- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ചെന്നിത്തല എന്നെ കള്ളൻ എന്ന് വിളിച്ചു; കരുണാകരന്റെ കൗപീനം കഴുകിയല്ല ഞാൻ രാഷ്ട്രീയത്തിൽ വന്നത്; നല്ല തന്തയ്ക്കാണ് താൻ ഉണ്ടായത്; മുലപ്പാൽ തന്നെ കുടിച്ചാണ് ഞാൻ വളർന്നത്: ജോയ്സ് ജോർജ് എംപിയുടെ പട്ടയം റദ്ദാക്കിയത് കോൺഗ്രസിനു വേണ്ടി സിപിഐ നടത്തിയ കളി; വല്ലവർക്കും വല്ലതും കിട്ടിയിട്ടുണ്ടോയെന്ന് സിപിഐ പറയണം: കത്തിക്കയറി മന്ത്രി എംഎം മണി; ഇടത് പാളയത്തിൽ പുതു വിവാദം
കട്ടപ്പന: സിപിഐക്കും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തയലയ്ക്കുമെതിരേ രൂക്ഷ വിമർശനവുമായി മന്ത്രി എം.എം മണി. മണിയുടെ പ്രസ്താവനെയെ എതിർത്ത് സിപിഐയും രഗത്ത് വന്നു. ഇതോടെ പുതിയ വിവാദം ഇടതുപക്ഷത്ത് ഉയരുകയാണ്. ജോയ്‌സ് ജോർജ് എംപിയുടെ ഭൂമി കൈയേറ്റ വിഷയത്തിലാണ് ചെന്നിത്തലയേയും സിപിഐയേയും മണി കടന്നാക്രമിച്ചത്. ചെന്നിത്തല എന്നെ കള്ളൻ എന്ന് വിളിച്ചു, കരുണാകരന്റെ കൗപീനം കഴുകിയല്ല ഞാൻ രാഷ്ട്രീയത്തിൽ വന്നത്. നല്ല തന്തയ്ക്കാണ് താൻ ഉണ്ടായത്. മുലപ്പാൽ തന്നെ കുടിച്ചാണ് ഞാൻ വളർന്നത്. സി.പി.എം കട്ടപ്പന ഏരിയാ കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടന യോഗത്തിലാണ് മണിയുടെ പരാമർശം. മുഖ്യമന്ത്രി പിണറായി വേദി വിട്ടശേഷമാണ് മണി സിപിഐക്കെതിരെ രൂഷമായി പ്രതികരിച്ചത്. ജോയ്സ് ജോർജ് എംപിയുടെ പട്ടയം റദ്ദാക്കിയത് കോൺഗ്രസിനു വേണ്ടി സിപിഐ നടത്തിയ കളിയാണ്. പട്ടയം റദ്ദാക്കിയതിനു വല്ലവർക്കും വല്ലതും കിട്ടിയിട്ടുണ്ടോയെന്ന് സിപിഐ ജില്ലാ നേതൃത്വം വ്യക്തമാക്കണം. അല്ലെങ്കിൽ ശിവരാമനല്ല ഏതു രാമൻ പറഞ്ഞാലും നമ്മൾ ഇതു പറയുമെന്നും മണി പറഞ്ഞു. ഇടുക്കിയിലെ
കട്ടപ്പന: സിപിഐക്കും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തയലയ്ക്കുമെതിരേ രൂക്ഷ വിമർശനവുമായി മന്ത്രി എം.എം മണി. മണിയുടെ പ്രസ്താവനെയെ എതിർത്ത് സിപിഐയും രഗത്ത് വന്നു. ഇതോടെ പുതിയ വിവാദം ഇടതുപക്ഷത്ത് ഉയരുകയാണ്. ജോയ്‌സ് ജോർജ് എംപിയുടെ ഭൂമി കൈയേറ്റ വിഷയത്തിലാണ് ചെന്നിത്തലയേയും സിപിഐയേയും മണി കടന്നാക്രമിച്ചത്.
