിരുന്നു. ആര് പറഞ്ഞാലും ശൈലി മാറ്റില്ലെന്ന് മന്ത്രി എം.എം.മണി നേരത്തെ വ്യക്തമാക്കിയിരുന്നു. ഈ ശൈലിയിൽ തന്നെയാണു മുൻപും പ്രസംഗിച്ചിരുന്നത്. ഇത് ഇടുക്കി ജില്ലയാണ്, ശൈലി മാറ്റേണ്ട കാര്യമില്ലെന്നും മണി പറഞ്ഞിരുന്നു.
മണിയുടെ സഹോദരൻ എം.എം. ലംബോദരനും മകൻ ലെജീഷിനും ഇടുക്കി ജില്ലയിൽ കോടികളുടെ ആസ്തിയെന്നു രേഖകൾ. ഏലം ലേല കേന്ദ്രത്തിനായി സ്‌പൈസസ് ബോർഡിനു നൽകിയ അപേക്ഷയിലാണ് ലംബോദരനും കുടുംബത്തിനും കോടികളുടെ ആസ്തികളുണ്ടെന്നു പറയുന്നത്. സി.പി.എം രാജാക്കാട് മുൻ ഏരിയ സെക്രട്ടറിയാണു ലംബോദരൻ. രാജാക്കാട്ടെ പുലരി പ്ലാന്റേഷൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിലെ ഡയറക്ടർമാരായ ലംബോദരന്റെ ഭാര്യ സരോജിനിക്കും മകൻ ലെജീഷിനും കോടികളുടെ ആസ്തിയുണ്ടെന്ന് ഏലം ലേലകേന്ദ്രത്തിനായി സ്‌പൈസസ് ബോർഡിനു നൽകിയ അപേക്ഷയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
2007ൽ മൂന്നാർ ദൗത്യസംഘം പിടിച്ചെടുത്തതിൽ ലംബോദരന്റെ സ്ഥലങ്ങളും ഉൾപ്പെട്ടിരുന്നു. അന്നു മുഖ്യമന്ത്രിയായിരുന്ന വി എസ്. അച്യുതാനന്ദൻ ലംബോദരനെതിരെ രൂക്ഷമായ പരാമർശങ്ങളാണു നടത്തിയത്. മൂന്നാറിൽ വീണ്ടും ലംബോധരന്റെ കൈയേറ്റം ചർച്ചയായി. എല്ലാ ചേട്ടന്റെ രാഷ്ട്രീയ കരുത്തിൽ ഉണ്ടായതാണെന്ന വിലയിരുത്തലുമെത്തി. ഇതിനിടെയാണ് തന്റെ സ്വത്തിനെ കുറിച്ച് വിശദീകരിച്ച് മണിയെത്തുന്നത്.
അതിനിടെ എംഎം മണി രാജിവക്കണമെന്നാവശ്യപ്പെട്ട് സമരം ചെയ്യുന്ന പൊമ്പിളൈ ഒരുമൈ പ്രവർത്തകർ നിരാഹാരം അവസാനിപ്പിച്ചു. എന്നാൽ സമരം തുടരുമെന്ന് നേതാക്കൾ അറിയിച്ചിട്ടുണ്ട്. നിരാഹാരമിരുന്ന നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയിരുന്നു. ആരോഗ്യസ്ഥിതി മോശമായ ഗോമതിയെയും കൗസല്യയെയും ആശുപത്രിയിലേക്ക് മാറ്റി. എന്നാൽ ചികിൽസ വേണ്ടെന്ന് എഴുതി നൽകി ആശുപത്രി വിട്ട ഇവർ സമരപ്പന്തലിൽ തിരിച്ചെത്തിയാണ് നിരാഹാരം അവസാനിപ്പിക്കുന്നതായും സമരം തുടരുമെന്നും അറിയിച്ചത്.