- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ണൂർ വിമാനത്താവളത്തിലേത് അത്ഭുത വാർത്ത; ഒരു ഔദ്യോഗിക സ്ഥാനവുമില്ലാത്ത ആൾക്ക് അനുമതി നൽകിയത് അതിലും വലിയ അത്ഭുതം; സാധാരണ ബിജെപി ചെയ്യുന്ന വഴിവിട്ട കാര്യങ്ങൾ നോക്കുമ്പോ ഇത് ചെറുത്; മട്ടന്നൂർ വിമാനത്താവളത്തിലെ 'ആദ്യ യാത്രക്കാരനെ' പരിഹസിച്ച് മന്ത്രി എംഎം മണി
തിരുവനന്തപുരം: ഉദ്ഘാടനം ചെയ്യാത്ത വിമാനത്താവളത്തിൽ യാത്രക്കാരനിറങ്ങിയത് അത്ഭൂതകരമായ വാർത്തയെന്ന് വൈദ്യുതി മന്ത്രി എംഎം മണി. ബിജെപി അധ്യക്ഷൻ അമിത് ഷാ വിമാനത്താവളത്തിന്റെ ഉദ്ഘാടനത്തിന് മുൻപ് ആദ്യ യാത്രക്കാരനായതിനെ പരിഹസിച്ചാണ് മന്ത്രിയുടെ ഫേസ്‌ബുക്ക് പോസ്റ്റ്. കണ്ണൂർ വിമാനത്താവളം ഉദ്ഘാടനം ചെയ്ത് പ്രവർത്തനം തുടങ്ങിയിട്ടില്ല. അപ്പോൾ, സർക്കാരിന്റെ ഔദ്യോഗിക സ്ഥാനങ്ങൾ ഒന്നും വഹിക്കാത്ത ഒരാളായിട്ടു പോലും ഉദ്ഘാടനത്തിന് മുമ്പ് അമിത് ഷായ്ക്ക് അനുമതി കൊടുത്തെങ്കിൽ അത്ഭുതകരമാണെന്ന് മന്ത്രി എം.എം മണി.ഇത് ബിജെപി. ഭരണത്തിന്റെ കീഴിൽ നടക്കുന്ന വഴിവിട്ട കാര്യങ്ങളുടെ ചെറിയ ഉദാഹരണം മാത്രമാണെന്നും അദ്ദേഹം ഫേസ്‌ബുക്ക് പോസ്റ്റിൽ പറയുന്നു. എംഎം മണിയുടെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം #അത്ഭുതകരമായ #വാർത്ത.കണ്ണൂർ വിമാനത്താവളത്തിൽ ബിജെപി.യുടെ അഖിലേന്ത്യ പ്രസിഡന്റ് ശ്രീ. അമിത് ഷാ വിമാനത്തിൽ ഇറങ്ങുന്നുവെന്ന് . ഇത് കേട്ടപ്പോൾ അത്ഭുതം തോന്നി. എന്തെന്നാൽ, വിമാനത്താവളം ഉദ്ഘാടനം ചെയ്ത് പ്രവർത്തനം തുടങ്ങിയിട്ടില്ല. അപ്
തിരുവനന്തപുരം: ഉദ്ഘാടനം ചെയ്യാത്ത വിമാനത്താവളത്തിൽ യാത്രക്കാരനിറങ്ങിയത് അത്ഭൂതകരമായ വാർത്തയെന്ന് വൈദ്യുതി മന്ത്രി എംഎം മണി. ബിജെപി അധ്യക്ഷൻ അമിത് ഷാ വിമാനത്താവളത്തിന്റെ ഉദ്ഘാടനത്തിന് മുൻപ് ആദ്യ യാത്രക്കാരനായതിനെ പരിഹസിച്ചാണ് മന്ത്രിയുടെ ഫേസ്‌ബുക്ക് പോസ്റ്റ്.
കണ്ണൂർ വിമാനത്താവളം ഉദ്ഘാടനം ചെയ്ത് പ്രവർത്തനം തുടങ്ങിയിട്ടില്ല. അപ്പോൾ, സർക്കാരിന്റെ ഔദ്യോഗിക സ്ഥാനങ്ങൾ ഒന്നും വഹിക്കാത്ത ഒരാളായിട്ടു പോലും ഉദ്ഘാടനത്തിന് മുമ്പ് അമിത് ഷായ്ക്ക് അനുമതി കൊടുത്തെങ്കിൽ അത്ഭുതകരമാണെന്ന് മന്ത്രി എം.എം മണി.ഇത് ബിജെപി. ഭരണത്തിന്റെ കീഴിൽ നടക്കുന്ന വഴിവിട്ട കാര്യങ്ങളുടെ ചെറിയ ഉദാഹരണം മാത്രമാണെന്നും അദ്ദേഹം ഫേസ്‌ബുക്ക് പോസ്റ്റിൽ പറയുന്നു.
എംഎം മണിയുടെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം
#അത്ഭുതകരമായ #വാർത്ത.
കണ്ണൂർ വിമാനത്താവളത്തിൽ ബിജെപി.യുടെ അഖിലേന്ത്യ പ്രസിഡന്റ് ശ്രീ. അമിത് ഷാ വിമാനത്തിൽ ഇറങ്ങുന്നുവെന്ന് . ഇത് കേട്ടപ്പോൾ അത്ഭുതം തോന്നി. എന്തെന്നാൽ, വിമാനത്താവളം ഉദ്ഘാടനം ചെയ്ത് പ്രവർത്തനം തുടങ്ങിയിട്ടില്ല. അപ്പോൾ, സർക്കാരിന്റെ ഔദ്യോഗിക സ്ഥാനങ്ങൾ ഒന്നും വഹിക്കാത്ത ഒരാളായിട്ടു പോലും ഉദ്ഘാടനത്തിന് മുമ്പ് അമിത് ഷായ്ക്ക് അനുമതി കൊടുത്തെങ്കിൽ അത്ഭുതകരമാണ്. ഇത് ബിജെപി. ഭരണത്തിന്റെ കീഴിൽ നടക്കുന്ന വഴിവിട്ട കാര്യങ്ങളുടെ ചെറിയ ഉദാഹരണം മാത്രം.