ചെന്നിത്തല എന്നെ കള്ളൻ എന്ന് വിളിച്ചു, കരുണാകരന്റെ കൗപീനം കഴുകിയല്ല ഞാൻ രാഷ്ട്രീയത്തിൽ വന്നത്. നല്ല തന്തയ്ക്കാണ് താൻ ഉണ്ടായത്. മുലപ്പാൽ തന്നെ കുടിച്ചാണ് ഞാൻ വളർന്നത്. സി.പി.എം കട്ടപ്പന ഏരിയാ കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടന യോഗത്തിലാണ് മണിയുടെ പരാമർശം. മുഖ്യമന്ത്രി പിണറായി വേദി വിട്ടശേഷമാണ് മണി സിപിഐക്കെതിരെ രൂഷമായി പ്രതികരിച്ചത്.
ജോയ്സ് ജോർജ് എംപിയുടെ പട്ടയം റദ്ദാക്കിയത് കോൺഗ്രസിനു വേണ്ടി സിപിഐ നടത്തിയ കളിയാണ്. പട്ടയം റദ്ദാക്കിയതിനു വല്ലവർക്കും വല്ലതും കിട്ടിയിട്ടുണ്ടോയെന്ന് സിപിഐ ജില്ലാ നേതൃത്വം വ്യക്തമാക്കണം. അല്ലെങ്കിൽ ശിവരാമനല്ല ഏതു രാമൻ പറഞ്ഞാലും നമ്മൾ ഇതു പറയുമെന്നും മണി പറഞ്ഞു.
ഇടുക്കിയിലെ വൻകിട കയ്യേറ്റകാർക്കെതിരെ കർശന നടപടികൾ തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഈ യോഗത്തിൽ പറഞ്ഞിരുന്നു. ജനങ്ങളെ വിശ്വാസത്തിലെടുത്ത് കുറിഞ്ഞി ഉദ്യാനത്തിന്റെ സർവെ പുർത്തീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അതിന് ശേഷമായിരുന്നു മണിയുടെ സിപിഐക്ക് നേരെയുള്ള കടന്നാക്രമണം.
കുറിഞ്ഞി ഉദ്യാനവുമായി ബന്ധപ്പെട്ട് വിവാദങ്ങൾ പുകയുന്നതിനിടെയാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഇടുക്കിയിലെത്തിയത്. ഉദ്യാനവുമായി ബന്ധപ്പെട്ട വിവാദങ്ങൾ ഉയരുന്നതിൽ മാധ്യമങ്ങൾക്കായിരുന്നു മുഖ്യമന്ത്രിയുടെ പഴി. ജനങ്ങളെ വിശ്വാസത്തിലെടുത്ത് സർവെ നടത്താനാണ് ഉപസമിതിയെ നിയോഗിച്ചത്. കർഷകരെ സംരക്ഷിക്കുന്നതിനൊപ്പം കയ്യേറ്റക്കാർക്കെതിരെ നടപടി തുടരുമെന്നു മുഖ്യമന്ത്രി വ്യക്തമാക്കി.
ജോയ് സ്‌ജോർജ് എം പി യുടെ പട്ടയം റദ്ദാക്കിയത് സിപിഐ മനഃപൂർവ്വം ചെയ്തതാണെന്ന് മന്ത്രി എം.എം.മണി തുറന്നടിച്ചു. കോൺഗ്രസും സിപിഐയും തമ്മിൽ ഇക്കാര്യത്തിൽ ധാരണയായി. സിപിഐ നേതാക്കൾക്ക് പ്രതിഫലം കിട്ടിയതായി സംശയിക്കുന്നെന്നും മന്ത്രി ആരോപിച്ചു. തോമസ് ചാണ്ടി വിഷയത്തിലുൾപ്പെടെ സിപിഐ നിലപാടുകളെ പാടെ തള്ളിപ്പറഞ്ഞാണ് മന്ത്രി എം.എം.മണി പ്രസംഗം അവസാനിപ്പിച്ചത്.
അതിനിടെ മന്ത്രി എം.എം.മണിക്ക് മറുപടിയുമായി സിപിഐ. ആര് ആരിൽ നിന്നാണ് പണം വാങ്ങിയതെന്ന് മന്ത്രി വ്യക്തമാക്കണമെന്ന് സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ.ശിവരാമൻ പറഞ്ഞു. ഈ സാഹചര്യത്തിൽ ജോയ്‌സ് ജോർജ് എംപിയുടെ പട്ടയം വ്യാജമോണോ എന്ന് സംശയിക്കണമെന്നും ശിവരാമൻ കൂട്ടിച്ചേർത്തു.