ബിജെപി അധ്യക്ഷൻ പി.എസ്. ശ്രീധരൻ പിള്ളയെ പരിഹസിച്ച് വൈദ്യുതി മന്ത്രി എം.എം മണി. പിഎസ് ശ്രീധരൻ പിള്ള നടത്തുന്ന പ്രസ്താവനയെയും തരാതരം പോലെ മാറ്റിപ്പറയുകയും ചെയ്യുന്നതിനെയാണ് മന്ത്രി ട്രോളിയിരിക്കുന്നത്. ബിജെപി.ക്ക് ഇവിടെ മുമ്പൊരു അധ്യക്ഷൻ ഉണ്ടായിരുന്നു. വാ തുറന്നാൽ വിഡ്ഢിത്തരമേ പറയൂ. അവസാനം കേന്ദ്ര നേതൃത്വം അദ്ദേഹത്തിന് ഒരു പണി കൊടുത്തു. സ്വസ്ഥമായി. ഇപ്പോൾ തന്റെ മുൻഗാമിക്ക് ലഭിച്ച പണി തനിക്കും തരപ്പെടുമോയെന്ന് അന്വേഷിച്ചു നടക്കുകയാണ് മുൻഗാമിയെക്കാൾ 'കേമനായ' പിൻഗാമി. പ്രമുഖ വക്കീലെന്നാണ് വയ്‌പ്പെന്നും അദേഹം ഫേസ്‌ബുക്കിൽ കുറിച്ചു.

മന്ത്രി എം.എം മണിയുടെ ഫെയ്സ് ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

ബിജെപി.ക്ക് ഇവിടെ മുമ്പൊരു അധ്യക്ഷൻ ഉണ്ടായിരുന്നു. വാ തുറന്നാൽ വിഡ്ഢിത്തരമേ പറയൂ. അവസാനം കേന്ദ്ര നേതൃത്വം അദ്ദേഹത്തിന് ഒരു പണി കൊടുത്തു. സ്വസ്ഥമായി. ഇപ്പോൾ തന്റെ മുൻഗാമിക്ക് ലഭിച്ച പണി തനിക്കും തരപ്പെടുമോയെന്ന് അന്വേഷിച്ചു നടക്കുകയാണ് മുൻഗാമിയെക്കാൾ 'കേമനായ' പിൻഗാമി. പ്രമുഖ വക്കീലെന്നാണ് വയ്‌പ്പ്.

ഭരണഘടനയെയും സുപ്രീം കോടതി വിധിയെയും അംഗീകരിക്കാത്തവർ ഇന്ത്യൻ പൗരത്വം ഉപേക്ഷിക്കണം, രാജ്യം വിട്ടുപോകണം എന്നെല്ലാം മറ്റൊരു മുൻഗാമി പറഞ്ഞിരുന്ന കാര്യം പിൻഗാമി ഓർക്കുന്നുണ്ടാവുമല്ലോ. ഇക്കാര്യം അദ്ദേഹത്തിന്റെ പാർട്ടിക്കാർ സ്വയം നടപ്പാക്കാൻ തീരുമാനിച്ചാൽ ബിജെപി.യിൽ ആരെങ്കിലും ഇവിടെ അവശേഷിക്കുമോ.